Kerala NGO Union

ഇറിഗേഷന്‍ വകുപ്പ് ജീവനക്കാര്‍ പ്രകടനം നടത്തി

ജലസേചന വകുപ്പിലെ ജീവനക്കാരുടെ പ്രമോഷന്‍, പ്രബേഷന്‍, തുടര്‍ച്ചാനുമതി തുടങ്ങിയ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ.യൂണിയന്‍ നേതൃത്വത്തില്‍ ഇറിഗേഷന്‍ ചീഫ് എഞ്ചിനീയറുടെ ഓഫീസിനു മുമ്പിലും, ഡിവിഷന്‍ ഓഫീസുകള്‍ക്കു മുമ്പിലും പ്രകടനം നടത്തി. മലപ്പുറം ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിനു മുമ്പില്‍ നടത്തിയ പ്രകടനം ജില്ലാ സെക്രട്ടറി കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

അഖിലേന്ത്യാ അവകാശദിനം ആചരിച്ചു

അഖിലേന്ത്യാ അവകാശദിനാചരണത്തിന്‍റെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ 2022 മെയ് 28ന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. 2022 ഏപ്രില്‍ 13 മുതല്‍ 17 വരെ ബീഹാറിലെ ബഹുസരായില്‍ വെച്ച് നടന്ന ആള്‍ ഇന്ത്യാ സ്റ്റേറ്റ് എംപ്ലോയീസ് ഫെഡറേഷന്‍റെ തീരുമാനപ്രകാരമാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രകടനം നടത്തിയത്. മലപ്പുറത്ത് നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ഉണ്ണി, കെ.മധുസൂദനന്‍, പി.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

സംഘശക്തി തെളിയിച്ച് ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും

2022 മെയ് 26ന് നടത്തിയ ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും സംഘടനയുടെ ശക്തി വിളിച്ചോതുന്നതായി. മലപ്പുറം നഗരത്തെ ചുവപ്പണിയിച്ച മാര്‍ച്ചില്‍ ജില്ലയിലെ 9 ഏരിയയില്‍ നിന്നും ജീവനക്കാര്‍ ഒഴുകിയെത്തി. രാവിലെ 11 മണിക്ക് മലപ്പുറം പെരിന്തല്‍മണ്ണ റോഡിലെ പെട്രോള്‍ പമ്പ് പരിസരത്തു നിന്നാരുഭിച്ച മാര്‍ച്ച് സിവില്‍സ്റ്റേഷന്‍ ഗേറ്റില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സംസ്ഥാന വൈസ്പ്രസിഡന്‍റ് ബി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത സംസാരിച്ചു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും […]

യൂണിറ്റ് പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു.

2022 മെയ് 26ന് മലപ്പുറത്ത് നടക്കുന്ന ജില്ലാ മാര്‍ച്ചിന്‍റെയും ധര്‍ണ്ണയുടെയും ഭാഗമായി യൂണിറ്റ് പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു. മലപ്പുറം ട്രഷറി യൂണിറ്റ് പൊതുയോഗം സംസ്ഥാനകമ്മിറ്റിയംഗം എ.എ.ബഷീര്‍ ഉദ്ഘാടനം ചെയ്തു. (16.05.22)

വിലക്കയറ്റത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ.പ്രതിഷേധജ്വാല

വിലക്കയറ്റത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. വിലക്കയറ്റം രൂക്ഷമാക്കുന്ന തരത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പാചകവാതകത്തിന്‍റെയും വിലകള്‍ അടിക്കടി കൂട്ടുകയാണ്. മലപ്പുറത്ത് നടന്ന പ്രകടനം കെ.എസ്.ടി.എ.സംസ്ഥാന സെക്രട്ടറി കെ.ബദറുന്നീസ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര് സംസാരിച്ചു.(16.09.22)

ജില്ലാ കൌണ്‍സില്‍ 2022 ഏപ്രില്‍ 21

മെയ് 26ന് നടക്കുന്ന ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കാന്‍ 2022 ഏപ്രില്‍ 21ന് മലപ്പുറത്ത് നടന്ന ജില്ലാ കൌണ്‍സില്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ട്രഷറര്‍ എന്‍.നിമല്‍രാജ് കൌണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സീമ എസ് നായര്‍ 58-ാം സംസ്ഥാനസമ്മേളന തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

7 കുടുംബകോടതികളും തസ്തികകളും-ജീവനക്കാര്‍ ആഹ്ലാദപ്രകടനം നടത്തി.

സംസ്ഥാനത്ത് 7 പുതിയ കുടുംബകോടതികളും 147 തസ്തികകളും അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ കോടതികള്‍ക്കു മുമ്പില്‍ പ്രകടനം നടത്തി. മലപ്പുറം കുടുംബകോടതിക്കു മുമ്പില്‍ നടന്ന പ്രകടനം ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. (13.04.22)

തുടര്‍ച്ചാനുമതി-ഇറിഗേഷന്‍ വകുപ്പ് ജീവനക്കാര്‍ പ്രകടനം നടത്തി.

ഇറിഗേഷന്‍ വകുപ്പില്‍ തുടര്‍ച്ചാനുമതി നല്‍കാത്തതിന്‍റെ ഫലമായി ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  മലപ്പുറം മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിനു മുമ്പില്‍ പ്രകടനം നടത്തി.  ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

അഖിലേന്ത്യാ ഫെഡറേഷന്‍ ദേശീയസമ്മേളനം-പതാകദിനം

ആള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവണ്‍മെന്‍റ് എംപ്ലോയീസ് ഫെഡറേഷന്‍ അഖിലേന്ത്യാ സമ്മേളനത്തിന്‍റെ മുന്നോടിയായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. 2022 ഏപ്രില്‍ 13 മുതല്‍ 16 വരെ ബിഹാറിലെ ബഹുസരായില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്. മലപ്പുറത്ത് എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ പതാക ഉയര്‍ത്തി.