Kerala NGO Union

കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ സപ്പൈ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി

സിവിൽ സപ്ലൈസ് വകുപ്പിലെ ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തിവെക്കുക, ഭക്ഷ്യ ഭദ്രത നടത്തിപ്പും ഉപഭോക്ത്യ സംരക്ഷണവും ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ സപ്പൈ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം യൂണിയൻ ജില്ലാ സെകട്ടറി സ. കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ വൈസ് പ്രസിഡൻ്റ് സ. ആർ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി […]

മഹാകവി എം.പി.അപ്പൻ പുരസ്കാര ജേതാവ്  സരസ്വതിക്ക് ആദരം

2022 ലെ എം.പി.അപ്പൻ പുരസ്കാര ജേതാവ് ശ്രീമതി. സരസ്വതിയെ ഇ.പത്മനാഭൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. എഴുത്തുകാരൻ ഡോ: പി.മുരളി ഉദ്ഘാടനം ചെയ്തു. ശ്രീ.രാജേഷ് മേനോൻ അധ്യക്ഷത വഹിച്ചു. NGO യൂണിയൻ ജില്ല വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ ആശംസകൾ അർപ്പിച്ചു. നിർമ്മൽ ദാസ് സ്വാഗതവും അനൂപ് നന്ദിയും രേഖപ്പെടുത്തി.

മെഡിസെപ് പദ്ധതി പ്രാബല്യത്തിൽ – ജീവനക്കാർ ആഹ്ലാദത്തിൽ

30 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ  ആശ്രിതർക്കും  വളരെ കുറഞ്ഞ പ്രീമിയം തുകയിൽ, 3 ലക്ഷം ചികിത്സാ സഹായം, മാരക രോഗത്തിനും അവയവ മാറ്റത്തിനുമായി  35 കോടിയുടെ കോർപ്പസ് ഫണ്ട്, കേരളത്തിന് പുറത്തും എംപാനൽഡ് ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ തുടങ്ങിയ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ MEDISEP യഥാർത്ഥ്യമാക്കിയ ഇടതുപക്ഷ സർക്കാരിൻ്റെ നടപടിയിൽ ജീവനക്കാർ ആഹ്ലാദത്തിൽ. പാലക്കാട് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തും, വാദ്യമേളങ്ങൾ ഒരുക്കിയും ജീവനക്കാർ […]

അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക – FSETO പ്രതിഷേധം.

ഇന്ത്യൻ സൈന്യത്തെ കരാർവത്ക്കരിക്കുന്ന അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് FSETO നേത്യത്വത്തിൽ പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.  സിവിൽ സ്റ്റേഷൻ പോർട്ടികോയിൽ നടത്തിയ പ്രതിഷേധ പ്രകടനം NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. കെ മഹേഷ് ഉദ്ഘാടനം ചെയ്തു. FSETO താലൂക്ക് പ്രസിഡൻ്റ് സ. വി പി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.  NGO യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ.വി ഉണ്ണികൃഷ്ണൻ,  KGOA ജില്ലാ സെക്രട്ടറി സ. […]

പൊതു സർവ്വീസ് – സ്പെഷ്യൽ റൂൾ – FSETO ആഹ്ലാദ പ്രകടനം നടത്തി.

തദ്ദേശ സ്വയംഭരണ പൊതു സർവീസ് – സ്പെഷ്യൽ റൂൾ യഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിനെ അഭിവാദ്യം ചെയ്ത് കൊണ്ട് FSETO നേത്യത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി. സിവിൽ സറ്റേഷൻ പോർട്ടികോയിൽ വെച്ച് നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ പ്രസിഡൻ്റ് സ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. KGOA സംസ്ഥാന കമ്മിറ്റി അംഗം പി. സെയ്തലവി, KSTA ജില്ലാ സെക്രട്ടറി സ.എം ആർ മഹേഷ് കുമാർ, […]

നാം ഒന്ന് സൗഹൃദ കൂട്ടായ്മ

നാം ഒന്ന് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ തീരുമാനപ്രകാരം ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളുടേയും നേതൃത്വത്തിൽ വർഗ്ഗീയതയ്ക്ക് എതിരെ നാം ഒന്ന് സൗഹൃദ കൂട്ടായ്മ നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഇ.പത്മനാഭൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഒന്ന് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. വിക്ടോറിയ കോളേജിലെ ചരിത്രാധ്യാപകൻ ഡോ: പി.ജെ. വിൻസെന്റ് പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കുഞ്ഞൻ മാസ്റ്റർ ആശംസകൾ അറിയിച്ചു. നിർമൽ ദാസ് സ്വാഗതം ശ്രീ അനുപ് കുമാർ നന്ദി രേഖപ്പെടുത്തി. […]

ഔഷധ സസ്യത്തോട്ടം നിർമ്മിച്ച് കേരള എൻ.ജി .ഒ യൂണിയൻ

………………………………………………………. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ല ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ ഔഷധസസ്യത്തോട്ടം നിർമ്മിച്ചു.കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയാണ് നിർമ്മാണം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോൾ ഉദ്ഘാടനം നിർമ്മാണം നിർവ്വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ: റോയ് ബി ഉണ്ണിത്താൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ: ഗീത റാണി എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും ജില്ലാ ജോയിൻറ് […]

ജില്ലാ മാർച്ച് 26-05-2022

കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ മാർച്ച് ഇന്ന് ………………………………… കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷബദൽ ഉയർത്തി പിടിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പുനപരിശോദന സമിതി റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചും ധർണ്ണയും ഇന്ന് നടക്കും. […]

FSETO പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

*ജനജീവിതം പൊള്ളിക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ സിവിൽ സ്‌റ്റേഷനിൽ വെച്ച് FSETO നേത്യത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.*  *FSETO ജനറൽ സെക്രട്ടറി സ. എം എ അജിത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ പ്രസിഡൻ്റ് സ. എം ടി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ഇ മുഹമ്മദ് ബഷീർ, സ. കെ സന്തോഷ് കുമാർ, സ. കെ മഹേഷ്, KPSCEU നേതാവ് സ. രമേഷ്  എന്നിവർ സംസാരിച്ചു. FSETO […]

സ: കെ പ്രദീപ് കുമാർ അനുസ്മരണം

കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം യോഗം സംഘടിപ്പിച്ചു.യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ കോങ്ങാട് എം.എൽ.എ അഡ്വ: കെ.ശാന്തകുമാരി, യൂണിയൻ ജനറൽ സെക്രട്ടറി എം എ .അജിത്കുമാർ, യൂണിയൻ മുൻ സംസ്ഥാന പ്രസിഡണ്ട് ഇ.പ്രേംകുമാർ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ.മഹേഷ് കുമാർ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ, യൂണിയൻ മുൻ സംസ്ഥാന സെക്ടറി പി.എം.രാമൻ, യൂണിയൻ മുൻ ജില്ലാ പ്രസ്സിഡണ്ട് എ. സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന കമ്മറ്റി […]