പബ്ലിക് ഹെൽത്ത് നേഴ്സ് സ്ഥാനക്കയറ്റം.എൻ.ജി.ഒ യൂണിയൻ ആഹ്ലാദപ്രകടനം നടത്തി

സ്പെഷ്യൽ റൂളിൽ താൽക്കാലിക ഇളവ് നൽകി 368 ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് 1 ജീവനക്കാർക്ക് പബ്ലിക് ഹെൽത്ത് നേഴ്സ് തസ്തികയിലേക്ക് താത്കാലിക സ്ഥാനക്കയറ്റം അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്ക് മുന്നിൽ ആഹ്ലാദപ്രകടനം നടത്തി. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ടി. ആർ ബിജുരാജ് , എസ്. […]
എഫ്. എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ അമേരിക്കൻ ഭീകരതക്കെതിരെ വെനീസ്വലൻ ജനതയ്ക്ക് ഐക്യദാർഢ്യം.

സ്വതന്ത്ര പരമാധികാര രാജ്യമായ വെനീസ്വലയിൽ കടന്നുകയറി പ്രസിഡന്റിനെ തട്ടിക്കൊണ്ടു പോയി ജയിലിൽ അടച്ച അമേരിക്കൻ ഭീകരതക്കെതിരെ വെനീസ്വലൻ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എഫ്. എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ഐക്യദാർഢ്യ കൂട്ടായ്മ നടത്തി. പത്തനംതിട്ട ടൗണിൽ നടന്ന കൂട്ടായ്മ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ , ട്രഷറർ എസ്.ബിനു, വൈസ്പ്രസിഡൻ്റ് എൽ.അഞ്ജു. ടി. ആർ ബിജുരാജ് എന്നിവർ സംസാരിച്ചു. അടൂരിൽ എഫ്.എസ്.ഇ.ടി.ഒ […]
എഫ് എസ് ഇ റ്റി ഒ സായാഹ്ന ധർണ

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തുക,ആണവ മേഖലയിലെയും, ഇൻഷുറൻസ് മേഖല യിലെയും സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക,ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക, വാലിഡേഷൻ ഓഫ് സെൻട്രൽ പെൻഷൻ റൂൾസ് 2025 പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് FSETO നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന ധർണ എൻ ജി ഒ യൂണിയൻ സംസ്ഥാന ട്രഷറര് […]
കേരള എൻ.ജി യൂണിയൻ ജില്ലാ സ്പോർട്ട്സ് മീറ്റ് : മല്ലപ്പള്ളി ഏരിയ ചാമ്പ്യന്മാർ

കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കലാ-കായിക വിഭാഗമായ പ്രോഗ്രസീവ് ആർട്സിൻ്റെ നേതൃത്വത്തിൽ ജീവനക്കാർക്കായി നടത്തിയ ജില്ലാ സ്പോർട്സ് മീറ്റിൽ – മല്ലപ്പള്ളി ഏരിയ ചാമ്പ്യന്മാരായി. സിവിൽസ്റ്റേഷൻ ഏരിയ ഫസ്റ്റ് റണ്ണർ അപ്പും കോന്നി ഏരിയ സെക്കൻ്റ് റണ്ണർ അപ്പുമായി. കൊടുമൺ ഈ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പുരുഷ വിഭാഗം സീനിയർ വിഭാഗത്തിൽ പത്തനംതിട്ട ടൗൺ ഏരിയായിൽ നിന്നുമുള്ള സുജിത്ത് സോമൻ, സിവിൽ സ്റ്റേഷൻ ഏരിയയിൽ നിന്നുമുള്ള എഫ്.റഫീസ് ഖാൻ സൂപ്പർ സീനിയർ വിഭാഗത്തിൽ പത്തനംതിട്ട […]
എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ അതി ദാരിദ്ര്യമുക്ത കേരളം എന്ന വിഷയത്തിൽ സെമിനാർ നടത്തി

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംയുക്ത സമര സംഘടനയായ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ അതി ദാരിദ്ര്യമുക്ത കേരളം എന്ന വിഷയത്തിൽ സെമിനാർ നടത്തി. കേരള സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഒരുമിച്ച് പ്രവർത്തിച്ചാണ് ഈ ലക്ഷ്യം സ്വായത്തമാക്കിയത്. കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരിൻ്റെ കാലം മുതൽ കാലാകാലങ്ങളിൽ ഇടതുപക്ഷ സർക്കാരുകൾ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് 2025 നവംബർ 1ന് കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മാറിയത്. പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന സെമിനാറിൽ […]
ബി.എൽ.ഒ അനീഷ് ജോർജ്ജിൻ്റെ ആത്മഹത്യ. ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തി

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് അമിത ജോലി സമ്മർദത്തിൻ്റെ ഫലമായി അനീഷ് ജോർജ്ജ് എന്ന ജീവനക്കാരൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെയും അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജീവനക്കാർ പത്തനംതിട കളക്റ്ററേറ്റിലേക്ക് മാർച്ച് നടത്തി. ബി.എൽ. ഒമാരുടെ ജോലിഭാരം ലഘൂകരിയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ എൻ.ജി.ഒ യൂണിയനും ജോയിൻ്റ് കൗൺസിലും അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളുവാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. അശാസ്ത്രീയമായി ടാർജറ്റ് […]
ബി എൽ ഒ മാരായ ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കണം

സമഗ്ര വോട്ടർ പട്ടിക പരിഷകരണത്തിൻ്റെ ഭാഗമായി 2002 ലെയും 2025 ലെ യും വോട്ടർ പട്ടിക പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനുള്ള കാലപരിധി 2025 ഡിസംബർ 4 ന് അവസാനിക്കുകയാണ്. ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥന് 1000 മുതൽ 1200 പേരേ വീതം നേരിൽ കാണേണ്ടി വരുന്നു. ഒരു വീട്ടിൽ കുറഞ്ഞത് 3 തവണ സന്ദർശിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. വോട്ടർമാരുടെയും രാഷ്ട്രീയ പാർട്ടികളുടേയും സംശയ നിവാരണത്തിന് കൂടുതൽ സമയം ആവശ്യമാണ്. ചില ഇലക്ഷൻ ഉദ്യോഗസ്ഥർ സ്വന്തം ഇഷ്ടപ്രകാരം അശാസ്ത്രീയമായി […]
കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കൗൺസിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

അതിദാരിദ്രനിർമ്മാർജനപ്രഖ്യാപനം ജില്ലയിലെ വിവിധ ഏരിയ കേന്ദ്രങ്ങൾ

എഫ്.എസ്.ഇ.ടി.ഒ മേഖലാ പ്രചരണ കാൽനട ജാഥകൾക്ക് ആവേശ്വോജ്ജ്വല തുടക്കം

കേരള സർക്കാരിൻറെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, സിവിൽ സർവീസിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകർക്കാനുള്ള നീക്കം തടയുക,വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാർ മേഖലാ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രചാരണ കാൽനട ജാഥകൾക്ക് തുടക്കമായി.. അടൂർ , തിരുവല്ല, ആറന്മുള,റാന്നി, കോന്നീ മേഖലകളിലാണ് ജാഥ നടക്കുന്നത്. ആറന്മുള മേഖലാ ജാഥ […]