Kerala NGO Union

പണിമുടക്കവകാശ സംരക്ഷണം –  ജനാധിപത്യസംരക്ഷണ സദസ്സുകൾ

പണിമുടക്കവകാശ സംരക്ഷണം –  110 കേന്ദ്രങ്ങളിൽ ജനാധിപത്യസംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു പണിമുടക്കവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ഓഫീസ് കോംപ്ലക്‌സുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് 110 ഇടങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു. ജനജീവിതം ദുരിതമാക്കുന്നതും തൊഴിലവകാശങ്ങൾ കവരുന്നതുമായ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ തൊഴിലാളികളും സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുവാൻ പാടില്ലായെന്ന ജനാധിപത്യവിരുദ്ധമായ സമീപനമാണ് നീതിന്യായ സംവിധാനങ്ങളിൽ നിന്നടക്കം ഉണ്ടാകുന്നത്. മാർച്ച് 28, […]

ഫയൽ തീർപ്പാക്കൽ, ജീവനക്കാരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി

ഫയൽ തീർപ്പാക്കൽ,   ജീവനക്കാരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി 2022 ജൂൺ 15 മുതൽ സെപ്തംബർ 30 വരെ നീണ്ടുനിൽക്കുന്ന ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാന ജീവനക്കാരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി. ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ച കോവിഡ് 19 മഹാമാരിയെ തുടർന്ന് ഓഫീസുകൾ അടഞ്ഞു കിടന്നതിനാലും ഹാജർ നിയന്ത്രണങ്ങൾ ഉണ്ടായതിനാലും സർക്കാർ ഓഫീസുകളിൽ ഫയലുകളുടെ എണ്ണം വർദ്ധിച്ചു. അവ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് മൂന്നര മാസക്കാലം നീണ്ടുനിൽക്കുന്ന ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസുകൾവരെയുള്ള […]

മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമം, എഫ്.എസ്.ഇ.റ്റി.ഒ. പ്രതിഷേധ പ്രകടനം നടത്തി

മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം, എഫ്.എസ്.ഇ.റ്റി.ഒ. പ്രതിഷേധ ജ്വാലകൾ സംഘടിപ്പിച്ചു മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി  പ്രതിഷേധ ജ്വാലകൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും  ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കേരളത്തിന്റെ വികസനവും പുരോഗതിയും ജനക്ഷേമ പ്രവർത്തനങ്ങളും തടസപ്പെടുത്തുവാനുള്ള അട്ടിമറി സമരത്തിന്റെ ഭാഗമായാണ്  ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത തരത്തിൽ തികച്ചും ജനാധിപത്യ വിരുദ്ധവും ഭീകരപ്രവർത്തകരുടെ മാതൃകയിലുള്ളതുമായ കടന്നാക്രമണം മുഖ്യമന്ത്രിക്കെതിരെ നടന്നത്. ഇതിനെതിരായുള്ള ശക്തമായ താക്കീതായി  പ്രതിഷേധ […]

പരിസ്ഥിതിദിന ശുചീകരണം

എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ കൊല്ലം സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം സിവിൽ സ്റ്റേഷൻ കോംപ്ലക്‌സ് പരിസരം ശുചീകരിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഷാഹിർ […]

കൊടുവന്നൂർകോണം കോളനിയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

എൻ.ജി.ഒ. യൂണിയൻ പഠനോപകരണങ്ങൾ വാങ്ങി നൽകി സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് പ്രവർത്തനങ്ങൾ നടത്തിവരുന്ന കൊട്ടാരക്കര താലൂക്ക് ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ കൊടുവന്നൂർകോണം കോളനിയിലെ കുട്ടികൾക്കായി യൂണിയൻ ജില്ലാ കമ്മിറ്റി വാങ്ങിയ പഠനോപകരണങ്ങൾ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു കൈമാറി. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അലക്സാണ്ടർ, യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭ ഭാസ്, ജില്ലാ ട്രഷറർ ബി. സുജിത്, സംസ്ഥാന കമിറ്റി അംഗം സി. ഗാഥ, ജില്ലാ […]

മഴക്കാലപൂർവ്വ ശുചീകരണം

എൻ.ജി.ഒ. യൂണിയൻ സ്ഥാപനങ്ങൾ ശുചീകരിച്ചു, ഇന്ന് (05.06.2022) ന് കൊല്ലം സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കും ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചും മഴ ക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി കേരള എൻ.ജി.ഒ. യൂണിയന്റെ പത്ത് ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പരിസരം ശുചീകരിച്ച് വൃക്ഷത്തൈകൾ നട്ടു. ചവറ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. […]

ജലസേചന വകുപ്പ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ – പ്രകടനം

ജലസേചന വകുപ്പ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ – എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി ജലസേചന വകുപ്പിലെ മിനിസ്റ്റീരിയൽ, ടെക്‌നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക, അസിസ്റ്റന്റ് എഞ്ചിനീയർ തസ്‌തികയിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക, താൽക്കാലിക തസ്‌തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക, ജില്ലാതല നിയമന തസ്‌തികകളുടെ നിയമനാംഗീകാരം, പ്രൊബേഷൻ, സ്ഥലംമാറ്റം എന്നിവ ജില്ലാതലത്തിൽ നടപ്പിലാക്കാൻ അധികാരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ജലസേചന വകുപ്പ് ഡിവിഷൻ ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും യോഗവും നടത്തി. കൊല്ലത്ത്  ഇറിഗേഷൻ […]

സാംസ്കാരിക സായാഹ്നവും അനുമോദനവും

സാംസ്‌കാരിക സായാഹ്നവും അനുമോദനവും സംഘടിപ്പിച്ചു കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ കലാ-കായിക വേദിയായ ജ്വാലയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ഗവൺമെന്റ് ബോയ്സ് ഹൈസ്‌കൂളിൽ വച്ച് സാംസ്‌കാരിക സായാഹ്നവും അനുമോദനവും സംഘടിപ്പിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പുരോഗമന മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ   കവി  കുരീപ്പുഴ ശ്രീകുമാർ പ്രഭാഷണം നടത്തി. കേരളത്തിന്റെ പുരോഗമന സാംസ്‌കാരിക മുന്നേറ്റങ്ങൾ ആരംഭിക്കുന്നത് തന്നെ  കാവ്യ ഭാഷയിൽ നവോത്ഥാന ആശയങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞതിലൂടെയാണ്. ശേഷം  നടന്ന രാഷ്ട്രീയ മുന്നേറ്റങ്ങൾ, മിശ്ര വിവാഹങ്ങൾ ഇവയിലൂടെ രൂപപ്പെട്ടതാണ് ഇന്നത്തെ […]

അഖിലേന്ത്യാ അവകാശദിനം ആചരിച്ചു – 28.05.2022

അഖിലേന്ത്യാ അവകാശദിനം – എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനം നടത്തി അഖിലേന്ത്യാ അവകാശ ദിനാചരണത്തിന്റെ ഭാഗമായി പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, കരാർ-പുറംകരാർ നിയമനം അവസാനിപ്പിക്കുക, പൊതുമേഖലാ സ്വകാര്യവത്കരണവും സേവനമേഖലാ പിന്മാറ്റവും അവസാനിപ്പിക്കുക, ദേശീയ ആസ്‌തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക, ജീവനക്കാർക്ക് ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, ഭരണഘടനയുടെ 310, 311 (2)(എ), (ബി), (സി) വകുപ്പുകൾ റദ്ദാക്കുക, ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക […]

ജില്ലാ മാർച്ചും ധർണ്ണയും – 26-05-2022

നഗരത്തെ ചെങ്കടലാക്കി ജീവനക്കാരുടെ ഉജ്ജ്വല മാർച്ചും ധർണ്ണയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർ ജില്ലാ കേന്ദ്രമായ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണയ്‌ക്ക് മുന്നോടിയായി സംഘടിപ്പിച്ച മാർച്ച് നഗരത്തെ ചെങ്കടലാക്കി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, ജനോന്മുഖ […]