Kerala NGO Union

“നേരറിവുകള്‍” കലാജാഥ

കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ കമ്മിറ്റി കലാകായിക സാംസ്കാരിക സമിതി ജ്വാലയുടെ ആഭിമുഖ്യത്തില്‍ 2021 മാര്‍ച്ച് 1 മുതല്‍ 5 വരെ ജില്ലയില്‍ പര്യടനം നടത്തുന്ന “നേരറിവുകള്‍” കലാജാഥ മലപ്പുറത്ത്  മാര്‍ച്ച് 1ന് കവി മണമ്പൂര്‍ രാജന്‍ബാബു  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജാഥാ മാനേജര്‍ കെ.സി.ഹസിലാല്‍ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം എ.കെ.കൃഷ്ണപ്രദീപ്, സംസ്ഥാന കമ്മിറ്റിയംഗം എം.കെ.വസന്ത എന്നിവര്‍ പങ്കെടുത്തു.          

2021 ഫെബ്രുവരി 25ന് കൂട്ടധര്‍ണ്ണ നടത്തി.

ജനപക്ഷബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, പി.എഫ്.ആര്‍.ഡി.എ.നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കുക, ജനോന്‍മുഖ സിവില്‍സര്‍വ്വീസിനായുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, വര്‍ഗ്ഗീയതയെ ചെറുക്കുക, ഫെഡറലിസം സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 2021 ഫെബ്രുവരി 25ന് ഏരിയ കേന്ദ്രങ്ങളില്‍ കൂട്ടധര്‍ണ്ണ നടത്തി. മലപ്പുറം ജില്ലാ കേന്ദ്രത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.സുശീല ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

ജനദ്രോഹ കേന്ദ്രബജറ്റില്‍ പ്രതിഷേധം

ജനദ്രോഹ കേന്ദ്രബജറ്റിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തില്‍ 2021 ഫെബ്രുവരി 2 ന് പ്രതിഷേധിച്ചു. മലപ്പുറം ജില്ലാ കേന്ദ്രത്തില്‍ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.വിശ്വംഭരന്‍, വി.വിജിത് എന്നിവര്‍ സംസാരിച്ചു.

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഏറ്റു വാങ്ങിയതില്‍ ആഹ്ലാദം

ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ ആഹ്ലാദപ്രകടനം നടത്തി.

പതിനൊന്നാം ശമ്പളപരിഷ്കരണത്തിന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്സ് നേതൃത്തില്‍ പ്രകടനം നടത്തി. മലപ്പുറത്ത് യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ.കൃഷ്ണപ്രദീപ് ഉദ്ഘാടനം ചെയ്തു.(2021 ജനുവരി 29)

ജില്ലാ കൌണ്‍സില്‍ യോഗം

2021 ജനുവരി 13ന് നടന്ന ജില്ലാ കൌണ്‍സില്‍ യോഗം മലപ്പുറം യൂണിയന്‍ ഹാളില്‍ സംസ്ഥാന പ്രസിഡന്‍റ്  ഇ.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.  കൌണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.വി.ഏലിയാമ്മ സംസ്ഥാന കൌണ്‍സില്‍ തീരുമാനങ്ങളും ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.  

കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കുക

കര്‍ഷകസമരം ഒത്തു തീര്‍പ്പാക്കുക

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ   കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജീവനക്കാര്‍ 2021 ജനുവരി 8ന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. മലപ്പുറം ജില്ലാ കേന്ദ്രത്തില്‍ നടന്ന പ്രകടനം ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് ഉദ്ഘാടനം ചെയ്തു.

57-ാം സംസ്ഥാന സമ്മേളനം-പതാക ദിനാചരണം നടത്തി.

സംസ്ഥാന സമ്മേളനം-പതാക ദിനം.

  തിരുവനന്തപുരത്ത് ചേരുന്ന 57-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പതാക ദിനാചരണം നടത്തി. 2020 ഡിസംബര്‍ 23ന് മലപ്പുറത്ത് ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് പതാക ഉയര്‍ത്തി സംസാരിക്കുന്നു.

സമരഭേരി മുഴക്കി

യ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് 2020 നവംബര്‍ 26ന് നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് ജീവനക്കാര്‍ഓഫീസ് കേന്ദ്രങ്ങളില്‍ സമരഭേരി മുഴക്കുന്നു.

പണിമുടക്ക് നോട്ടീസ് നല്‍കുന്നു

കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് 2020 നവംബര്‍ 26ന് നടത്തുന്ന ദേശീയ പണിമുടക്കം-പണിമുടക്ക് നോട്ടീസ് നല്‍കല്‍-1000 കേന്ദ്രങ്ങളില്‍ പ്രക്ഷോഭ സദസ്സ്-എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് സംസാരിക്കുന്നു.