Skip to main content

Kerala NGO Union

തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ വിവിധ സർവീസ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ്റെയും കെ.ജി.ഒ.എ യുടേയും നേതൃത്വത്തിൽ പ്രകടനം നടത്തി

തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുക. എൻ.ജി.ഒ യൂണിയൻ, കെ. ജി. ഒ .എ പ്രകടനം നടത്തി. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ വിവിധ സർവീസ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ്റെയും കെ.ജി.ഒ.എ യുടേയും നേതൃത്വത്തിൽ ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ കൂട്ടധർണ നടത്തി. പത്തനംതിട്ടയിൽ ജീവനക്കാർ ജെ.ഡി. ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. എൻ.ജി.ഒ യൂണിയൻ ജില്ലാ ജോ:സെക്രട്ടറി ആദർശ് കുമാർ പ്രകടനം ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ പ്രസിഡൻ്റ് […]

കേരളാ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്കും, രക്തദാനസേനയും പ്രവർത്തനമാരംഭിച്ചു

കോന്നി ഗവ.മെഡിക്കൽ കോളേജിൽ കേരളാ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്കും, രക്തദാനസേനയും പ്രവർത്തനമാരംഭിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: ആർ.എസ്.നിഷ രക്തദാനസേനാ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.സുരേഷ് കുമാർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: എ.ഷാജി, വൈസ് പ്രിൻസിപ്പാൾ ഡോ: ദേവകുമാർ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മേധാവി ഡോ: ഷൈജി, കെ.എം.ജസ്ന തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി […]

സെക്രട്ടറിയേറ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്/ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരും അദ്ധ്യാപകരും പ്രകടനങ്ങൾ നടത്തി

സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ ഭാഗമായി പത്തനംതിട്ടയിൽ താലൂക്ക് കേന്ദ്രങ്ങളിലും കളക്ട്രേറ്റ് ആസ്ഥാനത്തേക്കും നടത്തിയ ആക്ഷൻ കൗൺസിൽ മാർച്ചും യോഗത്തിലും ജീവനക്കാരും അധ്യാപകരും അണിചേർന്നു.

എഫ്.എസ്.ഇ.ടി.ഒ ജനാധിപത്യ അവകാശ സംരക്ഷണ കൂട്ടായ്മ നടത്തി

ഐ.എസ്.ആർ.ഒ യിലെ സംഘടനകളുടെ ജെ സി എം അംഗീകാരം കേന്ദ്ര സർക്കാർ റദ്ദാക്കി. ഇരുപതിനായിരം ജീവനക്കാർ ജോലി ചെയ്യുന്ന ഐ.എസ്.ആർ. ഓ യിൽ അവസാനം നടന്ന ഹിതപരിശോധനയിലും ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷന് അംഗീകാരം ലഭിച്ചു. ഐ.എസ്.ആർ.ഒ യിൽ നവലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളേ സ്റ്റാഫ് അസോസിയേഷൻ എതിർത്തു. തുടർന്ന് സംഘടനകളുടെ അംഗീകാരം ഏകപക്ഷീയമായി പിൻ വലിക്കുകയായിരുന്നു. ഐ.എസ്.ആർ.ഒ യിൽ സംഘടനാ സ്വാതന്ത്ര്യം എടുത്തുകളയാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വതിൽ ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ […]

പാലസ്തീൻ ഐക്യദാർഡ്യ കൂട്ടായ്മ നടത്തി

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടേയും സംയുക്ത സമര സംഘടനയായ എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മ നടത്തി. പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടന്ന കൂട്ടായ്മ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ: ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡൻ്റ് ദീപാ വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ:ജാൻകി ദാസ് കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജി.ഗീതാമണി, എ […]

സംസ്ഥാനജീവനക്കാരുടെ ജില്ലാ കലോത്സവം സിവിൽ സ്റ്റേഷൻ ഏരിയ ചാമ്പ്യന്മാർ

കേരള എൻ.ജി.ഒ യൂണിയൻ്റെ ജില്ലാ കലാവിഭാഗമായ പ്രോഗ്രസീവ് ആർട്ട്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി നടത്തിയ ജില്ലാ കലോത്സവത്തിൽ പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ . നവനിത്ത് വിജയികൾക്ക് സമ്മാനം ദാനം നിർവഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട മർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന മത്സരങ്ങൾ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ […]

നല്ല ഭക്ഷണം നല്ല വിപണി

കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണത്തിന് നല്ല ഭക്ഷണം നല്ല വിപണി പദ്ധതി യുടെ ഭാഗമായി പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ സംയോജിത പച്ചക്കറി കൃഷി യുടെ വിളവെടുപ്പ് നടത്തി.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.ശേഖരിച്ച പച്ചക്കറികൾ ജില്ലാ വനിതാ കമ്മിറ്റി കൺവീനർ ജെ സുജ ഹരിതകർമ്മ സേനക്ക് കൈമാറി.ജില്ലാ ട്രഷറർ എസ് ബിനു,ജില്ലാ വൈസ് പ്രസിഡന്റ്‌ […]

ഇ.പത്മനാഭൻ ദിനം ആചരിച്ചു

കേരള എൻ.ജി.ഒ. യൂണിയൻ സ്ഥാപക നേതാവും ദീർഘകാലം യൂണിയൻ ജനറൽ സെക്രട്ടറിയും പ്രസിഡൻ്റുമായിരുന്ന ഇ.പത്മനാഭൻ്റെ 35-ാമത് ചരമദിനം കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ ജില്ലാ സെൻ്ററിൽ പ്രസിഡൻ്റ് ജി.ബിനുകുമാർ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ ടൗൺ ഏരിയാ പ്രസിഡൻ്റ് ടി.ആർ ഹലീലുള്ള ഖാൻ പതാക ഉയർത്തി. യൂണിയൻ ജില്ലാ ട്രഷറർ എസ്. ബിനു പ്രഭാഷണം നടത്തി. പത്തനംതിട്ട കളക്ടറേറ്റിൽ ഏരിയ പ്രസിഡൻ്റ് ആർ. […]

ഉന്നത വിദ്യാഭ്യാസ സംരക്ഷണ സദസ്‌

കേരള എൻജിഒ യൂണിയൻ പത്തനംതിട്ട കലാ–സാംസ്‍കാരിക വേദിയായ പ്രോഗ്രസീവ് ആർട്സ് സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സംരക്ഷണ സദസ് DYFI കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സ. ജെയിക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.കേന്ദ്രസര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വർഗീയ, വാണിജ്യവല്‍ക്കരണം വ്യാപകമാക്കുമ്പോൾ സംസ്ഥാന സർക്കാർ കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റി വൈജ്ഞാനിക സമ്പദ്‍വ്യവസ്ഥ സൃഷ‍്ടിച്ച്‌ മുന്നേറ്റ പാതയിലാണ്. ഗവർണറെ ഉപയോഗിച്ച് ഈ ഉയർച്ചയെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.ഈ സാഹചര്യത്തിലാണ്‌ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സദസ്‌ സംഘടിപ്പിക്കുന്നത് .

പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തിൽ സർക്കാർ പ്രസ്സു കൾക്കു മുന്നിലും പ്രതിഷേധ പ്രകടനം നടത്തി

സർക്കാർ പ്രസ്സിലെ എല്ലാ ജീവനക്കാർക്കും പെർഫോമൻസ് അലവൻസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള എൻജിഒ യൂണിയൻറെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ സർക്കാർ പ്രസ്സു കൾക്കു മുന്നിലും പ്രതിഷേധ പ്രകടനം നടത്തി