Kerala NGO Union

യാത്രയയപ്പ് നൽകി

കേരള എൻ ജി ഒ യൂണിയൻ ജില്ല ഭാരവാഹികളായിരുന്ന ടി കേസരിദേവി , പി തുളസിദാസ് എന്നിവർക്ക് യൂണിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി മലപ്പുറം യൂണിയൻ ഹാളിൽ വച്ച് നടന്ന യാത്രയയപ്പ് യോഗം ഇ എൻ മോഹൻദാസ് ഉത്ഘാടനം ചെയ്തു .സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം കെ വസന്ത ഉപഹാര സമർപ്പണം നടത്തി . ടി കേസരിദേവി , പി തുളസിദാസ് എന്നിവർ സംസാരിച്ചു .ജില്ല പ്രസിഡണ്ട് വി കെ രാജേഷ് അദ്ധ്യക്ഷത വഹിച്ച […]

സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം.

സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സഹകരണസംഘം റജിസ്ട്രാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ പ്രകടനം നടത്തി. മലപ്പുറത്ത് ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

“ദുരവസ്ഥ ജാതിമേല്‍ക്കോയ്മക്കെതിരായ കൃതി”-കെ.ഇ.എന്‍.

കുമാരനാശാന്‍റെ “ദുരവസ്ഥ” ജാതിവ്യവസ്ഥക്കെതിരായി ശക്തമായ നിലപാടുയര്‍ത്തിപ്പിടിച്ച കൃതി എന്ന നിലക്കാണ് വായിക്കപ്പെടേണ്ടതെന്ന് കെ.ഇ.എന്‍.കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. യൂണിയന്‍ മലപ്പുറം ജില്ലാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ “ദുരവസ്ഥയുടെ ദുരവസ്ഥ” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആശാന്‍റെ ദുരവസ്ഥയില്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ച ചില പദപ്രയോഗങ്ങള്‍ അടര്‍ത്തി മാറ്റി വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള സംഘപരിവാറിന്‍റെ കുല്‍സിതശ്രമങ്ങള്‍ തിരിച്ചറിയാനും പ്രതിരോധിക്കാനും കേരളത്തിലെ മതനരപേക്ഷ സമൂഹം തയ്യാറാവണം. ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ്, സെക്രട്ടറി കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന നാടക മല്‍സര വിജയികളെ അനുമോദിച്ചു.

സംസ്ഥാന ജീവനക്കാര്‍ക്കായി യൂണിയന്‍ സംഘടിപ്പിച്ച ഏഴാമത് അഖിലേന്ത്യാ നാടക മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ആറാം ദിവസം എന്ന നാടകത്തിലെ കലാകാരന്‍മാരെ ആദരിക്കുന്നതിനും നെടുമുടി വേണു, വി.എം.കുട്ടി, പീര്‍മുഹമ്മദ്, വി.കെ.ശശിധരന്‍ എന്നിവരെ അനുസ്മരിക്കുന്നതിനും ജ്വാല കലാകായിക സാംസ്കാരിക സമിതി സംഘടിപ്പിച്ച പരിപാടി നാടന്‍പാട്ട് കലാകാരനും നാടകപ്രവര്‍ത്തകനുമായ ശ്രീ. സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്തു. (29 നവംബര്‍  2021)

കര്‍ഷകസമരപോരാളികള്‍ക്ക് അഭിവാദ്യം

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച കര്‍ഷക,ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ഐതിഹാസിക സമരം വിജയിപ്പിച്ച കര്‍ഷകപോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ പ്രകടനം നടത്തി.

“ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പുരോഗമന ധാരയുടെ പങ്ക്” പ്രൊഫ.എം.എം.നാരായണന്‍ പ്രഭാഷണം നടത്തി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പുരോഗമനധാരയുടെ പങ്ക്-പ്രൊഫ.എം.എം.നാരായണന്‍ പ്രഭാഷണം നടത്തുന്നു

യൂണിയന്‍ ജില്ലാ ലൈബ്രറിയുടെ നേതൃത്വത്തില്‍ “ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പുരോഗമന ധാരയുടെ പങ്ക്” എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനവൈസ്പ്രസിഡന്‍റ് പ്രൊഫ.എം.എം.നാരായണന്‍ പ്രഭാഷണം നടത്തി. മലപ്പുറം യൂണിയന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ലൈബ്രറി കണ്‍വീനര്‍ ഇ.വി.ചിത്രന്‍ നന്ദിയും പറഞ്ഞു. (12.11.2021)

റവന്യൂ വകുപ്പ് സ്ഥലം മാറ്റങ്ങള്‍ മാനദണ്ഡപ്രകാരം നടപ്പിലാക്കുക

റവന്യൂ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങള്‍ മാനദണ്ഡമനുസരിച്ച് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. മലപ്പുറം ജില്ലാ കലക്ടറേറ്റിനു മുമ്പില്‍ നടന്ന പ്രകടനം ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. (29.10.2021)

കലാജാഥാംഗങ്ങള്‍ക്കുള്ള അനുമോദനസദസ്സ്

കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ കലാകായിക സാംസ്കാരിക സമിതിയായ “ജ്വാല”യുടെ ആഭിമുഖ്യത്തില്‍ 2021 മാര്‍ച്ച് 1 മുതല്‍ 5 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയ “നേരറിവുകള്‍” കലാജാഥാംഗങ്ങള്‍ക്കുള്ള അനുമോദന സദസ്സ് 2021 മാര്‍ച്ച് 17ന് മലപ്പുറത്ത്, പിന്നണിഗായകന്‍ എടപ്പാള്‍ വിശ്വന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാങ്ക്, ഇന്‍ഷൂറന്‍സ് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാര്‍ഢ്യം

ബാങ്കിംഗ് മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലപ്പുറം സിവില്‍സ്റ്റേഷനില്‍ നടത്തിയ പ്രകടനം.

സാര്‍വ്വദേശീയ വനിതാദിനം 2021

സാര്‍വ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് 2021 മാര്‍ച്ച് 8ന്  ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ വനിതാകൂട്ടായ്മയും “ജനപക്ഷ ബദല്‍നയങ്ങളും വനിതാമുന്നേറ്റവും”എന്ന വിഷയത്തില്‍ പ്രഭാഷണവും സംഘടിപ്പിച്ചു. മലപ്പുറം യൂണിയന്‍ ഹാളില്‍ നടന്ന പരിപാടി അഡ്വ.പി.എം.ആതിര ഉദ്ഘാടനം ചെയ്തു.യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എം.കെ.വസന്ത അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എന്‍.എ. സംസ്ഥാന പ്രസിഡന്‍റ് സി.ടി.നുസൈബ അഭിവാദ്യം ചെയ്തു.