Kerala NGO Union

പി എസ് സി പരീക്ഷ സൗജന്യ പരിശീലനം ആരംഭിച്ചു

കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പി എസ് സി പരീക്ഷയിൽ പങ്കെടുക്കുന്നവർക്കുള്ള സൗജന്യ പരിശീലനം ആരംഭിച്ചു. ഡെപ്യൂട്ടി കളക്ടർ ടി ജി ഗോപകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ജി ബിനുകുമാർ അധ്യക്ഷൻ ആയിരുന്നു. എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി അനിൽകുമാർ, സംസ്ഥാന സെക്രട്ടറി യേറ്റ് അംഗം സി വി സുരേഷ്‌കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ […]

കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലി സമ്മേളനം – പതാക ജാഥ സ്വീകരണം സംഘാടക സമിതി രൂപീകരിച്ചു

  ഈ മാസം 27 മുതൽ 30 വരെ തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ തിരുവ നന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉയർത്തുന്ന തിനുള്ള പതാക സംഘടനയുടെ രൂപീകരണ സമ്മേളനം നടന്ന തൃശ്ശൂരിൽ നിന്നും യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഉഷയുടെ നേതൃത്വത്തിൽ പതാക ജാഥയായി തിരുവനതപുരത്ത് എത്തിക്കും.സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ, സംസ്ഥാന കമ്മറ്റി അംഗം സി.എസ്.ശ്രീകുമാർ എന്നിവരാണ് ജാഥാംഗങ്ങൾ. പത്തനംതിട്ട ജില്ലയിൽ മെയ് 26നു […]

ത്രിപുരയിൽ ജീവനക്കാർക്കെതിരെയുള്ള അതിക്രമത്തിൽ പ്രതിഷേധം

ത്രിപുരയിൽ നേരിയ ഭൂരിപക്ഷത്തോടെ ബി ജെ പി വീണ്ടും അധികാരത്തിൽ എത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ ആക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വീടുകൾ തീയിട്ട് നശിപ്പിക്കകയും വാഹനങ്ങൾ തകർക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്ര – സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഓഫീസുകളിലും സ്കൂളുകളിലും പോകാൻ കഴിയാത്ത സാഹചര്യമാണ്. ഭരണകൂടത്തിൻ്റെ ഒത്താശയോടെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രധിഷേധ പ്രകടനം നടത്തി. പ്രധിഷേധ യോഗം എൻ ജി ഒ […]

കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക: എൻ.ജി.ഒ. യൂണിയൻ ജില്ലാ സമ്മേളനം

കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്ക ണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാമ്പത്തികമായി തകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്തിനുള്ള നികുതിവിഹിതവും റവന്യൂ കമ്മി ഗ്രാന്‍റും വെട്ടിക്കുറച്ചതിനൊപ്പം ജി.എസ്.ടി. നഷ്ടപരിഹാരവും നിര്‍ത്തലാക്കി. കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനി എന്നിവയുടെ ബാദ്ധ്യത സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തി വായ്പയെടുക്കാനുള്ള സര്‍ക്കാരിന്‍റെ അവകാശത്തെ തടയുയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരത്തിലുള്ള നിലപാടുകള്‍ മൂലം അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിന്‍റെ വരുമാനത്തില്‍ നാല്‍പ്പതിനായിരം […]

കേരള എൻ ജി ഒ യൂണിയൻ 40-ാംമത് പത്തനംതിട്ട ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത ജില്ലാ ഭാരവാഹികൾ

ജി.ബിനുകുമാര്‍ (പ്രസിഡന്‍റ് ), എല്‍.അഞ്ജു, പി.ബി.മധു (വൈസ് പ്രസിഡന്‍റ്മാര്‍), ആര്‍.പ്രവീണ്‍ (സെക്രട്ടറി), ജി.അനീഷ് കുമാര്‍, ആദര്‍ശ് കുമാര്‍ (ജോയിന്‍റ് സെക്രട്ടറിമാര്‍), എസ്.ബിനു (ട്രഷറര്‍) ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ കെ.രവിചന്ദ്രന്‍, എം.പി.ഷൈബി, എസ്.നൌഷാദ്, വി.പി.തനുജ, കെ.ഹരികൃഷ്ണന്‍, ടി.കെ.സജി, പി.ജി.ശ്രീരാജ്, കെ.സജികുമാര്‍ *ജില്ലാ കമ്മിറ്റിയംഗങ്ങള്‍* ടി.ആര്‍.ബിജുരാജ്, സാബു ജോര്‍ജ്ജ്, കെ.രാജേഷ്, വി.ഉദയകുമാര്‍, അനാമിക ബാബു, ബി.സജീഷ്, കെ.എം.ഷാനവാസ്, സി.എല്‍.ശിവദാസ്, പി.എന്‍.അജി, എസ്.ശ്രീകുമാര്‍, എം. വി. സുമ, ബിനു ജി. തമ്പി, ഒ. ടി. ദിപിൻദാസ്, ജെ. പി. ബിനോയ്, എസ്. […]

കേരള എൻ ജി ഒ യൂണിയൻ 40-ാംമത് ആം പത്തനംതിട്ട ജില്ലാ സമ്മേളനം

കേരള എൻ ജി ഒ യൂണിയൻ 40 ആം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച്കൊണ്ട് ജില്ലാ പ്രസിഡന്റ്‌ സ. എസ് ബിനു പതാക ഉയർത്തുന്നു.ൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി.സുഗതൻ സ്വാഗതവും, ജില്ലാ ട്രഷറർ ജി.ബിനുകുമാർ നന്ദിയും പറഞ്ഞു.  

കോട്ടാംപാറ ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ പോഷകാഹാര വിതരണ പദ്ധതി ആരംഭിച്ചു

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കൊക്കാത്തോട് കോട്ടാംപാറ ആദിവാസി കോളനിയിലെ കുട്ടികൾക്ക് എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ നടത്തുന്ന പോഷകാഹാര വിതരണ പദ്ധതി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് എസ്.ബിനു അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് ദിവസേന പോഷകാഹാരം പാകം ചെയ്ത് നല്കുന്ന പദ്ധതി യൂണിയൻ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായായുള്ള സാന്ത്വന പ്രവർത്തനമായാണ് നടപ്പിലാക്കുന്നത്.കുട്ടികളുടെ പോഷകാഹാര ലഭ്യത ഉറപ്പാക്കി മികച്ച ആരോഗ്യമുള്ളവരാക്കി അവരെ മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി […]

വനിതാ ദിനം എഫ് എസ് ഇ ടി ഒ പ്രഭാഷണം നടത്തി

സാർവ്വ ദേശീയ വനിത ദിനത്തോട് അനുബന്ധിച്ചു എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ  പ്രഭാഷണം സംഘടിപ്പിച്ചു. “തുല്യത, സ്വാതന്ത്ര്യം, വികസനം” എന്ന വിഷയത്തിൽ  നടത്തിയ പ്രഭാഷണം സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം  ഉദ്ഘാടനം ചെയ്തു .കേന്ദ്ര സർക്കാർ നയങ്ങൾ കാരണം സാമൂഹികവും സാമ്പത്തികവുമായ അവഗണന രാജ്യത്തെ സ്ത്രീകൾ നേരിടുകയാണെന്നും, സ്ത്രീ സുരക്ഷക്കായി നിലവിൽ ഉള്ള നിയമങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലായെന്നും നവകേരളം സ്ത്രീ പക്ഷ കേരളം ആണെന്നും സമത്വത്തിനും,  തുല്യതക്കും, വികസനത്തിനും […]

1973 ലെ ഐതിഹാസിക പണിമുടക്കിന്റെ ഓർമ്മകൾ

  സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാ പകരുടെയും അവകാശ സമര ചരിത്രത്തിലെ സുപ്രധാനമായ 1973 ലെ 54 ദിവസം നീണ്ടു നിന്ന ഐതിഹാസികമായ പണിമുടക്കിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി സമരത്തിന് നേതൃത്വം നൽകിയവരും, പങ്കെടുത്തവരുമായ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമരനേതൃസംഗമം സംഘടിപ്പിച്ചു.  സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ മുൻ ജനറൽ സെക്രട്ടറി എം കെ വാസു, എൻ ജി ഒ യൂണിയൻ മുൻ […]

50-ാം വാർഷികത്തോട് അനുബന്ധിച്ചു ചരിത്ര പ്രദർശനം നടത്തി

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും 1973 ലെ  ഐതിഹാസിക പണിമുടക്കിന്റെ50-ാം വാർഷികത്തോട് അനുബന്ധിച്ചു ചരിത്ര പ്രദർശനം നടത്തി. കളക്ട്രേറ്റിനു സമീപം ആരംഭിച്ച  ചരിത്ര പ്രദർശനം പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.  എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ്‌ പി കെ പ്രസന്നൻ അധ്യക്ഷൻ ആയിരുന്നു. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ, കെ ജി ഒ എ സംസ്ഥാന […]