Kerala NGO Union

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ , തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ 2022 മാർച്ച് 28, 29 തിയ്യതികളിൽ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കും

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ , തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ 2022 മാർച്ച് 28, 29 തിയ്യതികളിൽ ദ്വിദിന ദേശീയ പണിമുടക്ക് നടത്താൻ കേന്ദ്ര ട്രേഡ് യൂണിയനുകളും ഇതര മേഖലയിലെ അഖിലേന്ത്യാ ഫെഡറേഷനുകളും തിരുമാനിച്ചിരിക്കുകയാണ്. ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ദ്വിദിന പണിമുടക്കം നടത്തുന്നത്. രാജ്യത്തെ വിദ്യാഭ്യാസ – സേവന മേഖലകൾ അഭിമുഖീകരിക്കുന്ന സുപ്രധാനമായ പ്രശ്നങ്ങൾ ഉയർത്തി ദേശീയ പണിമുടക്കിൽ പങ്കെടുക്കാൻ സംസ്ഥാന ജീവനക്കാരുടേയും, കേന്ദ്ര ജീവനക്കാരുടേയും അഖിലേന്ത്യാ ഫെഡറേഷനുകളും തീരുമാനിച്ചിട്ടുണ്ട്. ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുക, […]

പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കുക. എൻ.ജി.ഒ.യൂണിയൻ പ്രകടനം നടത്തി.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ നിശ്ചിയിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും റവന്യൂ വകുപ്പില്‍ പൊതുസ്ഥലംമാറ്റം നടപ്പില്‍ വരുത്തുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ല. യൂണിയന്‍റെ നിരന്തരമായ ആവശ്യത്തെതുടര്‍ന്ന് 26.08.2020 ല്‍ ആണ് വകുപ്പ് തല മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ റവന്യൂ വകുപ്പ് തയ്യാറായത്. വകുപ്പിലെ തഹസീല്‍ദാര്‍ വരെയുള്ള ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിനായി ഓണ്‍ലൈന്‍ മുഖേനെ (HRMS) അപേക്ഷ ക്ഷണിച്ച് 2021 ജൂണില്‍ കരട് പ്രസിദ്ധീകരിച്ചെങ്കിലും അന്തിമ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിട്ടില്ല.  മാത്രമല്ല നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രേരണയാല്‍  പൊതുസ്ഥലംമാറ്റ മാനദണ്ഡ വിരുദ്ധമായി ഉത്തരവിറക്കി. […]

കോർപ്പറേറ്റ് വൽക്കരണത്തിന് വേഗത കൂട്ടുന്ന കേന്ദ്ര ബജറ്റിനെതിരെ  എഫ്.എസ്.ഇ.ടി.ഒ. പ്രകടനം നടത്തി

  കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതി സന്ധിയിൽ പെട്ടുഴലുന്ന സാധാരണ ജനങ്ങളെയും തൊഴിലാളികളെയും കർഷകരെയും യുവാക്കളെയുമെല്ലാം നിരാശപ്പെടുത്തുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ  പാർലമെൻറിൽ അവതരിപ്പിച്ചത്.കോർപ്പറേറ്റ് താൽപര്യസംരക്ഷണത്തിനും തീവ്ര സ്വകാര്യവൽക്കരണത്തിനുമാണ് ബജറ്റ് ഊന്നൽ നൽകുന്നത് .ഭാരത് നെറ്റ് ‘പർവ്വത് മാല, മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കുകൾ തുടങ്ങിയ വികസന വാഗ്ദാനങ്ങളെല്ലാം എത്തിനിൽക്കുന്നത് പി.പി.പി എന്ന സ്വകാര്യവൽകരണ അജണ്ടയിൽ ആണ് . എയർ ഇന്ത്യയെ ടാറ്റയ്ക്  തീറെഴുതി കൊടുത്തു അധിക ദിവസം കഴിയുന്നതിനു മുമ്പേ തന്നെ ഇപ്പോൾ […]

സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി അനുവദിച്ചതില്‍ എന്‍.ജി.ഒ.യൂണിയന്‍ ആഹ്ലാദ പ്രകടനം നടത്തി 

സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക്  സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം  അംഗീകാരം നല്‍കി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും. 14 ജില്ലകളില്‍ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതികളില്‍ അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമനരീതിയിലും കോടതികള്‍ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകള്‍ അനുവദിക്കും. ജില്ലാ ജഡ്ജ്, സീനിയര്‍ ക്ലാര്‍ക്ക്, ബഞ്ച് ക്ലാര്‍ക്ക് എന്നിവരുടെ ഓരോ തസ്തികകള്‍ […]

സംസ്ഥാനത്ത് ഫിഷറീസ് വകുപ്പില്‍ തസ്തിക അനുവദിച്ചതില്‍ എന്‍.ജി.ഒ.യൂണിയന്‍ ആഹ്ലാദ പ്രകടനം നടത്തി 

സംസ്ഥാനത്ത് ഫിഷറീസ് വകുപ്പില്‍ ആലപ്പുഴ, പൊന്നാനി, അഴീക്കോട്(തൃശ്ശൂര്‍), കാസര്‍ഗോഡ് എന്നീ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനതിതന് ആവശ്യമായ തസ്തിക സൃഷ്ടിക്കാന്‍  സര്‍ക്കാര്‍ തീരുമാനിച്ചു. .ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍, അസിസ്റ്റന്‍റ് ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസര്‍, ക്ലര്‍ക് കം ടൈപ്പസ്റ്റ്, ഓഫീസ് അറ്റന്‍ഡന്‍റ്, ഗാര്‍ഡ് എന്നീ തസ്തികകളാണ് സൃഷ്ട്ക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കേരള എന്‍.ജി.ഒ.യൂണിയന്‍ നേതൃത്വത്തില്‍ പ്രകടനം നടത്തി. മല്ലപ്പുഴശ്ശേരി ജില്ലാ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസിനു മുന്നില്‍ നടന്ന പ്രകടനം യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് എസ് ബിനു […]

ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈമാറി- കേരള എന്‍.ജി.ഒ.യൂണിയന്‍

കേരള എന്‍.ജി.ഒ.യൂണിയന്‍ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജീവനക്കാരില്‍ നിന്ന് ശേഖരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ കൈമാറ്റം എന്‍.ജി.ഒ.യൂണിയന്‍ ഹാളില്‍ നടന്നു. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാജോര്‍ജ്ജില്‍ നിന്ന് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാറാണി കെ.എസ്. എറ്റുവാങ്ങി. യൂണിയന്‍ ജില്ലാ പ്രസിഡന്‍റ്  സി.വി. സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി ഡി സുഗതന്‍ സ്വാഗതവും ജില്ലാ ജോയിന്‍റ് സെക്രട്ടറി മാത്യു എം അലക്സ് നന്ദിയും പറഞ്ഞു. ആരോഗ്യ […]

അന്നദാതാക്കൾക്ക് ഐക്യദാർഢ്യം …..

ദേശ വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് ന്യായമായ താങ്ങുവില ഏർപ്പെടുത്തുക ,സാധാരണക്കാരെയാകെ ബാധിക്കുന്ന വൈദ്യുത ഭേദഗതി ബില്ലിൽ നിന്നും പിന്മാറുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷക ജനത പത്ത് മാസമായി തുടരുന്ന അതിജീവന സമരം കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ഭിന്നിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെയെല്ലാം അതിജീവിച്ച് ഐക്യത്തോടെ മുന്നോട്ടു പോകുന്ന അഞ്ഞൂറോളം കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ് ഭാരതബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും കർഷക പ്രക്ഷോഭങ്ങൾക്ക് എല്ലാവിധ പിന്തുണയും […]

കോന്നി ഗവ. മെഡിക്കൽ കോളേജിലേക്ക് 3 ലക്ഷം രൂപയുടെ ഫർണ്ണിച്ചർ എൻ ജി ഒ യൂണിയൻ നല്കി

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള എൻ ജി ഒ യൂണിയൻ സംസ്ഥാനത്ത് ഉടനീളം  മികച്ച പ്രവർത്തനങ്ങളാണ്ഏറ്റെടുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പ്രസ്താവിച്ചു.   കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി,  കോന്നി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് സംഭാവന  ചെയ്യുന്ന  ഫർണിച്ചർ ഉപകരണങ്ങൾ ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എൻ ജി ഒ  യൂണിയൻ ഇത്തരത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക്  ഗവൺമെന്റിന് വേണ്ടി   മന്ത്രി […]

ജനകീയാസൂത്രണം രജതജൂബിലി സ്മാരകം

ജനകീയാസൂത്രണം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്നതും 1871 ൽ സ്ഥാപിതമായതുമായ കോന്നി ഗവ: എൽ പി സ്കൂളിൽ കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ നിർമിച്ചു നല്കിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ നിർവഹിച്ചു.കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ.സി.വി.സുരേഷ് കുമാർ സംസ്ഥാന കമ്മിറ്റി അംഗം മാത്യു […]

നേരറിവുകള്‍  സംസ്ഥാന ജീവനക്കാരുടെ ജില്ലാകലാജാഥ ഉദ്ഘാടനം ചെയ്തു.

  കേരള എന്‍.ജി.ഒ.യൂണിയന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 1 മുതല്‍ 5 വരെ നടക്കുന്ന നേരറിവുകള്‍ ജില്ലാ കലാജാഥ പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള എന്‍.ജി.യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് സി.വി.സുരേഷ് കുമാര്‍, മാത്യു എം അലക്സ്, എസ് ലക്ഷ്മീദേവി, എസ് ബിനു, ആദര്‍ശ്കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. കേരള സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ തുറന്ന് കാണിക്കുന്ന ലഘുനാടകവും സംഗീതശില്പവും അടങ്ങുന്ന കലാജാഥയുടെ രചന സുരേഷ് ബാബു ശ്രീസ്ഥ സംവിധാനം മനോജ് നാരായണന്‍.  കലാജാഥയില്‍ കെ. എസ്.ഹരികുമാര്‍, […]