Kerala NGO Union

ജലവിഭവ വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ കൂട്ട ധർണ്ണ.

മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക, അസിസ്റ്റൻറ് എൻജിനീയർ തസ്തിക കളിലേക്ക് സ്ഥാനകയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക.  ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈട്രാൻസ്ഫർ പ്രമോഷൻ നടപ്പിലാക്കുക.  ജില്ലാതല തസ്തികൾക്ക് ജില്ലകളിൽ നിയമനാധികാരികളെ നിശ്ചയിക്കുക. താൽക്കാലിക തസ്തികൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻ ജി ഒ യൂണിയൻറെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് അഡീഷണൻ ഇറിഗേഷൻ ഡിവിഷൻ ഓഫീസിനു മുന്നിൽ കൂട്ട ധർണ സംഘടിപ്പിച്ചു. ധർണ്ണ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം […]

ബോണസ് പ്രഖ്യാപനം ആഹ്ലാദപ്രകടനം FSETO

സർക്കാരിൻറെ ഓണനുബന്ധിച്ചുള്ള ജീവനക്കാർക്കും അധ്യാപകർക്കും നൽകിയ ആനുകൂല്യങ്ങളിൽ  അഭിവാദ്യം അർപ്പിച്ചുകൊണ്ട് ജില്ലയിലെ വിവിധ താലൂക്ക് കേന്ദ്രങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും, വിദ്യാലയങ്ങളിലും, ഓഫിസ് കോപ്ലക്സുകളിലും അഭിവാദ്യ പ്രകടനങ്ങൾ നടന്നു.   അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുല്‍ ഉദ്ഘാടനം ചെയ്തു. KGOA ജില്ലാ പ്രസിഡൻറ് പി എസ് ജയകുമാർ, FSETO  ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ കെ എസ് ടി എ ജില്ലാ ജോ സെക്രട്ടറി സി […]

റവന്യൂ വകുപ്പ് പ്രകടനം എൻ ജി ഒ യൂണിയൻ തൃശ്ശൂർ

താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക, പൊതുസ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, അശാസ്ത്രീയമായ വർക്കിംഗ് അറേഞ്ച്മെന്റ് നിർത്തലാക്കുക, വില്ലേജ് ആഫീസുകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ലാന്റ് റവന്യൂ കമ്മീഷണറേറ്റിനും കളക്ടറേറ്റുകൾക്കും താലൂക്ക് ഓഫീസുകൾക്ക് മുന്നിലും 2022 ആഗസ്റ്റ് 25 വ്യാഴാഴ്ച കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി.പ്രഫുൽ ഉദ്ഘാടനം ചെയ്തു.

ബോണസ്സ് പ്രകടനം – എഫ്.എസ്.ഇ.ടി.ഒ

എല്ലാ ജീവനക്കാർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി FSETO യുടെ നേതൃത്വത്തിൽ അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ പ്രകടനം നടത്തി. FSETO ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ,സ്വാഗതം ആശംസിച്ച പ്രകടനം കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിറ്റ് അംഗം കെ വി പ്രഫുൽ,ഉൽഘാടനം ചെയ്തു

തപാൽ പണിമുടക്കിന് FSETO ഐക്യദാർഢ്യം

തപാൽ പണിമുടക്കിന് FSETO ഐക്യദാർഢ്യം തപാൽ മേഖലയെ സ്വകാര്യവത്കരിച്ച് കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടികൾക്കെതിരെ തപാൽ മേഖലയിലെ ജീവനക്കാർ ആഗസ്റ്റ് 10 ന് ദേശീയ പണിമുടക്ക് നടത്തി. സേവ് പോസ്റ്റൽ സർവ്വീസ് എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് FSETO യുടെ നേതൃത്വ ത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിയ ജീവനക്കാർക്ക് ഐക്യദാർഢ്യ പ്രകടനം നടത്തി. തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ഐക്യദാർഢ്യ പ്രകടനത്തിന് FSETO ജില്ലാ സെക്രട്ടറി […]

വൈദ്യുതി ഭേദഗതി ബില്ല്. പ്രതിഷേധത്തിന് ഐക്യദാർഢ്യം

വൈദ്യുതി വിതരണ മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള വിവാദ വൈദ്യുതി ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി മേഖലയിലെ തൊഴിലാളികൾ ജോലി ബഹിഷ്ക്കരിച്ച് പ്രതിഷേധം നടത്തി.  വൈദ്യുതി മേഖലയിലെ സംഘടനകളുടെയും കർഷകരുടെയും സംസ്ഥാന സർക്കാരുകളുടെയും പ്രതിപക്ഷ പാർടികളുടെയുമെല്ലാം രൂക്ഷമായ എതിർപ്പ് അവഗണിച്ചാണ്‌ കേന്ദ്ര സർക്കാർ ബില്ല്‌ കൊണ്ടുവരുന്നത്‌. വൈദ്യുതി മേഖലയിലെ ജീവനക്കാരുടെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള എൻ ജി ഒ യൂണിയൻ ജില്ലയിലെ കെ എസ് ഇ ബി ഓഫീസുകൾക്കു മുന്നിൽ നടന്ന പ്രതിഷേധ […]

തപാൽ പണിമുടക്കിന് ഐക്യദാർഢ്യം

ആഗസ്റ്റ് 10 ലെ തപാൽ പണിമുടക്കിന് ഐക്യദാർഢ്യം തപാൽ മേഖലയെ സ്വകാര്യവത്കരിച്ച് കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടികൾക്കെതിരെ തപാൽ മേഖലയിലെ ജീവനക്കാർ ആഗസ്റ്റ് 10 ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്യ്തിരിക്കുകയാണ്. സേവ് പോസ്റ്റൽ സർവ്വീസ് എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് FSETO യുടെ നേതൃത്വ ത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ഹെഡ് പോസ്റ്റാഫീസുകൾക്കു മുന്നിൽ പ്രകടനം നടത്തി തൃശൂർ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന […]

സർഗ്ഗ വേദി-സർക്കാർ ജീവനക്കാരുടെ ജില്ലാതല കലോത്സവം

സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം നടന്നു കേരള എൻജിഒ യൂണിയന്റെയും സർഗ്ഗ വേദി കലാകായിക സമിതിയുടെയും നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ ജില്ലാതല കലോത്സവം തൃശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ വെച്ച് നടന്നു. കലോത്സവം പ്രശസ്ത സംഗീത സംവിധായകൻ പി എസ് വിദ്യാധരൻ മാഷ് ഉദ്ഘാടനം ചെയ്യ്തു. സംസ്ഥാന സെക്രട്ടറിയേറ്റം കെ വി പ്രഫുൽ, യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, പി വരദൻ കലാസമിതി കൺവീനർ എം കെ ബാബു എന്നിവർ സംസാരിച്ചു. സ്റ്റേജ് ഓഫ് […]

സിവിൽ സപ്ലൈസ് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം

ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തിവയ്ക്കുക ഭക്ഷ്യഭദ്രത നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങി മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ജില്ലാ താലൂക്കുകളിലെ സിവിൽ സപ്ലൈസ് ഓഫീസുകൾക്ക് മുന്നിൽ കേരള എൻജിഒ യൂണിയൻറെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.

അവശ്യവസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധം

അരി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിൻ്റെ തീരുമാനം പിൻവലിക്കണമെന്നും, വിലക്കയറ്റത്തിന് കാരണമാകുന്ന കേന്ദ്രനയം തിരുത്തണമെന്നും ആവശ്യപ്പെട്ട് ‘സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി .