Kerala NGO Union

സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ അനുബന്ധ കെട്ടിടം – ശിലാസ്ഥാപനം

സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ അനുബന്ധ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ:കോടിയേരി ബാലകൃഷ്ണന്‍ നിര്‍ഹിച്ചു. നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ജീവനക്കാര്‍ മുഖ്യ പങ്ക് വഹിക്കണമെന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന ബി.ജെ.പി സര്‍ക്കാരിനുള്ള ബദല്‍ എന്താണെന്ന് കേരളം രാജ്യത്തിന് കാണിച്ചുകൊടുത്തു. 5 വര്‍ഷം കൊണ്ട് പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു കേരളം […]

മീഡിയ റൂം ഉദ്ഘാടനം

കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മറ്റി ആഫീസിലെ മീഡിയാ റൂമിന്റെ ഉദ്‌ഘാടനം വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് തയാറാക്കിയ തീം സോങ്ങിന്റെയും ഡോക്യുഫിക്ഷന്റെയും പ്രകാശനം കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു നിർവഹിച്ചു.മീഡിയ റൂം സജ്ജമാക്കിയ TKA ഡിജിറ്റൽ ഹബ്ബിന് ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ ഉപഹാരം നൽകി.

ഡിജിറ്റൽ പഠനോപകരണ വിതരണം

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് എൻ ജി ഒ യൂണിയന്റെ കൈത്താങ്ങ്. ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്ക് പോലും ഓൺലൈൻ ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ പൊതു സമൂഹം ജാഗ്രത പുലർത്തണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർത്ഥനക്ക് പ്രതികരണമായാണ് കേരള എൻജിഒ യൂണിയൻ രണ്ടര കോടി രൂപയുടെ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ചത്. മഹാപ്രളയത്തേയും മഹാമാരിയേയും സധൈര്യം നേരിടാൻ മലയാളിയെ പ്രാപ്തനാക്കിയത് മാനവികതയിൽ അടിയുറച്ച സംഘടിത ബഹുജന പ്രസ്ഥാനങ്ങളുടെ സമാനതകളില്ലാത്ത ഇടപെടലുകളാണ്. മഹാമാരിയെ ചെറുക്കാൻ ലോകത്തിന് മാതൃകയായ നിരവധി നവീനാശയങ്ങൾ […]

വെബിനാര്‍

ലോകം വിരല്‍ത്തുമ്പിലുള്ള പുതു തലമുറയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ജീവനക്കാര്‍ സ്മാര്‍ട്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിര്‍മ്മിതിയും സിവില്‍ സര്‍വ്വീസും എന്ന വിഷയത്തില്‍ കേരള എന്‍.ജി.ഒ. യൂണിയന്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് യജമാനന്മാര്‍ എന്ന ബോധത്തോടെ ജനാഭിലാഷം നിറവേറ്റാന്‍ നാടിന്റെ മുന്നോട്ടുപോക്കിന് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഒന്നിച്ചു നീങ്ങണം. സര്‍ക്കാരാഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് മികച്ച സൗഹാര്‍ദ്ദപരമായ സേവനം ലഭിക്കണം. അതിന് കഴിയുവിധം ഓഫീസ് അന്തരീക്ഷം മെച്ചപ്പെടണം. എല്ലാ ഓഫീസുകളിലും ഫ്രണ്ടോഫീസ് സംവിധാനം ഏര്‍പ്പെടുത്തണം. ഓഫീസുകളില്‍ ജീവനക്കാരുടെ […]

ആയിരം കേന്ദ്രങ്ങളില്‍ കൂട്ടധര്‍ണ

ജീവനക്കാരുടെ കരുത്ത് തെളിയിച്ച പ്രക്ഷോഭം … സംസ്ഥാന സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തുപകരാനും കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ അണിചേരാനും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർ 1000 ഓളം യൂണിറ്റുകളിൽ പ്രകടനവും 138 ഏരിയാ കേന്ദ്രങ്ങളിൽ ധർണയും സംഘടിപ്പിച്ചു. ആയിരക്കണക്കിന് ജീവനക്കാർ പ്രകടനത്തിലും ധർണയിലും പങ്കാളികളായി. ജീവനക്കാരുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു പ്രകടനവും ധർണയും .  

57-ാം സംസ്ഥാന സമ്മേളനം എസ്.രാമചന്ദ്രന്‍പിള്ള ഉല്‍ഘാടനം ചെയ്തു

കേരള എന്‍.ജി.ഒ യൂണിയന്‍ 57-ാം സംസ്ഥാന സമ്മേളനം അഖിലേന്ത്യാ കിസാന്‍സഭ വൈസ്പ്രസിഡന്‍റ് എസ്.രാമചന്ദ്രന്‍പിള്ള ഉല്‍ഘാടനം ചെയ്തു. തിരുവനന്തപുരത്തും ജില്ലാ കേന്ദ്രങ്ങളിലുമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സമ്മേളനം നടത്തുന്നത്. തിരുവനന്തപുരം സ്റ്റുഡന്‍സ് സെന്‍ററില്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് ഇ.പ്രേംകുമാറിന്‍റെ അധ്യക്ഷതയില്‍ നടന്ന ഉല്‍ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം.എ.അജിത്കുമാര്‍ സ്വാഗതം പറഞ്ഞു. വൈസ്പ്രസിഡന്‍റ് എം.വി.ശശി ധരന്‍ രക്തസാക്ഷി പ്രമേയവും സെക്രട്ടറി ആര്‍.സാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ അനിവാര്യത എസ്.രാമചന്ദ്രന്‍പിള്ള […]

സ്ത്രീ സുരക്ഷ…. തൊഴില്‍ സുരക്ഷ… എന്‍.ജി.ഒ. യൂണിയന്‍ വനിതാ കൂട്ടായ്മകള്‍

സ്ത്രീകള്‍ക്കും ദളിത് ജനവിഭാഗങ്ങള്‍ക്കുമെതിരായി രാജ്യത്ത് വ്യാപകമായി വളര്‍ന്നുവരുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെയും തൊഴില്‍ സുരക്ഷിതത്വം അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും 2020 ഒക്ടോബര്‍ 21 ന് എന്‍.ജി.ഒ. യൂണിയന്‍റെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷ – തൊഴില്‍ സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി സ്ഥാപനങ്ങളില്‍ വനിതാകൂട്ടായ്മകള്‍ നടത്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്‍റെ ഭരണത്തിന്‍ കീഴില്‍ രാജ്യം സ്ത്രീകള്‍ക്കും ദളിത് ജനവിഭാഗങ്ങള്‍ക്കുമെതിരായ പീഢനങ്ങളുടെയും അതിക്രമങ്ങളുടെയും നാടായി മാറിയിരിക്കുന്നു. ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം. പെണ്‍കുട്ടിയുടെ […]

നവംബര്‍ 26 ദേശീയ പണിമുടക്ക് സമ്പൂര്‍ണമാക്കുക –

  കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ-തൊഴിലാളി-കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം 2020 നവംബര്‍ 26 ന് പണിമുടക്കുകയാണ്. കോവിഡിനെ മറയാക്കി എല്ലാ ജനാധിപത്യമൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് കര്‍ഷകദ്രോഹ നിയമവും തൊഴിലാളിവിരുദ്ധ ലേബര്‍കോഡും പാസാക്കിയെടുത്തത്. തൊഴിലാളികളെ കൂലി അടിമകളാക്കി കോര്‍പ്പറേറ്റ് ചൂഷണത്തിന് ഒത്താശചെയ്തുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം തീവ്ര വേഗതയിലാക്കിയിരിക്കുന്നു. കേന്ദ്രസര്‍വീസില്‍ നിയമനനിരോധനവും തസ്തികവെട്ടിക്കുറയ്ക്കലും വ്യാപകമാക്കി. 8 ലക്ഷത്തിലധികം ഒഴിവുകള്‍ നികത്താന്‍ നടപടിയില്ല. 50 വയസ്സ് കഴിഞ്ഞ ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ക്കും രൂപം […]

ഹത്‌റാസ് – ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതിഷേധം

ഹത്‌റാസ് – ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതിഷേധം ഹത്‌റാസിലെ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം കുടുംബങ്ങൾക്ക് വിട്ടുകൊടുക്കാതെ പോലീസ് തന്നെ ദഹിപ്പിച്ചും ഉന്നതജാതിക്കാരായ പ്രതികളെ സംരക്ഷിച്ചും തെളിവ് നശിപ്പിച്ചും ഇതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന യു.പി. സർക്കാരിന്റെ ‘ഭരണകൂട ഭീകരതയ്‌ക്കെതിരെ നീതിക്കായി ഒന്നിക്കാം’ എന്ന് മുദ്രാവാക്യമുയർത്തി 2020 ഒക്ടോബർ 6 ന് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടി നടത്തുമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാനകമ്മിറ്റി അറിയിച്ചു.           സംഘപരിവാർ ഭരണത്തിൻകീഴിൽ കുറ്റകൃത്യങ്ങൾ വൻതോതിൽ വർദ്ധിച്ചതായാണ് […]

പൊതുജനാരോഗ്യമേഖലയെ ഇകഴ്ത്തുന്ന ഐ.എം.എ. നിലപാട് അപലപനീയം-FSETO

സിവില്‍സര്‍വീസിനെയും അപകീര്‍ത്തിപ്പെടുത്തുംവിധം ഐ.എം.എ. കേരള ഘടകം നടത്തിയ പ്രസ്താവന അപലപനീയമെന്ന് എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാനകമ്മിറ്റി അഭിപ്രായപ്പെട്ടു. നിക്ഷിപ്ത താല്‍പര്യങ്ങളോടെ അസത്യജഡിലമായ പ്രചാരവേലകളാണ് ഐ.എം.എ. നിരന്തരമായി നടത്തുന്നത്. ഐക്യകേരള പിറവിക്കുശേഷം അധികാരത്തില്‍ വന്ന ഒന്നാമത്തെ ഇ.എം.എസ്. സര്‍ക്കാര്‍ ഇടപെടലാണ് കേരളം ഈ രംഗത്ത് വികസിതരാജ്യങ്ങള്‍ക്കൊപ്പമെത്തിയ അസൂയാവഹമായ പുരോഗതി നേടാന്‍ നിദാനമായത്. സാമൂഹ്യ വികസനരംഗത്ത് കേരളമാര്‍ജ്ജിച്ച നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നതില്‍ നിര്‍ണ്ണായക ഘടകമാണ് പൊതുജനാരോഗ്യരംഗത്ത് നടത്തിയിട്ടുള്ള ഇടപെടലുകള്‍. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍ മുതല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ വരെയുള്ള […]