Kerala NGO Union

കെ.പി.എ.സി ലളിതയെ  അനുസ്മരിച്ചു

കെ.പി.എ.സി ലളിതയെ   എൻ.ജി.ഒ യൂണിയൻ അനുസ്മരിച്ചു അന്തരിച്ച പ്രമുഖ അഭിനയത്രി ശ്രീമതി കെ.പി.എ.സി ലളിതയെ എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലയുടെ കലാ സാംസ്കാരിക വിഭാഗമായ സംഘ സംസ്കാര അനുസ്മരിച്ചു.  മുൻ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.എം.എ.ബേബി അനുസ്മരണ പ്രഭാഷണം നടത്തി. കലയോടൊപ്പം സമൂഹത്തോടും  പ്രതിബദ്ധ്തയുള്ള  കലാകാരിയാരുന്നു ലളിതയെന്ന്  പ്രഭാഷണത്തിൽ അനുസ്മരിച്ചു.യോഗത്തിൽ സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ് സംസാരിച്ചു.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.പി.സുനിൽകുമാർ പങ്കെടുത്തു. ജില്ലാ പ്രസിഡൻ്റ് കെ.എം.സക്കീർ അദ്ധ്യക്ഷനായി ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ് […]

പരിശീലനകേന്ദ്രവും ഓൺലൈൻ സർവ്വീസ് സെന്ററും പദ്ധതിയുടെ ഉദ്ഘാടനം

പാലക്കാട് ജില്ലയിൽ പുതൂർ പഞ്ചായത്തിലെ പ്രാക്തന ഗോത്രവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പാലൂർ കേന്ദ്രമാക്കി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുവേണ്ടിയുള്ള പരിശീലനകേന്ദ്രവും വിവിധ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് ബന്ധപ്പെടുന്നതിനുള്ള ഓൺലൈൻ സർവ്വീസ് സെന്ററും ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം 2017 ഓക്‌ടോബർ 29 ന് എം.ബി. രാജേഷ് എം.പി. നിർവ്വഹിച്ചു.

കുടിവെള്ളവിതരണപദ്ധതിയുടെ ഉദ്ഘാടനം

തിരുവനന്തപുരം സൗത്ത് ജില്ലയിൽ വിതുര പഞ്ചായത്തിലെ ആറ്റുമൺപുറം പട്ടികവർഗ്ഗകോളനിയിലെയും സമീപത്തെ 13 പട്ടികവർഗ്ഗ കോളനികളിലെയും ആദിവാസി ജനതയുടെ ക്ഷേമവും വികസനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ഉപയോഗശൂന്യമായിക്കിടന്ന പൊതുകിണർ നവീകരിക്കുകയും വാട്ടർ ടാങ്ക് സ്ഥാപിച്ച് കോളനിയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുകയും ചെയ്തു. കുടിവെള്ളവിതരണപദ്ധതിയുടെ ഉദ്ഘാടനം 2018 ജനുവരി 3 ന് വിദ്യാഭ്യാസവകുപ്പുമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. 13 ആദിവാസി ഊരുകളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ചടങ്ങിൽ വച്ച് മന്ത്രി വിതരണം ചെയ്തു. മുതിർന്നവർക്കുള്ള വസ്ത്രവും ഭക്ഷ്യധാന്യ കിറ്റും വിതരണം […]