Kerala NGO Union

കരിയർ ഗൈഡൻസ് ഓറിയൻ്റേഷൻ

നാലു വർഷ ബിരുദ സമ്പ്രദായം കേരളത്തിൽ നടപ്പിലാക്കുകയാണ് ഉന്നത വിദ്യഭ്യാസ രംഗത്തെ മാറ്റങ്ങളെ പരിയപ്പെടുത്തുന്നതിൻ്റെ ഭാഗമായി എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മറ്റിയും പി ആർ രാജൻ സ്മാരക ലൈബ്രറിയും ചേർന്ന് നാലു വർഷ ബിരുദവും മാറുന്ന ഉന്നത വിദ്യാഭ്യാസ രംഗവും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ.പ്രദീപ് കുമാർ കെ ക്ലാസ്സ് നയിച്ചു. കരിയർ ഗൈഡൻസ് & അഡോള സെൻറ് ‘ കൗൺസിലർ പ്രകാശ് ബാബു […]

കൂട്ട ധർണ്ണ – കാഷ്വല്‍ സ്വീപ്പർ

കൂട്ട ധർണ്ണ   എല്ലാ കാഷ്വൽ സ്വീപ്പർമാരേയും, പാർട്ട് ടൈം  ജീവനക്കാരാക്കുക.   സ്ഥാപന  ക്രമീകരണത്തിന്റെ ഭാഗമായി പുറത്താക്കുന്ന കാഷ്വൽസിപ്പർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള എൻ ജി ഒ യൂണിയൻ കാഷ്വൽ സ്വീപ്പർ ജീവനക്കാരുടെ  ധർണ്ണ 2024മെയ് 25 ന്് സംഘടിപ്പിച്ചു. തൃശ്ശൂർ അയ്യന്തോൾ കളക്ടറേറ്റ് മുന്നിൽ നടന്ന ധർണ്ണ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പ്രഫുൽ  ഉദ്ഘാടനം ചെയ്തു. എൻ ജി […]

സുവർണ്ണ ജ്വാല -എഫ് എ സി ടി ഒ ചരിത്ര പ്രദർശനം

1973ലെ ഐതിഹാസികമായ 54 ദിവസത്തെ പണിമുടക്കിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി ചരിത്ര രേഖകളുടെ നേർക്കാഴ്ചയായി സുവർണ്ണ ജ്വാല ചരിത്രപ്രദർശനം സംഘടിപ്പിച്ചു. 54 ദിവസം നീണ്ടുനിന്ന സമരത്തിൻറെ വിശദമായ രേഖകളും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തകളും ചിത്രങ്ങളും, മറ്റുപത്രങ്ങൾ സമരത്തിനെതിരെ സൃഷ്ടിച്ച വ്യാജ വാർത്തകളും അടങ്ങുന്ന 200 ലധികം പോസ്റ്ററുകളാണ് ചരിത്രപ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. തൃശ്ശൂർ കോസ്റ്റ് ഫോർഡ് ഹാളിൽ ഇന്ന് നടന്ന ചരിത്ര പ്രദർശനം സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ ഉദ്ഘാടനം ചെയ്തു, എഫ് സി ടി ഒ […]