Kerala NGO Union

കണ്ണോട്ട് കുളം ശുചീകരിച്ചു

എൻ.ജി.ഒ യുണിയൻ പ്രവർത്തകർ കണ്ണോട്ട് കുളം ശുചീകരിച്ചു.                        സംസ്ഥാനം കടുത്ത വരൾച്ചയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, ജലസ്രോതസ്സുകൾ ശുചീകരിക്കാനും തീരുമാനിച്ചതിന്റെ ഭാഗമായി കേരളാ എൻ.ജി.ഒ യുണിയൻ പ്രവർത്തകർ എലപ്പുള്ളി, കണ്ണിയോട് കണ്ണോട്ട് കുളം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം കെ.വി.വിജയദാസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. യുണിയൻ ജില്ലാ പ്രസിഡന്റ് ഇ. മുഹമ്മദ് ബഷീർ അധ്യക്ഷനായി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് […]

എൻ.ജി.ഒ യുണിയൻ ജാഗ്രതാ സംഗമങ്ങൾ

എൻ.ജി.ഒ യുണിയൻ ജാഗ്രതാ സംഗമങ്ങൾ അസത്യങ്ങളും അർധ സത്യങ്ങളും കോർത്തിണക്കി ജനങ്ങളെ തെറ്റി ധരിപ്പിക്കുവാനുള്ള ആസൂത്രിത ശ്രമങ്ങളുമായി മുൻകാല ഭരണക്കാരും അവരെ പിന്തുണക്കുന്ന ചില വാർത്താ സ്രഷ്ടാക്കളും ഒരു ഭാഗത്തുനിന്നും, സാമ്പത്തികമായി ശ്വാസം മുട്ടിച്ചു കൊണ്ട് കേന്ദ്ര ഭരണാധികാരികൾ മറുഭാഗത്ത്‌ നിന്നും ഒരേ സമയം കേരളത്തിലെ ജനകീയ സർക്കാരിനെ ആക്രമിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരായി കാലഘട്ടം ആവശ്യപ്പെടുന്ന കരുതലും സുരക്ഷയും ഒരുക്കുക എന്ന ലക്ഷ്യം മുൻ നിർത്തി കേരള എൻ. ജി. ഒ യുണിയൻ നേതൃത്വത്തിൽ ജീവനക്കാർ ഏരിയ […]

ബംഗാൾ ഐക്യദാർഢ്യ പ്രകടനം

2011 ൽ അധികാരത്തിൽ വന്ന മമത ബാനർജി നേതൃത്വം കൊടുക്കുന്ന തൃണമൂൽ സർക്കാർ ബംഗാളിൽ സകല വിഭാഗം ജനങ്ങളുടെയും ജനാധിപത്യ അവകാശങ്ങൾ തകർത്തെറിഞ്ഞു കൊണ്ട് ഏകാധിപത്യ ഭരണം നടത്തുന്ന സാഹചര്യത്തിൽ ജനാധിപത്യ, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ബംഗാളിലെ ജീവനക്കാരും, അധ്യാപകരും, ജനസമൂഹമാകെയും നടത്തുന്ന ചെറുത്ത് നിൽപ്പ് പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ അഖിലേന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷൻ ആഹ്വാനമനുസരിച്ച് പാലക്കാട് സിവിൽ സ്റ്റേഷനിൽ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം എഫ്.എസ്.ഇ.ടി.ഒ […]

ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ സംസ്ഥാന ജീവനക്കാർ മാർച്ചും ധർണയും നടത്തി.

ജനപക്ഷ ബജറ്റ് നിർദ്ദേശങ്ങളെ പിന്തുണക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഉടൻ യാഥാർത്ഥ്യമാക്കുക, സിവിൽ സർവ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി. പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സുജാത കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എസ്. ദീപ അധ്യക്ഷയായി. ജില്ലാ ട്രഷറർ വി.ദണ്ഡപാണി സംസാരിച്ചു. […]