Kerala NGO Union

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിൽ കൂട്ടധർണ നടത്തി 

മെഡിക്കൽ കോളജുകളിലെ മുഴുവൻ ജീവനക്കാരുടെയും ആഗിരണ പ്രക്രിയ പൂർത്തിയാക്കുക എന്നാവശ്യപെട്ട് മെഡിക്കൽവിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിൽ എൻ.ജി.ഒ യൂണിയൻ കൂട്ടധർണ നടത്തി    സംസ്ഥാന സർക്കാർ പൊതുജനാരോഗ്യ രംഗത്ത് ലോകമാകെ ശ്രദ്ധ നേടിയ നേട്ടങ്ങൾ കൈവരിച്ചു മുന്നോട്ടു പോകുന്നു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ‘ജീവനക്കാരുടെ ചില വിഷയങ്ങൾക്കൂടി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്.എറണാകുളം, കണ്ണൂർ മെഡിക്കൽ കോളജുകളിലെ മുഴുവൻ ജീവനക്കാരുടെയും ആഗിരണ പ്രക്രിയ പൂർത്തിയാക്കുക: ഡി.എം. ഇ യിലും സർക്കാർ തലത്തിലും പ്രത്യേക സെൽ ആരംഭിക്കുക, എറണാകുളം ഗവ. മെഡിക്കൽ […]

കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച്  അധ്യാപകരും, ജീവനക്കാരും പ്രകടനം നടത്തി

കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച്  അധ്യാപകരും, ജീവനക്കാരും പ്രകടനം നടത്തി സമ്പന്നനെ അതിസമ്പന്നനാക്കുകയും, ദരിദ്രനെ കൂടുതൽ ദരിദ്രനാക്കുന്ന ബജറ്റാണ് നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ചത്.കോവിഡ്  മഹാമാരി മൂലം തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനോ, വർധിച്ചുവരുന്ന അസമത്വവും കൊടിയ ദാരിദ്ര്യവും, രൂക്ഷമായ തൊഴിലില്ലായ്മയും, വിലക്കയറ്റവും പരിഹരിക്കാൻ നിർദ്ദേശങ്ങൾ ഒന്നുമില്ലാത്ത കേന്ദ്ര ബജറ്റ് ഊന്നൽ നൽകുന്നത് കോർപ്പറേറ്റ്വൽക്കരണത്തിനും, ദേശീയ ആസ്തികൾ വിറ്റഴിക്കുന്നതിനുമാണ്.  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ 25,000 കോടി രൂപ വെട്ടിക്കുറച്ചു. ഭക്ഷ്യ, ഇന്ധന, വളം സബ്സിഡികളും ആരോഗ്യ ഗ്രാമീണ […]

വൈദ്യുതി സ്വകാര്യവൽക്കരണ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം

വൈദ്യുതി സ്വകാര്യവൽക്കരണ വിരുദ്ധ പോരാട്ടങ്ങൾക്ക് എഫ്. എസ്. ഇ. ടി.ഒ യുടെ ഐക്യദാർഢ്യം   രാജ്യത്തെ വൈദ്യുതിമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വൈദ്യുതി നിയമഭേദഗതി 2021 ബിൽ കൊണ്ടുവന്നത്. വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ സംരംഭകരെ അനുവദിക്കാമെന്നും അതിനവർക്ക് ലൈസൻസ് വേണ്ട എന്നുമാണ് ബില്ലിൽ പ്രധാനമായും വ്യവസ്ഥ ചെയ്യുന്നത്. വൈദ്യുതി വിതരണ രംഗത്ത് എല്ലാ സർക്കാർ ഇടപെടലുകളും നിയന്ത്രണങ്ങളും ഒഴിവാക്കി കോർപ്പറേറ്റ് വൽക്കരണത്തിന് വഴിയൊരുക്കുകയാണ്. പൊതുമേഖലാ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും രാജ്യത്തെ ജനങ്ങളുടെ […]