Kerala NGO Union

പച്ചക്കറി കൃഷി

ജൂൺ 22, 23 24 തിയതികളിൽ  കോഴിക്കോട് വെച്ച് നടക്കുന്ന കേരള എൻ ജി ഒ യൂണിയൻ 61-ാംമത് സംസ്ഥാന    സമ്മേളനത്തിനുള്ള  ഭക്ഷണ ആവശ്യത്തിനായി കക്കോടി കിരാലൂർ പുഞ്ചപ്പാടത്ത് പച്ചക്കറി കൃഷി  ആരംഭിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി.സന്തോഷ് തൈ നടീൽ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി.

തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യത വർദ്ധിപ്പിച്ച എൽ ഡി എഫ് സർക്കാരിന് അഭിവാദ്യങ്ങൾ

നിയമപരമായ സങ്കീർണ്ണതകൾ മറി കടന്ന് നഗരസഭ വിഭാഗം ജീവനക്കാരുടെ സ്ഥാനകയറ്റത്തിനും, ഗ്രാമവികസന വകുപ്പിലെ ജീവനക്കാരുടെ സ്ഥാനകയറ്റ സാധ്യത വർദ്ധിപ്പിക്കുന്നതിനും ഉൾപ്പെടെ തദ്ദേശ സ്വയംഭരണ വകുപ്പിലെ  ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാര നടപടി സ്വീകരിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് 2024 മാർച്ച് 25ന് പ്രിൻസിപ്പൽ ഡയറക്ടർ ഓഫീസ്, ജോയിൻ്റ് ഡയറക്ടർ ഓഫീസുകൾക്കുമുന്നിൽ പ്രകടനവും തദ്ദേശസ്ഥാപനങ്ങളിൽ വിശദീകരണ കാമ്പയിനുകളും നടത്തി. കോഴിക്കോട് ജോയിന്റ് ഡയറക്ടർ ഓഫീസിനു മുന്നിൽ എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ അഭിവാദ്യപ്രകടനം യൂണിയൻ ജില്ലാ […]

കൊയ്ത്തുത്സവം

കൊയ്ത്തുത്സവം ചെറുവാടി പുഞ്ചപ്പാടത്ത് നടന്ന കൊയ്ത്തുത്സവം നാട്ടുകാരും ജീവനക്കാരും ചേർന്ന് ആഘോഷമാക്കി. 2024 മേയ് 24ന് രാവിലെ നാടൻപാട്ടിന്റേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ, ഉത്സവാന്തരീക്ഷത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്ത്കുമാർ കൊയ്തുത്സവം ഉദ്ഘാടനം ചെയ്തു. ജൂൺ 22,23,24 തിയ്യതികളിലായി നടക്കുന്ന കേരള എൻ ജി ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിനായാണ് താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി എറ്റെടുത്തത്. യൂണിയൻ ജില്ലാ പ്രസിഡണ്ട് ദൈത്യേന്ദ്രകുമാർ അധ്യക്ഷനായി. കേരളാ ബാങ്ക് ഡയറക്ടർ […]

സി.എച്ച്. അശോകൻ സ്മാരകഹാൾ ഉദ്ഘാടനം

കേരള എൻ ജിഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച യൂണിയൻ കോഴിക്കോട് ജില്ലാ സെന്ററിലെ ഓഡിറ്റോറിയം 2024 മാർച്ച് 23ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം നല്കി, യൂണിയനെ ജീവനക്കാരുടെ കരുത്തുറ്റ സംഘടനയാക്കി വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്ത സ. സി.എച്ച് . അശോകന്റ സ്മരണർത്ഥം സി. എച്ച് . അശോകൻ സ്മാരക ഹാൾ എന്നാണ് […]

ജീവനക്കാരുടേയും അധ്യാപകരുടേയും ഭരണഘടനാ സംരക്ഷണ സദസ്

പൗരത്വ ഭേദഗതി  നിയമത്തിനെതിരെ ജീവനക്കാരും അധ്യാപകരും ഭരണ ഘടന സംരക്ഷണ സദസ്സ് നടത്തി. എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽകോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. കെ എസ്‌ ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ അധ്യക്ഷനായി. എഫ് എസ്‌ ഇ ടി ഒ ജില്ലാ സെക്രട്ടറി ടി സജിത്ത്കുമാർ, കെ ജി ഒ എ സംസ്ഥാന വൈസ് […]

കോഴിക്കോട് ജില്ലാ അറുപത്തിയൊന്നാം വാർഷിക സമ്മേളനം

കേരള എൻ.ജി.ഒ. യൂണിയൻ കോഴിക്കോട് ജില്ലാ അറുപത്തിയൊന്നാം വാർഷിക സമ്മേളനം 2024 മാർച്ച് 9, 10 തീയതികളിൽ വടകര മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു. രാവിലെ 9.30 ന് പ്രസിഡന്റ് എം. ദൈത്യേന്ദ്രകുമാർ പതാകയുയർത്തി. തുടർന്ന് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ 2023ലെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  ഉച്ചയ്ക്ക് ശേഷം സി.പി. സതീഷിന്റെ താത്കാലിക അധ്യക്ഷതയിൽ ചേർന്ന 2024ലെ ജില്ലാ കൗൺസിൽ യോഗം ജില്ലാ ഭാരവാഹികളെയും ജില്ലാ സെക്രട്ടേറിയേറ്റ്, […]

സാർവ്വദേശീയ വനിതാദിനം

സമൂഹത്തിൽ സ്ത്രീകൾ നേടിയ മുന്നേറ്റത്തിൻ്റെ ഓർമപ്പെടുത്തലും, അവകാശങ്ങൾക്ക് വേണ്ടി പോരാടാനുള്ള അവരുടെ സന്നദ്ധതയും പങ്കുവെക്കുന്ന വനിതാദിനത്തിൽ എഫ്.എസ്.ഇ.ടി.ഒ. ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ‘സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കോഴിക്കോട് കെ.എസ്.ടി.എ. ഹാളിൽ നടന്ന സാർവ്വദേശീയ വനിതാ ദിനാചരണം ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം സ. കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി കെ. ബദറുന്നീസ  പ്രഭാഷണം നടത്തി. കെ.എസ്.ടി.എ. സംസ്ഥാന എക്സ്ക്യൂട്ടീവ് അംഗം കെ. ഷാജിമ അദ്ധ്യക്ഷയായി. […]

കോഴിക്കോട് ജില്ലയിൽ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോഴിക്കോട് ജില്ലാ സെൻറിൽ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് സംസാരിക്കുന്നു കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന കേരള എൻ.ജി ഒ യൂണിയൻ രൂപീകരിച്ച് അറുപതാം വർഷത്തിലേക്ക് കടക്കുന്നു. വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപികരണ ദിനമായ ഒക്ടോബർ 27 ന് കോഴിക്കോട് എൻ.ജി ഒ യൂണിയൻ ജില്ലാ സെന്ററിൽ ജില്ലാ പ്രസിഡന്റ് കെ.പി രാജേഷ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ് സംസാരിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഏരിയാ പ്രസിഡന്റ് […]