Kerala NGO Union

ജീവനക്കാരുടെ സംഘശക്തി വിളിച്ചോതി എൻജിഒ യൂണിയൻ മേഖല മാർച്ചും ധർണ്ണയും

ജീവനക്കാരുടെ സംഘശക്തി വിളിച്ചോതി എൻജിഒ യൂണിയൻ മേഖല മാർച്ചും ധർണ്ണയും കോട്ടയം: കേരളത്തെ സാമ്പത്തികമായി തകർക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുക്കുക, കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യോജിച്ച് അണിനിരക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, അഴിമതിയെ ചെറുക്കുക, ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുക, വർഗീയതയെ പ്രതിരോധിക്കുക, വിലക്കയറ്റം തടയുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ മേഖലാ മാർച്ചും ധർണ്ണയും നടത്തി. കോട്ടയം, പാലാ, കടുത്തുരുത്തി എന്നീ […]

കേരള എന്‍ജിഒ യൂണിയന്‍ കോട്ടയം, 59-ാം ജില്ലാ സമ്മേളനം

♠ ജില്ലാ സെക്രട്ടറി:  ഉദയന്‍ വി കെ ♠ ജില്ലാ പ്രസിഡന്റ്: കെ ആർ അനിൽകുമാർ ♠ ജില്ലാ ട്രഷറർ : സന്തോഷ് കെ കുമാർ കേരള എന്‍ജിഒ യൂണിയന്റെ 59-ാം ജില്ലാ സമ്മേളനം  ഒക്ടോബർ 9 കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ ചേര്‍ന്നു. സമ്മേളനം മുൻ എംഎൽഎയും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും ആയ കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഇ മുഹമ്മദ്‌ ബഷീർ സംഘടനാ […]

ഇ പദ്മനാഭൻ അനുസ്മരണം

ഇ പദ്മനാഭൻ അനുസ്മരണം : കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാവും, മുൻ എംഎൽഎയുമായിരുന്ന ഇ പദ്മനാഭൻ അന്തരിച്ചിട്ട് 32 വർഷം പൂർത്തിയായി. 1990 സെപ്റ്റംബർ 18-ന് ഡൽഹിയിൽ നടന്ന വർഗീയ വിരുദ്ധ സെമിനാറിൽ പങ്കെടുക്കവേയാണ് സഖാവ് വിടവാങ്ങിയത്. രാജ്യത്ത് സംഘപരിവാർ നേതൃത്വത്തിൽ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് നവലിബറൽ നയങ്ങൾ അതിതീവ്രമായി നടപ്പാക്കുന്ന കാലഘട്ടത്തിലാണ് ഇ പദ്മനാഭൻ അനുസ്മരണം നടന്നത്. അനുസ്മരണത്തോട് അനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത്‌ ഹാളിൽ ‘ഫെഡറലിസവും സംസ്ഥാന ഭരണനിർവ്വഹണവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച […]

ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വയ്ക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻജിഒ ഉണഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് ജില്ലാ താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി.

ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വയ്ക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് ജില്ലാ താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. കോട്ടയം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി സി അജിത്, ഏരിയ സെക്രട്ടറി മനേഷ് ജോൺ എന്നിവർ സംസാരിച്ചു. […]

അവശ്യ വസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ അദ്ധ്യാപകരും ജീവനക്കാരും

അവശ്യ വസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ അദ്ധ്യാപകരും ജീവനക്കാരും വിലക്കയറ്റം രൂക്ഷമാക്കുന്ന തരത്തിൽ അവശ്യ വസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോട്ടയം സിവിൽ സ്റ്റേഷനു മുമ്പിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. […]

മുഖ്യമന്ത്രിയുടെ വാക്കുകൾ നെഞ്ചേറ്റി ജീവനക്കാർ അവധി ദിനവും പ്രവർത്തി ദിനമാക്കി

മുഖ്യമന്ത്രിയുടെ വാക്കുകൾ നെഞ്ചേറ്റി ജീവനക്കാർ അവധി ദിനവും പ്രവർത്തി ദിനമാക്കി കോവിഡ് കാല നിയന്ത്രണങ്ങൾ മൂലം സർക്കാർ ഓഫീസുകളിൽ കുടിശ്ശിക ആയ ഫയലുകൾ സമയ ബന്ധിതമായി തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കുവാൻ ജീവനക്കാർ മുന്നോട്ട് വരികയും കുടിശ്ശിക ഫയലുകളുടെ കണക്കെടുപ്പിന് ശേഷം ഉള്ള ആദ്യ അവധി ദിനമായ ജൂലൈ 3-ന് ജീവനക്കാർ സ്വമേധയാ ഹാജരായി കുടിശിക ഫയലുകൾ തീർക്കുകയും ചെയ്തു. കോട്ടയം […]

BPCL തൊഴിലാളികള് നടത്തിയ പണിമുടക്കിന് ഐക്യദാർഢ്യ പ്രകടനം

രാജ്യം വില്കുന്ന രാജ്യസ്നേഹികള് BPCL വിറ്റു എന്നേ ഉള്ളൂ BPCL തൊഴിലാളികള് നടത്തിയ പണിമുടക്കിന് ഐക്യദാർഢ്യ പ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  സ. സീമ.എസ്. നായർ അഭിവാദ്യം ചെയ്യുന്നു

വി എഫ് എ തസ്തികകള്‍ വില്ലേജ് അസിസ്റ്റന്‍റ് തസ്തികയായി ഉയ‍ര്‍ത്തുക, വില്ലേജ് ആഫീസുകളില്‍ ഫ്രണ്ട് ആഫീസ് സംവിധാനം ആരംഭിക്കുക….

വി എഫ് എ തസ്തികകള്‍ വില്ലേജ് അസിസ്റ്റന്‍റ് തസ്തികയായി ഉയ‍ര്‍ത്തുക, വില്ലേജ് ആഫീസുകളില്‍ ഫ്രണ്ട് ആഫീസ് സംവിധാനം ആരംഭിക്കുക…. എന്നീ മുദ്രാവാക്യമുന്നയിച്ച് കേരള എന്‍ ജി ഒ യൂണിയന്‍ കോട്ടയത്ത് നടത്തിയ പ്രകടനത്തെ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്സ് നായര്‍ അഭിവാദ്യം ചെയ്യുന്നു

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനോട് ജനനിരുദ്ധ നയങ്ങൾ നടപ്പാക്കാനാണ് SNPSECK എന്ന സംഘടന ഉപദേശം നൽകിയിരിക്കുന്നത്….

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനോട് ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാനാണ് SNPSECK എന്ന സംഘടന ഉപദേശം നൽകിയിരിക്കുന്നത്…. എൻ.പി.എസ് കാരെ സംരക്ഷിക്കാൻ ഞങ്ങൾ മാത്രം മതി എന്ന് പറയുന്ന SNPSECK യുടെ ഉള്ളിലിരുപ്പ് മറനീക്കി പുറത്ത് വന്നിരിക്കുന്നു …. ജീവനക്കാരുടെ പണവും സര്‍ക്കാരിന്‍റെ ഖജനാവിലെ പണവും കോര്‍പ്പറേറ്റുകള്‍ക്ക് ചോര്‍ത്തിക്കൊണ്ടു പോകുവാൻ കങ്കാണിപ്പണിചെയ്യുന്ന ദേശീയ സംഘടനയായ NMOPS ന്‍റെ കേരളത്തിലെ പതിപ്പ് SNPSECK ഇവരെ ഇനിയും വിശ്വസിക്കണോ?

ഈ പത്മനാഭൻ ദിനം സമുചിതമായി ആചരിച്ചു

കേരള എൻജിഒ യൂണിയൻ സ്ഥാപകനേതാക്കളിൽ പ്രമുഖനായ ഇ പത്മനാഭൻ 29-)0 ചരമവാർഷിക ദിനമാണ് സെപ്റ്റംബർ 18. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചേർന്ന വർഗീയ വിരുദ്ധ കൺവെൻഷനിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് 1990 സെപ്റ്റംബർ 18 ന് ഹൃദയാഘാതം മൂലം സഖാവ് മരണമടയുന്നത്. സിവിൽ സർവീസിലെ ജീവനക്കാരെ സാമൂഹ്യ ശക്തിയായി വളർത്തിയെടുത്ത സമര പ്രസ്ഥാനമായ കേരള എൻജിഒ യൂണിയന്‍റെ രൂപീകരണത്തിനും തുടർന്ന് ദീർഘകാലം ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും സംഘടനയെ നയിച്ചു. പ്രാദേശിക അടിസ്ഥാനത്തിലും വകുപ്പ് കാറ്റഗറി അടിസ്ഥാനത്തിലും പ്രവർത്തിച്ചിരുന്ന […]