Kerala NGO Union

“സ്ത്രീപക്ഷകേരളം സുരക്ഷിത കേരളം” -വെബിനാർ സംഘടിപ്പിച്ചു

കേരള എൻ ജി ഒ യൂണിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ “സ്ത്രീപക്ഷ കേരളം സുരക്ഷിത കേരളം”എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു ,മലപ്പുറം എൻ ജി ഒ ഹാളിൽ നടന്ന വെബിനാറിൽ ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് പി കെ സൈനബ പ്രഭാഷണം നടത്തി. ഇന്ത്യയുടെ സാമൂഹിക മാറ്റങ്ങളുടെ മുന്നണിയിൽ സ്ത്രീകളുടെ പങ്ക് തുലനം ചെയ്യാൻ കഴിയാത്തതാണ് , എന്നാൽ ഇന്ത്യൻ ജനാധിപത്യത്തെ അര്ഥശൂന്യമാകുന്ന വിവേചനകളാണ് സ്ത്രീകൾ അനുഭവിക്കുന്നത് . രാജ്യത്തിൻറെ പല ഭാഗത്തും ഇപ്പോഴും […]

വളാഞ്ചേരി ഏരിയ കമ്മിറ്റി രൂപീകരിച്ചു

മലപ്പുറം ജില്ലയില്‍  വളാഞ്ചേരി ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഇതോടെ ജില്ലയില്‍ 9 ഏരിയകളായി. തിരൂര്‍ ഏരിയ വിഭജിച്ചാണ് പുതിയ ഏരിയയുടെ രൂപീകരണം. തിരൂര്‍ ഏരിയയുടെ ഭാഗമായിരുന്ന മാറാക്കര, ആതവനാട്, കുറ്റിപ്പുറം, കല്‍പ്പകഞ്ചേരി, എടയൂര്‍, ഇരിമ്പിളിയം പഞ്ചായത്തുകളും വളാഞ്ചേരി മുനിസിപ്പാലിറ്റിയും, മലപ്പുറം ഏരിയയുടെ ഭാഗമായിരുന്ന കോട്ടക്കല്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്നതാണ് വളാഞ്ചേരി ഏരിയ പരിധി. 2021 നവംബര്‍ 24ന് വളാഞ്ചേരി കാവുമ്പുറത്തുള്ള സാഗര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ജനറല്‍ സെക്രട്ടറി എം.എ.അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസെക്രട്ടേറിയറ്റംഗം എം.കെ.വസന്ത കണ്‍വെന്‍ഷനില്‍ […]

52-ാമത് ജില്ലാ സമ്മേളനം

52-ാം മലപ്പുറം ജില്ലാ സമ്മേളനം പി.നന്ദകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 2021 ഡിസംബര്‍ 19ന് മലപ്പുറം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.സുശീല സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആര്‍.സാജന്‍ സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ പ്രസിഡന്‍റ് പി.എ.ഗോപാലകൃഷ്ണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്‍റ് എംപ്ലോയീസ് ആന്‍റ് വര്‍ക്കേഴ്സ് ജില്ലാ കണ്‍വീനര്‍ പി.ഹൃഷികേശ്കുമാര്‍, എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഭാരവാഹികള്‍-വി.കെ.രാജേഷ് (പ്രസിഡന്‍റ്) എം.പി.കൈരളി, പി.കൃഷ്ണന്‍ (വൈസ്പ്രസിഡന്‍റ്) കെ.വിജയകുമാര്‍ […]

ജനകീയാസൂത്രണ സിൽവർജൂബിലി സ്മാരകം ഉദ്ഘാടനം ചെയ്തു.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി സ്മാരകമായി കേരള എൻ ജി ഒ യൂണിയൻ മലപ്പുറം ജില്ല കമ്മിറ്റി പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സജ്ജീകരിച്ചു നൽകിയ പോസ്റ്റ് മെറ്റേണിറ്റി വാർഡിന്റെ ഉൽഘടനം പി നന്ദകുമാർ എം എൽ എ നിർവഹിച്ചു ജനകീയാസൂത്രണത്തിന്‌ ഒരു ലക്ഷം മനുഷ്യാദ്ധ്വാനം സംഭാവന ചെയ്ത യൂണിയൻ, എല്ലാ ജില്ലകളിലും രജത ജൂബിലിയുടെ ഭാഗമായി ഓരോ പ്രൊജക്റ്റ് ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിരുന്നു .സംസ്ഥാനത്തു ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന സർക്കാർ ആശുപതി എന്ന നിലയിലും മൂന്ന് ജില്ലകളിലെ […]

ജില്ലാ സമ്മേളനം അനുബന്ധ പ്രഭാഷണം.

മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അനുബന്ധ പ്രഭാഷണം സംഘടിപ്പിച്ചു. സി.ഐ.ടി.യു.സംസ്ഥാന വൈസ്പ്രസിഡന്റ് വി.ശശികുമാര്‍ പ്രഭാഷണം നടത്തി. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജില്ലാ ജോയിന്‍റ് സെക്രട്ടറി വി.വിജിത് നന്ദിയും പറഞ്ഞു. (15.12.2021)

യാത്രയയപ്പ് നൽകി

കേരള എൻ ജി ഒ യൂണിയൻ ജില്ല ഭാരവാഹികളായിരുന്ന ടി കേസരിദേവി , പി തുളസിദാസ് എന്നിവർക്ക് യൂണിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി മലപ്പുറം യൂണിയൻ ഹാളിൽ വച്ച് നടന്ന യാത്രയയപ്പ് യോഗം ഇ എൻ മോഹൻദാസ് ഉത്ഘാടനം ചെയ്തു .സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം കെ വസന്ത ഉപഹാര സമർപ്പണം നടത്തി . ടി കേസരിദേവി , പി തുളസിദാസ് എന്നിവർ സംസാരിച്ചു .ജില്ല പ്രസിഡണ്ട് വി കെ രാജേഷ് അദ്ധ്യക്ഷത വഹിച്ച […]

സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം.

സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സഹകരണസംഘം റജിസ്ട്രാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ പ്രകടനം നടത്തി. മലപ്പുറത്ത് ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

“ദുരവസ്ഥ ജാതിമേല്‍ക്കോയ്മക്കെതിരായ കൃതി”-കെ.ഇ.എന്‍.

കുമാരനാശാന്‍റെ “ദുരവസ്ഥ” ജാതിവ്യവസ്ഥക്കെതിരായി ശക്തമായ നിലപാടുയര്‍ത്തിപ്പിടിച്ച കൃതി എന്ന നിലക്കാണ് വായിക്കപ്പെടേണ്ടതെന്ന് കെ.ഇ.എന്‍.കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. യൂണിയന്‍ മലപ്പുറം ജില്ലാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ “ദുരവസ്ഥയുടെ ദുരവസ്ഥ” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആശാന്‍റെ ദുരവസ്ഥയില്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ച ചില പദപ്രയോഗങ്ങള്‍ അടര്‍ത്തി മാറ്റി വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള സംഘപരിവാറിന്‍റെ കുല്‍സിതശ്രമങ്ങള്‍ തിരിച്ചറിയാനും പ്രതിരോധിക്കാനും കേരളത്തിലെ മതനരപേക്ഷ സമൂഹം തയ്യാറാവണം. ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ്, സെക്രട്ടറി കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന നാടക മല്‍സര വിജയികളെ അനുമോദിച്ചു.

സംസ്ഥാന ജീവനക്കാര്‍ക്കായി യൂണിയന്‍ സംഘടിപ്പിച്ച ഏഴാമത് അഖിലേന്ത്യാ നാടക മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ആറാം ദിവസം എന്ന നാടകത്തിലെ കലാകാരന്‍മാരെ ആദരിക്കുന്നതിനും നെടുമുടി വേണു, വി.എം.കുട്ടി, പീര്‍മുഹമ്മദ്, വി.കെ.ശശിധരന്‍ എന്നിവരെ അനുസ്മരിക്കുന്നതിനും ജ്വാല കലാകായിക സാംസ്കാരിക സമിതി സംഘടിപ്പിച്ച പരിപാടി നാടന്‍പാട്ട് കലാകാരനും നാടകപ്രവര്‍ത്തകനുമായ ശ്രീ. സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്തു. (29 നവംബര്‍  2021)

കര്‍ഷകസമരപോരാളികള്‍ക്ക് അഭിവാദ്യം

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച കര്‍ഷക,ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ഐതിഹാസിക സമരം വിജയിപ്പിച്ച കര്‍ഷകപോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ പ്രകടനം നടത്തി.