Kerala NGO Union

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്വല മാർച്ച്‌

PFRDA നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ടആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക ഫെഡറലിസം സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക,സർവ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക,വർഗീയതയെ ചെറുക്കുക,കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച്‌ ആക്ഷൻ കൌൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ രാജ് ഭവനിലേക്കും, ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ആഫീസുകൾക്കു മുന്നിലേക്കും മാർച്ചും ധർണയും നടത്തി. പത്തനംതിട്ടയിൽ ജില്ലാ കളക്ടറേറ്റ് […]

പണിമുടക്ക്‌ അവകാശം സംരക്ഷിക്കുക

  നവ ലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച്‌ നടപ്പിലാക്കിയ ജനദ്രോഹ -തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളുമടക്കമുള്ള സമസ്‌തജനവിഭാഗങ്ങളും സമരരംഗത്താണ്‌. കേന്ദ്രസര്‍ക്കാര്‍ ഇത്തരം നയങ്ങള്‍തീവ്രമാക്കിയതിന്റെ ഭാഗമായി ജനജീവിതം അത്യന്തം ദുസ്സഹമായ സാഹചര്യത്തിലാണ്‌ 2022 മാര്‍ച്ച്‌ 28, 29 തീയതികളില്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി ദ്വിദിന പണിമുടക്കിന്‌ ആഹ്വാനം നല്‍കിയത്‌. ശക്തമായ പ്രചാരണങ്ങളും ക്യാമ്പയിനുകളുമാണ്‌ പണിമുടക്കിന്റെ ഭാഗമായി ഓരോ മേഖലയിലും നടന്നത്‌. 25 കോടിയിലധികം തൊഴിലാളികള്‍ പണിമുടക്കില്‍ അണിനിരക്കുകയുണ്ടായി. രാജ്യം കണ്ട ശക്തമായ തൊഴിലാളി മുന്നേറ്റം കൂടിയായിരുന്നു ഈ പണിമുടക്കം. […]

കേരള എന്‍.ജി.ഒ. യൂണിയന്‍ പതാകദിനം

കേരള എന്‍.ജി.ഒ. യൂണിയന്‍റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി പതാക ദിനം നടത്തി. 1962 ഒക്ടോബര്‍ മാസം 27, 28 തീയതികളിലായി തൃശ്ശൂരിലാണ് കേരള എന്‍.ജി.ഒ. യൂണിയന്‍ രൂപികരണ യോഗം ചേര്‍ന്നത്. കേരള എന്‍.ജി.ഒ. യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ പ്രസിഡന്‍റ് എസ് ബിനു പതാക ഉയത്തി. യൂണിയന്‍ സംസ്ഥാന  സെക്രട്ടറിയേറ്റംഗം സി വി സുരേഷ് കുമാര്‍ സംസാരിച്ചു.    പത്തനംതിട്ട മിനി സിവില്‍സ്റ്റേഷില്‍ ഏരിയ പ്രസിഡന്‍റ് എം മോനേഷ് പതാക ഉയര്‍ത്തി.  യൂണിയന്‍  ജില്ലാ […]

അദ്ധ്യാപക സര്‍വ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി

സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിമുക്ത കേരളം ക്യാമ്പയിന്‍റെ ഭാഗമായി  അദ്ധ്യാപക സര്‍വ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. പത്തനംതിട്ട കളക്ട്രേറ്റ് അങ്കണത്തില്‍ നടന്ന യോഗം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍. അനിതാകുമാരി ആശംസകള്‍ നേര്‍ന്നു. റിട്ട. ഡി.വൈ.എസ്.പി. വി. കുട്ടപ്പന്‍  ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ഡോ. കെ.പി. കൃഷ്ണന്‍കുട്ടി ലഹരി വിരുദ്ധ  പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. യോഗത്തില്‍ എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. വി. സുരേഷ്കുമാര്‍ […]

പത്തനംതിട്ട 39-ാം ജില്ലാ സമ്മേളനം

  നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് സിവില്‍ സര്‍വീസ് ഭീഷണി നേരിടുമ്പോള്‍ കേരളത്തില്‍ സിവില്‍ സര്‍വീസ് സംരക്ഷിക്കപ്പെടുന്നത് ഇടതുപക്ഷ സര്‍ക്കാരിന്‍റെ ജനപക്ഷ നയങ്ങളുടെ കരുതല്‍ കൊണ്ടാണ്.  സംസ്ഥാന സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിജകരമായി നടപ്പാക്കുന്നതിന് പര്യാപ്തമായ ജനപക്ഷ സിവില്‍ സര്‍വീസിനായി അണിചേരാന്‍ എല്ലാ ജീവനക്കാരോടും എന്‍.ജി.ഒ. യൂണിയന്‍ പത്തനംതിട്ട ജില്ലാ സമ്മേളനം അഭ്യര്‍ത്ഥിച്ചു.പത്തനംതിട്ട അബാൻ ടവർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് തുടക്കം കുറിച്ച്  ജില്ലാ പ്രസിഡണ്ട്   എസ്.ബിനു പതാക ഉയർത്തി. രക്തസാക്ഷി  മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. […]

പത്തനംതിട്ട ജില്ലാ ഏരിയ സമ്മേളനങ്ങൾ

സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ്. നായർ ഉദ്ഘാടനം ചെയ്‌തു. പത്തനംതിട്ട റ്റൗൺ ഏരിയ സമ്മേളനം ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ ഉദ്ഘാടനം ചെയ്‌തു. അടൂർ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു. തിരുവല്ല ഏരിയ സമ്മേളനം സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ് ഉദ്ഘാടനം ചെയ്‌തു. കോന്നി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി.കെ.ഉദയൻ ഉദ്ഘാടനം ചെയ്‌തു. മല്ലപ്പള്ളി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം […]