സാർവദേശീയ വനിതാദിനം – വനിതാ കൂട്ടായ്മകൾ

സാർവദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വനിതാ കൂട്ടായ്മകൾ സംഘടിപ്പിച്ചു . കളക്ടറേറ്റിൽ നടന്ന കൂട്ടായ്മയിൽ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സ. എൽ അഞ്ജുവും ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വനിതാ സബ് കമ്മിറ്റി കൺവീനർ സ. എം വി സുമയും സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന കൂട്ടായ്മകൾക്ക് സെക്രട്ടറിയേറ്റ് അംഗം എം പി ഷൈബി കമ്മിറ്റി അംഗങ്ങളായ സി ജെ ജയശ്രീ, […]
പത്തനംതിട്ട ജില്ലയിൽ ഏരിയാ സമ്മേളനം തുടക്കമായി

ജീവനക്കാർ ആഹ്ലാദപ്രകടനം നടത്തി

എൻ ജി ഒ യൂണിയന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ട്രെയിനിങ് നിബന്ധനയിൽ ഇളവ് വരുത്തി 230 പബ്ലിക് ഹെൽത്ത് നേഴ്സ്മാർക്ക് പ്രമോഷന് അനുമതി നൽകി ഇടതുപക്ഷ സർക്കാർ ഉത്തരവിറക്കി. സർക്കാരിന് അഭിവാദ്യം പ്രകടിപ്പിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയിൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനങ്ങൾ നടന്നു.
റവന്യൂ വകുപ്പിലെ പൊതു സ്‌ഥലംമാറ്റം – കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ റവന്യൂ കമ്മീഷണറേറ്റിലും കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും പ്രകടനം നടത്തി

റവന്യൂ വകുപ്പിലെ പൊതു സ്‌ഥലംമാറ്റം ബാധകമല്ലാത്ത ഓഫീസ് അറ്റൻഡന്റ് വിഭാഗം അടക്കമുള്ള താഴ്ന്ന വിഭാഗം ജീവനക്കാരെ നിർബന്ധിതമായി താലൂക്ക് വിട്ട് വിദൂര സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് ഇടയാക്കുന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു.ജീവനക്കാരുടെ പൊതു സ്‌ഥലംമാറ്റത്തിന് മാനദണ്ഡം നിശ്ചയിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രസ്‌തുത ഉത്തരവിൻ്റെ അന്തഃസത്തയ്ക്കുള്ളിൽ നിന്നുകൊണ്ട് ഓരോ വകുപ്പും തങ്ങളുടെ സവിശേഷതകൾക്കനുസൃതമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഓൺലൈൻ സ്ഥലംമാറ്റം നടത്തണമെന്നും നിഷ്‌കർഷിച്ചിരുന്നു. അതനുസരിച്ച് റവന്യൂ വകുപ്പിൽ സീനിയർ ക്ലാർക്ക് മുതൽ […]
ജോയിന്റ് കൗൺസിൽ മുൻ ജില്ലാ ജോയിൻ സെക്രട്ടറി സ. പ്രിൻസ് മാത്യു കേരള എൻ.ജി.ഒ. യൂണിയൻ അംഗത്വം സ്വീകരിച്ചു.

ജോയിന്റ് കൗൺസിലിന്റെ വഞ്ചനാപരമായ നിലപാടുകളിൽ പ്രതിഷേധിച്ച് ദീർഘകാലം ജോയിന്റ് കൗൺസിൽ കോഴഞ്ചേരി മേഖലാ സെക്രട്ടറിയും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സ. പ്രിൻസ് മാത്യു ജോയിന്റ് കൗൺസിൽ അംഗത്വം ഉപേക്ഷിച്ച് കേരള എൻ.ജി.ഒ. യൂണിയൻ അംഗത്വം സ്വീകരിച്ചു. പത്തനംതിട്ട റീ സർവ്വേ സൂപ്രണ്ട് ഓഫിസ് ജീവനക്കാരനായ സ. പ്രിൻസ് മാത്യു കെ.ആർ.ഡി.എസ്.എ. ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കേന്ദ്ര ബഡ്ജറ്റ് – എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധപ്രകടനം നടത്തി

കേരളത്തെ പരിപൂർണ്ണമായി അവഗണിക്കുന്ന കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ.യുടെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.കാർഷിക തകർച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം, വരുമാനശേഷണം തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ യാതൊന്നിനും പരിഹാരം കാണാത്ത ബജറ്റ് ഇൻഷുറൻസ് ആണവോർജ്ജം തുടങ്ങിയ രംഗങ്ങളിൽ 100% വിദേശനിക്ഷേപം അനുവദിക്കാനും തീരുമാനിച്ചിരിക്കുന്നു.സേവനമേഖലയെ പൂർണ്ണമായും അവഗണിച്ച ബജറ്റ് കേന്ദ്ര സർവീസിൽ ഒഴിഞ്ഞുകിടക്കുന്ന 10 ലക്ഷം തസ്തികകൾ നികത്തുന്നതിനെക്കുറിച്ച് യാതൊന്നും പരാമർശിച്ചില്ല. ജീവനക്കാരുടെ വാർദ്ധക്യകാല പരിരക്ഷയായ പഴയ പെൻഷൻ […]
സ. അഖിൽ എസ്. രാജിന് കേരള എൻ. ജി.ഒ. യൂണിയനിലേക്ക് സ്വാഗതം

ജോയിന്റ് കൗൺസിലിന്റെ തെറ്റായ നിലപാടുകളിൽ പ്രതിഷേധിച്ച് ജോയിൻ്റ് കൗൺസിൽ അംഗവും കളക്ട്രേറ്റ് ജീവനക്കാരനുമായ സ. അഖിൽ എസ്.രാജ് അംഗത്വം ഉപേക്ഷിച്ച് കേരള എൻ.ജി.ഒ. യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആഫീസിലെത്തി എൻ.ജി.ഒ. യൂണിയൻ അംഗത്വം സ്വീകരിക്കുന്നു
ജീവനക്കാരനെതിരെ നടന്ന ആക്രമണത്തിൽ പ്രതിക്ഷേധിച്ചു.

കോഴഞ്ചേരി നിരത്തുവിഭാഗം ഓഫീസിലെ ഓവർസീയർ ശ്രീ. സിജു എസ് കുമാറിനെ കൈയേറ്റം ചെയ്തതിൽ പ്രതിക്ഷേധിച്ചും കുറ്റക്കാരനെതിരെ നടപടി സീകരിക്കണമെന്ന് അവശ്യപ്പെട്ടും എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ നിരത്തു വിഭാഗം ജില്ലാ ഓഫീസിന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി.ആറന്മുള മണ്ഡലത്തിലെ മാന്തുക -കോട്ട റോഡിൽ നബാർഡ് വർക്കിൽ ഉൾപ്പെടുത്തി ബി എം ബി സി പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുമ്പോൾ മാന്തുക ക്ഷേത്രത്തിന് സമീപം വെച്ച് രാജു എന്ന വ്യക്തി ടാർ ഉപരിതലത്തിലേക്ക് സ്കൂട്ടർ ഓടിച്ചു കയറ്റി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.റോഡ് […]
കേരള എൻ.ജി.ഒ. യൂണിയൻ്റെ നേതൃത്വത്തിൽ സർവ്വേ ഓഫീസുകൾക്ക് മുന്നിലും പ്രകടനം നടത്തി

കേരളത്തിലെ ഏറ്റവും പഴക്കമുള്ള വകുപ്പുകളിലൊന്നാണ് സർവ്വേ വകുപ്പ്. റീസർവ്വേ, പട്ടയ സർവ്വേ, എൽ.ആർ.എം. പ്രവർത്തനങ്ങൾ, അന്തർസംസ്ഥാന അതിർത്തി സർവ്വേ, വികസന പ്രവർത്തന ങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭൂസർവ്വേ തുടങ്ങിയ സുപ്രധാനമായ ഉത്തരവാദിത്തങ്ങൾ നിർവ്വ ഹിക്കുന്ന വകുപ്പാണ് സർവ്വേ വകുപ്പ്.വകുപ്പ് രൂപീകരിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പ്രധാന ലക്ഷ്യമായ റീസർവ്വേ പൂർത്തീകരി ക്കാൻ കഴിഞ്ഞില്ല എന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വകുപ്പ് മേധാവികളുടെ ദീർഘവീക്ഷണത്തിന്റെ അപര്യാപ്തതയും പ്രവർത്തനങ്ങളുടെ ശാസ്ത്രീയമായ ആസൂത്രണത്തിൻ്റെ അഭാവവുമെല്ലാം ലക്ഷ്യം നേടുന്നതിന് തടസ്സമായിട്ടുണ്ട്. എന്നാൽ വകുപ്പിൻ്റെ പോരായ്‌മകൾ […]
എൻ.ജി.ഒ യൂണിയൻ പ്രക്ഷോഭം

പ്രിൻസിപ്പൽ കൃഷി ഓഫീസ് ജീവനക്കാരിയെ പന്തളത്തേക്ക് സ്ഥലം മാറ്റിയ നടപടി എൻ.ജി.ഒ യൂണിയൻ സമരത്തെ തുടർന്ന് റദ്ദാക്കി. മാനദണ്ഡ വിരുദ്ധമായി നടത്തിയ സ്ഥലം മാറ്റമാണ് റദ്ദാക്കിയത്.ഭിന്നശേഷി വിഭാഗക്കാരിയായ വനിതാ ജീവനക്കാരിയെ അപേക്ഷ കൂടാതെ പന്തളം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസിലേക്ക് മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്നും, മാനദണ്ഡം പാലിക്കാതെയുള്ള സ്ഥലം മാറ്റം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ 2 ദിവസമായി എൻ.ജി.ഒ യൂണിയൻ സമരം നടത്തി വരികയായിരുന്നു.സ്ഥലം മാറ്റത്തിന് കൃത്യമായ മാനദണ്ഡം നിലനിൽക്കെ ഉദ്യോഗസ്ഥ മേധാവികൾ ബാഹ്യസമ്മർദ്ദത്തിന് വിധേയമായി സ്ഥലം മാറ്റുന്നത് […]