Kerala NGO Union

  എഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

എഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തില്‍  ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി   കേരളീയ സമൂഹം ഇന്നു നേരിടുന്ന മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനായി വളരെ ബൃഹത്തായ ഒരു യജ്ഞത്തിനാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നത്. ഒക്ടോബർ 6 മുതൽ നവംബർ 1 വരെ സംഘടിപ്പിച്ചിട്ടുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ഓഫീസ് കേന്ദ്രങ്ങളിലും,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാദേശിക […]

മെഡിസെപ്പ് – ബെനിഫിഷറീസ്മീറ്റ് – രാജ്യത്തിനാകെ മാതൃകയായ പദ്ധതി – കെ.എന്‍.ബാലഗോപാല്‍

മെഡിസെപ് – രാജ്യത്തിനാകെ മാതൃകയായ പദ്ധതി – കെ.എന്‍.ബാലഗോപാല്‍ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാല്‍പത് ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന മെഡിസെപ് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി വിജയിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിശദാംശം ആരാഞ്ഞുകൊണ്ടുള്ള അഭ്യര്‍ത്ഥനകള്‍ വരുകയാണ്. സ്വകാര്യഇന്‍ഷ്വറന്‍സ് കമ്പനികളുടെ പ്രധാന ബിസിനസ് കേന്ദ്രങ്ങളിലൊന്നായ കേരളത്തില്‍ മെഡിസെപ് നടപ്പിലാക്കിയതോടെ ചൂഷണം ഒരു പരിധിവരെ അവസാനിപ്പിക്കാനായി. ഗുണഭോക്താക്കള്‍ പലരും നേരിട്ട് വിളിച്ച് നന്ദി രേഖപ്പെടുത്തുന്ന അനുഭവങ്ങളും നിരന്തരം […]

35ാം ജില്ലാ സമ്മേളനം

, 35-ാമത് തിരു: സൗത്ത് ജില്ലാ സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ 2022 ഒക്ടോബർ 9 ന് നടന്നു.രാവിലെ 9 മണിക്ക് പ്രസിഡൻ്റ് സ: എം.സുരേഷ് ബാബു പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ: സജീവ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷിനു റോബർട്ട് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക് സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു. റിപ്പോർട്ട് ഐകകണ്ഠേന അംഗീകരിച്ചു. തുടർന്ന് സ: സെയ്ദ് […]

ഏരിയാ സമ്മേളനങ്ങൾ

ജില്ലയിലെ 11 ഏരിയാ സമ്മേളനങ്ങളും സമയബന്ധിതമായി പൂർത്തീകരിച്ചു. 2022 സെപ്തംബർ 15 മുതൽ 26 വരെ നടന്ന സമ്മേളനങ്ങളിൽ 2773 വനിതകൾ ഉൾപ്പെടെ 5221 ജീവനക്കാർ പങ്കെടുത്തു.

ഇ. പത്മനാഭൻ ദിനം

യൂണിയൻ സ്ഥാപക നേതാവ് ഇ.പത്മനാഭൻ്റെ ചരമദിനമായ സെപ്തംബർ 18 ഇ.പി ദിനമായി ആചരിച്ചു. 12 കേന്ദ്രങ്ങളിൽ പതാക ഉയർത്തി ഇ.പി അനുസ്മരണ പ്രഭാഷണം നടത്തി. വൈകിട്ട് യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് സെൻ്ററിൽ ഫെഡറലിസവും സംസ്ഥാന ഭരണ നിര്‍വഹണവും എന്ന വിഷയത്തെ അധികരിച്ച് നാത്തിയ പ്രഭാഷണം ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സ: എം.എ.അജിത്ത് കുമാർ ഇ.പി.അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ കലോത്സവം

എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കലോത്സവം ഗവ: മോഡൽ ബോയ്സ് എച്ച് എസ് എസിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമാപന യോഗ ഉദ്ഘാടനവും സമ്മാനദാനവും കേരള സാംസ്കാരിക പ്രവർത്തക ക്ഷേമ നിധി ബോർഡ് ചെയർമാൻ മധുപാൽ നിർവഹിച്ചു.

E – TR 5 പരിശീലനം

കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല സംഘടിപ്പിക്കുന്ന eTR5 പരിശീലനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ബി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയർ അക്കൗണ്ടൻറ് ശ്രീ.ജയവിശാഖ് ക്ലാസ് കൈകാര്യം ചെയ്തു.

ഹരിത ഗാഥ – സിവിൽ സ്റ്റേഷൻ ഏരിയ

ഓണത്തിന് ഒരു മുറം പച്ചക്കറി-ഹരിതഗാഥ – KERALA NGO UNION സിവിൽ സ്‌റ്റേഷൻ ഏര്യയുടെ സിവിൽ സ്‌റ്റേഷനിലെ പച്ചക്കറിത്തോട്ടത്തിൻ്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ: ഡി.സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു..

“അഗ്നിപഥ്” സൈന്യത്തിലെ കരാർ വൽക്കരണത്തിനെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം ….

അഗ്നിപഥ് എന്ന പേരിൽ സൈന്യത്തിൽ കരാർ വൽക്കരണം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു

തദ്ദേശ പൊതു സർവീസിന് വിശേഷാൽ ചട്ടം അംഗീകരിച്ച് യാഥാർത്ഥ്യമാക്കിയ LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി.

തദ്ദേശ പൊതു സർവീസിന് വിശേഷാൽ ചട്ടം അംഗീകരിച്ച് യാഥാർത്ഥ്യമാക്കിയ LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി.   ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റേറ്റ് സർവ്വീസിന്റെയും സബോർഡിനേറ്റ് സർവ്വീസിന്റെയും കരട് വിശേഷാൽ‍ ചട്ടങ്ങളിൽ‍ ഉൾപ്പെടുത്തിയ തസ്തിക സൃഷ്ടിക്കലും, തസ്തികകളുടെ അപ്ഗ്രഡേഷനും അംഗീകരിച്ചു യാഥാർഥ്യമാക്കിയ ഇടതുപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടു എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന ട്രഷറർ ഡോ.എസ്.ആർ മോഹനചന്ദ്രൻ ഉദ്ഘാടനം […]