Kerala NGO Union

ജില്ലാ കലോത്സവം 2022

സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം സിവിൽ സ്റ്റേഷൻ ഏരിയയ്‌ക്ക് ഓവറാൾ ചാമ്പ്യൻഷിപ്പ് കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ കലാ-കായിക സമിതിയായ ജ്വാലയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കലോത്സവം സർഗ്ഗോത്സവം 2022 ൽ 47 പോയിന്റ് നേടി സിവിൽ സ്റ്റേഷൻ ഏരിയ ഓവറാൾ ചാമ്പ്യന്മാരായി. 38 പോയിന്റ് നേടിയ ഠൗൺ ഏരിയ രണ്ടാം സ്ഥാനവും 31 പോയിന്റ് നേടിയ ചാത്തന്നൂർ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊല്ലം പബ്ലിക് ലൈബ്രറി അങ്കണത്തിലെ […]

ജി.എസ്.റ്റി. വകുപ്പ് പുന:സംഘടന – പ്രകടനം

ജി.എസ്.റ്റി. വകുപ്പ് പുന:സംഘടന, ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി. ജി.എസ്.റ്റി. വകുപ്പ് പുന:സംഘടിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ. യൂണിയന്റെയും കെ.ജി.ഒ.എ.യുടെയും നേതൃത്വത്തിൽ ജീവനക്കാർ ജി.എസ്.റ്റി. ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും യോഗവും നടത്തി. നികുതിദായക വിഭാഗം, ഓഡിറ്റ്, ഇന്റലിജൻസ് ആന്റ് എൻഫോഴ്‌സ്‌മെന്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാകും വകുപ്പിൽ ഇനി ഉണ്ടാകുക. എറണാകുളത്തെ എറണാകുളം, ആലുവ ഉൾപ്പടെയുള്ള സംസ്ഥാനത്തെ 15 നികുതി ജില്ലകളിലെ 31 നികുതിദായക ഡിവിഷനുകൾക്ക് കീഴിലുള്ള 7 സോണലുകളിലായി 140 ഓഡിറ്റ് ടീമുകളും; ഇന്റലിജൻസ്, […]

സിവിൽ സപ്ലൈസ് വകുപ്പിലെ വിഷയങ്ങൾ – പ്രകടനം

സിവിൽ സപ്ലൈസ് വകുപ്പിലെ വിവിധ വിഷയങ്ങൾ, എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി. സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും സിവിൽ സപ്ലൈസ് കോർപ്പറേഷനിലേക്കുള്ള ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടികൾ നിർത്തിവയ്‌ക്കുക, ഭക്ഷ്യഭദ്രതാ നിയമം നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തില്‍  ജീവനക്കാർ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക്  മുന്നിൽ  പ്രകടനവും യോഗവും നടത്തി. കൊല്ലം ജില്ലാ സപ്ലൈ ഓഫീസിന്  മുന്നിൽ  നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം യൂണിയൻ സംസ്ഥാന […]

അവശ്യ സാധനങ്ങൾക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധ പ്രകടനം

അവശ്യ സാധനങ്ങൾക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയതിനെതിരെ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി അവശ്യ വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ഏർപ്പടുത്തിയ ജി.എസ്.ടി. നിരക്ക് പിൻവലിക്കുക, വിലക്കയറ്റും തടയുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തില്‍ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കൊട്ടാരക്കര സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന പ്രകടനം കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനില്‍കുമാർ ഉദ്ഘാടനം ചെയ്‌തു. കൊല്ലം സിവിൽ സ്റ്റേഷന് മുന്നില്‍ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, […]

വകുപ്പുതല പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന ക്ലാസ്സ്

വകുപ്പുതല പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന ക്ലാസ്സ് ആരംഭിച്ചു വകുപ്പുതല പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ജീവനക്കാർക്കായി കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം സിവിൽ സ്റ്റേഷൻ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന ക്ലാസ്സുകൾ കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ ആരംഭിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ക്ലാസ്സുകളുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി വി.ആർ. അജു സംസാരിച്ചു. ഏരിയാ പ്രസിഡന്റ് ബി.കെ. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ആർ. ശ്രീജിത് സ്വാഗതവും […]

യാത്രയയപ്പ്

വിരമിച്ച നേതാക്കൾക്ക് എൻ.ജി.ഒ. യൂണിയൻ യാത്രയയപ്പ് നൽകി സർവ്വീസിൽ നിന്നും വിരമിച്ച, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറിയുമായിരുന്ന എസ്. ഓമനക്കുട്ടൻ, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ബി. ജയ എന്നിവർക്ക് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുിചിതമായ യാത്രയയപ്പ് നൽകി. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം സി.പി.ഐ (എം) കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്‌തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന പ്രസിഡന്റ് […]

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം, ജീവനക്കാർ അവധി ദിനത്തിലും ജോലി ചെയ്‌തു

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം, ജീവനക്കാർ അവധി ദിനത്തിലും ജോലി ചെയ്‌തു, ജില്ലയിൽ തീർപ്പായത് മൂവായിരത്തഞ്ഞൂറിലധികം ഫയലുകൾ സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഞായറാഴ്‌ച അവധി ദിനത്തിലും ജോലി ചെയ്‌ത് ഒറ്റ ദിവസം കൊണ്ട് സർക്കാർ ജീവനക്കാർ ജില്ലയിൽ തീർപ്പാക്കിയത് മൂവായിരത്തഞ്ഞൂറിലധികം ഫയലുകൾ.  റവന്യൂ വകുപ്പിൽ ജില്ലയിൽ 70 ശതമാനത്തിലധികം ജീവനക്കാർ ജോലിക്കെത്തി. സംസ്ഥാന തലത്തിൽ ജൂൺ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത് സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഫയൽ […]

മെഡിസെപ് പദ്ധതി യാഥാർത്ഥ്യമായി, എഫ്.എസ്.ഇ.റ്റി.ഒ.  പ്രകടനം

മെഡിസെപ് പദ്ധതി യാഥാർത്ഥ്യമായി, എഫ്.എസ്.ഇ.റ്റി.ഒ.  പ്രകടനം നടത്തി സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ജൂലൈ 1 മുതൽ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജീവനക്കാരും അദ്ധ്യാപകരും സ്ഥാപനങ്ങൾക്ക് മുന്നിലും ജില്ലാ, താലൂക്ക്, ഏരിയാ കേന്ദ്രങ്ങളിലും പ്രകടനവും യോഗവും നടത്തി. ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ മുപ്പത് ലക്ഷത്തിലധികം പേർക്കാണ് […]

അഗ്‌നിപഥ് പദ്ധതി പിൻവലിക്കുക എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനം

അഗ്‌നിപഥ് പദ്ധതി പിൻവലിക്കുക, ജീവനക്കാരും അദ്ധ്യാപകരും. പ്രകടനം നടത്തി രാജ്യസുരക്ഷയെ ബാധിക്കുന്നതും സൈന്യത്തെ കരാർവത്കരിക്കുന്നതുമായ അഗ്‌നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും അദ്ധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി. ആഗോളവത്‌കരണ നവലിബറൽ നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവത്കരിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സ്ഥിരവും സുരക്ഷിതവും നിർവ്വചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതുമായ തൊഴിൽ രീതി അവസാനിപ്പിച്ച് തൊഴിൽ നിയമ ഭേദഗതിയിലൂടെ നിശ്ചിതകാല തൊഴിൽ സമ്പ്രദായം രാജ്യത്ത് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് […]

തദ്ദേശസ്വയംഭരണ പൊതുസർവ്വീസ് സ്പെഷ്യൽ റൂൾസിന് മന്ത്രിസഭയുടെ അംഗീകാരം – എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനം

തദ്ദേശസ്വയംഭരണ പൊതുസർവ്വീസ് സ്പെഷ്യൽ റൂൾസിന് മന്ത്രിസഭയുടെ അംഗീകാരം – എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനം നടത്തി പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ്, നഗര-ഗ്രാമാസൂത്രണം എന്നീ വകുപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് നിലവിൽ വന്ന ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിലെ സ്റ്റേറ്റ്‌ സർവ്വീസ്, സബോർഡിനേറ്റ്‌ സർവ്വീസ് സ്പെഷ്യൽ റൂളുകൾക്ക് അംഗീകാരം നൽകിയും, പുതിയ തസ്തികകൾ സൃഷ്ടിച്ചും, സംയോജിപ്പിക്കപ്പെട്ട വിവിധ വകുപ്പുകളിലെ വിവിധ തസ്തികകൾ അപ്ഗ്രേഡ് ചെയ്‌ത് ഏകീകരിക്കുന്നതിനുമുള്ള മന്ത്രിസഭായോഗ തീരുമാനങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും ഏരിയാ കേന്ദ്രങ്ങളിലും പ്രകടനവും […]