Kerala NGO Union

എൻ.ജി.ഒ. യൂണിയൻ ചെസ്, ക്യാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. 21-11-2021

എൻ.ജി.ഒ. യൂണിയൻ ചെസ്, ക്യാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന ജീവനക്കാർക്കായി എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 28 ന് എറണാകുളത്ത് വച്ച് നടക്കുന്ന സംസ്ഥാനതല ചെസ്, ക്യാരംസ് മത്സരങ്ങൾക്ക് മുന്നോടിയായി യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ കലാ-കായിക സമിതി ജ്വാലയുടെ ആഭിമുഖ്യത്തിൽ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന മത്സരങ്ങൾ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസിന്റെ അദ്ധ്യക്ഷതയിൽ […]

സ്‌കൂളുകൾക്കാവശ്യമായ തെർമ്മൽ സ്‌കാനറുകൾ വാങ്ങി നൽകി എൻ.ജി.ഒ. യൂണിയൻ- 03-11-2021

സ്‌കൂളുകൾക്കാവശ്യമായ തെർമ്മൽ സ്‌കാനറുകൾ വാങ്ങി നൽകി എൻ.ജി.ഒ. യൂണിയൻ കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ ഒന്നര വർഷക്കാലത്തിലധികമായി സംസ്ഥാനത്ത് അടഞ്ഞുകിടന്നിരുന്ന സ്‌കൂളുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്‌കൂളുകൾക്കായി എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി വാങ്ങിയ തെർമ്മൽ സ്‌കാനറുകൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ വച്ച് നടന്ന കൈമാറ്റച്ചടങ്ങ് എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സർവ്വ ശിക്ഷാ അഭിയാൻ ജില്ലാ പ്രൊജക്‌ട് […]

പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങൾ അടിയന്തിരമായി നടപ്പിലാക്കുക – എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി – 29-10-2021

പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങൾ അടിയന്തിരമായി നടപ്പിലാക്കുക – എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി റവന്യൂ വകുപ്പിലെ വിവിധ തസ്തികകളിലെ പൊതു സ്ഥലംമാറ്റങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പട്ട് കേരള എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ കളക്‌ടറേറ്റ്, താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി […]

എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ കലാലയ ശുചീകരണം ആരംഭിച്ചു. 01-10-2021

എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ കലാലയ ശുചീകരണം ആരംഭിച്ചു കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കലാലയ ശുചീകരണ പരിപാടികൾ ജില്ലയിൽ ആരംഭിച്ചു. ചവറ ബേബിജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് ശുചീകരിച്ചുകൊണ്ട് ഡോ. സുജിത് വിജയൻ പിള്ള എം.എൽഎ. ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. കൊവിഡ് 19  വാക്സിനേഷൻ നടപടികൾ ഫലപ്രദമായി നടന്നുവരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ ഒന്നര വർഷക്കാലമായി സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന സ്കൂളുകളും കോളേജുകളും ആവശ്യമായ മുൻകരുതലുകളോടെയും നിയന്ത്രങ്ങളോടെയും തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്ന […]

എൻ.ജി.ഒ. യൂണിയൻ 71 കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. 14-09-2021

എൻ.ജി.ഒ. യൂണിയൻ 71 കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജില്ലയിൽ 71 കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നയങ്ങൾ ശക്തിപ്പെടുത്തുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക; പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസ് യാഥാർത്ഥ്യമാക്കുക, സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ധർണ്ണകൾ സംഘടിപ്പിച്ചത്. കൊല്ലം സിവിൽ സ്റ്റേഷൻ ഏരിയായിൽ 6, കൊല്ലം ഠൗണിൽ […]

ജലഗതാഗത വകുപ്പ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ – എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി -05-08-2021

ജലഗതാഗത വകുപ്പ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ – എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി ജലഗതാഗത വകുപ്പ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കൊല്ലം ജലഗതാഗത വകുപ്പ് ഓഫീസിനു മുന്നിൽ പ്രകടനവും യോഗവും നടത്തി. സ്പെഷ്യൽ റൂൾ വ്യവസ്ഥയുടെ അവ്യക്തതയുടെ പേരിൽ അർഹരായ ജീവനക്കാരുടെ സ്ഥാനക്കയറ്റം നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, മാനദണ്ഡം പാലിച്ച് പൊതുസ്ഥലംമാറ്റം വകുപ്പിൽ നടപ്പിലാക്കുക, താൽക്കാലിക നിയമനങ്ങൾ പൂർണ്ണമായും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകൾ വഴി നടത്തുക, അവധിയിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ അഭാവത്തിൽ […]

അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക – എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ യോഗം 02-08-2021

അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക – എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ യോഗം അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസ് കെട്ടിപ്പടുക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ജീവനക്കാരും പങ്കാളികളാകണമെന്ന് എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച സംഘടനാ രേഖയിൽ അഭ്യർത്ഥിച്ചു. അധികാര ശ്രേണീ സംവിധാനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി, സിവിൽ സർവ്വീസിനെ വിപുലീകരിച്ച് കൂടുതൽ സാമൂഹ്യ മേഖലകളിലേക്ക് സർക്കാർ ഇടപെടൽ വ്യാപിപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംഘടനാരേഖയിൽ പറയുന്നു. ജനസേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഭരണഭാഷ […]

ഓൺലൈൻ പഠനത്തിന് കൈത്താങ്ങുമായി എൻ.ജി.ഒ. യൂണിയൻ – ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറി. 17-07-2021

ഓൺലൈൻ പഠനത്തിന് കൈത്താങ്ങുമായി എൻ.ജി.ഒ. യൂണിയൻ – ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറി കൊവിഡ് പ്രതിസന്ധി കാലഘട്ടത്തിലെ ഓൺലൈൻ വിദ്യാഭ്യാസത്തിന് കൈത്താങ്ങുമായി കേരള എൻ.ജി.ഒ. യൂണിയൻ. പഠന സൗകര്യമില്ലാത്ത കാരണത്താൽ പഠന പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലായെന്ന സംസ്ഥാന സർക്കാർ നിലപാടിന് കരുത്തേകിക്കൊണ്ട് പുരോഗമന സമൂഹം ഒന്നാകെ വിദ്യാർത്ഥികളോടൊപ്പം അണിനിരക്കുകയാണ്. ഇതിന്റെ ഭാഗമായി 2.50 കോടി രൂപയുടെ പഠനോപകരണങ്ങളാണ് സംസ്ഥാന വ്യാപകമായി എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ വാങ്ങി നൽകുന്നത്. പഠനോപകരണ കൈമാറ്റങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 23ന് വിദ്യാഭ്യാസ വകുപ്പ് […]

ആരോഗ്യവകുപ്പ് ഫീൽഡ് വിഭാഗം ജീവനക്കാരുടെ പ്രശ്‌നങ്ങൾ – എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി. 25-10-2021

ആരോഗ്യവകുപ്പ് ഫീൽഡ് വിഭാഗം ജീവനക്കാരുടെ പ്രശ്‌നങ്ങൾ – എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി ആരോഗ്യ വകുപ്പിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് II തസ്തികകളിൽ സൂപ്പർ ന്യൂമററിയായി നിയമിക്കപ്പെട്ട ജീവനക്കാരുടെ സീനിയോറിറ്റി, പ്രൊമോഷൻ എന്നിവ സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, നിലവിലുള്ള പി.എച്ച്.എൻ. ഒഴിവുകളിൽ താൽക്കാലിക സ്ഥാനക്കയറ്റം അനുവദിക്കുക, പി.എച്ച്.എൻ. സൂപ്പർവൈസറി തസ്തികയിലെ സീനിയോറിറ്റി ലിസ്റ്റ് അന്തിമമാക്കി ഗസറ്റഡ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റങ്ങൾ അനുവദിക്കുക, വെക്ടർ കൺട്രോൾ യൂണിറ്റിലെ ഫീൽഡ് വർക്കർ തസ്തികയിൽ നിന്നും ഫീൽഡ് […]

കൊല്ലം കമ്മിറ്റികള്‍

 സിവിൽ സ്റ്റേഷൻ ഠൗൺ കുണ്ടറ ചാത്തന്നൂർ കൊട്ടാരക്കര കടയ്‌ക്കൽ പുനലൂർ പത്തനാപുരം കുന്നത്തൂർ കരുനാഗപ്പള്ളി