Kerala NGO Union

ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധ ജ്വാല – 09-05-2022

അന്യായമായ ഇന്ധന വിലവർദ്ധനവിനെതിരെ എഫ്.എസ്.ഇ.റ്റി.ഒ. പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു വിലക്കയറ്റത്തിനെതിരെ എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കൊല്ലത്ത് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി. ഗാഥ ഉദ്ഘാടനം ചെയ്‌തു. കരുനാഗപ്പള്ളിയിൽ എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, പുനലൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി. മിനിമോൾ, കുന്നത്തൂരിൽ എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറി എൻ. രതീഷ്, കൊട്ടാരക്കരയിൽ എൻ.ജി.ഒ. യൂണിയൻ […]

എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം – 21.04.2022

മെയ് 26 ലെ ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുക, എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ യോഗം കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പൊളിച്ചെഴുതുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ മെയ് […]

കുടുംബ കോടതികളിൽ പുതിയ തസ്തികകൾ – പ്രകടനം – 13.04.2022

7 കുടുംബ കോടതികൾക്കായി 147 പുതിയ തസ്തികകൾ, എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി സംസ്ഥാനത്ത് പുതിയതായി അനുവദിച്ച 7 കുടുംബ കോടതികൾക്കായി 21 തസ്തികകൾ വീതം ആകെ 147 തസ്തികകൾ സൃഷ്‌ടിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജില്ലയിലെ കോടതികൾക്ക് മുന്നിൽ പ്രകടനം നടത്തി. കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ, പരവൂർ, ആലുവ, വടക്കൻ പറവൂർ എന്നിവിടങ്ങളിലാണ് പുതിയ കോടതികൾ ആരംഭിക്കുന്നത്. ജഡ്‌ജ് 1, കൗൺസിലർ 1, ശിരസ്‌തദാർ 1, ജൂനിയർ സൂപ്രണ്ട് 1, ബഞ്ച് […]

ദേശീയ പണിമുടക്ക് – 29.03.2022

കരിനിയമങ്ങളും ഭീഷണിയും തള്ളിക്കളഞ്ഞ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും, പണിമുടക്ക് രണ്ടാം ദിനവും സമ്പൂർണ്ണം സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരെയുള്ള കരിനിയമങ്ങളും ഭീഷണിയും തള്ളിക്കളഞ്ഞ് ജില്ലയിൽ 90 ശതമാനത്തിലധികം ജീവനക്കാരും അദ്ധ്യാപകരും രണ്ടാം ദിനവും പണിമുടക്കി. ആദ്യ ദിവസത്തെ പോലെ തന്നെ ജില്ലയിലെ പ്രധാന സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. കൊല്ലം സിവിൽ സ്റ്റേഷൻ കോംപ്ലക‌്‌സിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ലേബർ ഓഫീസ്, ജില്ലാ ട്രഷറി, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി […]

ദേശീയ പണിമുടക്ക് സമ്പൂർണ്ണം, സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു, അദ്ധ്യാപകരും ജീവനക്കാരും പ്രകടനം നടത്തി 28.03.2022

ദേശീയ പണിമുടക്ക് സമ്പൂർണ്ണം, സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു, അദ്ധ്യാപകരും ജീവനക്കാരും പ്രകടനം നടത്തി ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി തൊഴിലാളി സംഘടനകളുടെയും സർവ്വീസ് സംഘടനകളുടെ കോൺഫെഡറേഷനുകളുടെയും നേതൃത്വത്തിൽ ആരംഭിച്ച ദ്വിദിന പണിമുടക്ക് സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും സമ്പൂർണ്ണം. ആദ്യദിനം ജില്ലയിലെ 1422 സർക്കാർ ഓഫീസുകളിൽ 1228 എണ്ണവും 842 സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ 830 എണ്ണവും പൂർണ്ണമായും അടഞ്ഞുകിടന്നു. 13871 സർക്കാർ ജീവനക്കാരിൽ 13250 പേരും 12821 അദ്ധ്യാപകരിൽ 11385 പേരും പണിമുടക്കി. […]

ദേശീയ പണിമുടക്ക് – പന്തംകൊളുത്തി പ്രകടനം – 27.03.2022

ദേശീയ പണിമുടക്ക് – ജീവനക്കാരും അദ്ധ്യാപകരും പന്തംകൊളുത്തി പ്രകടനം നടത്തി ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര തൊഴിലാളി സംഘടനകളുടെയും കേന്ദ്ര, സംസ്ഥാന സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ കോൺഫെഡറേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിച്ച ദേശീയ പണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും മേഖലാ  കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ചവറയിൽ നടന്ന പ്രകടനത്തിന് ശേഷം […]

പണിമുടക്ക് റാലി – 25.03.2022

ജീവനക്കാരും അദ്ധ്യാപകരും പണിമുടക്ക് റാലി നടത്തി ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര തൊഴിലാളി സംഘടനകളുടെയും കേന്ദ്ര, സംസ്ഥാന സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ കോൺഫെഡറേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 28, 29 തീയ്യതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ റാലികൾ സംഘടിപ്പിച്ചു. കൊല്ലത്ത് താലൂക്ക് ഓഫീസിന് മുന്നിൽ നിന്നും ചിന്നക്കടയിലേക്ക് നടത്തിയ […]

റവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റം നടപ്പിലാക്കുക – കൂട്ടധർണ്ണ – 21.03.2022

റവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റം ഉടൻ നടപ്പിലാക്കുക – എൻ.ജി.ഒ. യൂണിയൻ കൂട്ടധർണ്ണ നടത്തി റവന്യൂ വകുപ്പിലെ വിവിധ തസ്തികകളിലെ പൊതുസ്ഥലംമാറ്റം ഉടനടി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജില്ലാ കളക്‌ടറേറ്റിന് മുന്നിൽ കൂട്ടധർണ്ണ നടത്തി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് അഞ്ചുവർഷം പിന്നിടുമ്പോഴും റവന്യൂ വകുപ്പിൽ പൊതുസ്ഥലംമാറ്റം നടപ്പിൽ വരുത്തുന്നതിന് വകുപ്പ് അധികൃതർ ഇനിയും തയ്യാറായിട്ടില്ല. വകുപ്പിലെ സീനിയർ ക്ലർക്ക് മുതൽ തഹസീൽദാർ വരെയുള്ള തസ്തികകളിലെ […]

സംസ്ഥാന ബജറ്റിന് ഐക്യദാർഡ്യം – പ്രകടനം – 11.03.2022

സംസ്ഥാന ബജറ്റിന് ഐക്യദാർഡ്യം – എഫ്.എസ്.ഇ.റ്റി.ഒ. അഭിവാദ്യ പ്രകടനം നടത്തി നവകേരള നിർമ്മിതിക്ക് ദിശാബോധം നൽകുന്നതും ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തുപകരുന്നതുമായ നിർദ്ദേശങ്ങളടങ്ങിയ സംസ്ഥാന ബജറ്റിന് ഐക്യദാർഡ്യം അർപ്പിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരം ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കൊല്ലത്ത് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി,ആർ. അജു, […]

പണിമുടക്ക് നോട്ടീസ് നൽകി – 09.03.2022

ദേശീയ പണിമുടക്ക് –  ജീവനക്കാരും അദ്ധ്യപകരും പണിമുടക്ക് നോട്ടീസ് നൽകി ‘ജനങ്ങളെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര തൊഴിലാളി സംഘടനകളുടെയും കേന്ദ്ര, സംസ്ഥാന സർക്കാർ പൊതുമേഖലാ ജീവനക്കാരുടെ സംഘടനകളുടെ കോൺഫെഡറേഷനുകളുടെയും നേതൃത്വത്തിൽ മാർച്ച് 28, 29 തീയ്യതികളിൽ നടക്കുന്ന ദേശീയപണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലാ കളക്‌ടർക്കും താലൂക്ക് തഹസീൽദാർമാർക്കും പണിമുടക്ക് നോട്ടീസ് നൽകി. ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ വൻ […]