Kerala NGO Union

ചെസ് – കാരംസ് മത്സരങ്ങൾ

അക്ഷര കലാ കായിക സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാതല ചെസ് കാരംസ് മത്സരങ്ങൾ 2022 ജൂൺ 18 ശനിയാഴ്ച തൈക്കാട് എൻ.ജി.ഒ യൂണിയൻ ഹാളിൽ ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് ഷർമ്മി ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിയൻ ജില്ലാ പ്രസിഡണ്ട് സ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സ. സജീവ് കുമാർ സ്വാഗതവും സംസ്ഥാന വൈസ്പ്രസിഡന്റ് സ.ബി. അനിൽ കുമാർ ആശംസകളും അക്ഷര കലാ കായിക സമിതി ജോയിന്റ് കൺവീനർ സ.സജിലാൽ നന്ദിയും […]

ജനാധിപത്യ സംരക്ഷണ സദസ്

2022 മാർച്ച് 28, 29 തിയതികളിലെ ദേശീയ പണിമുടക്കിൽ തൊഴിലാളികളും ജീവനക്കാരും പങ്കെടുക്കുന്നത് വിലക്കിയ കോടതി വിധി ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണ്. സംഘടിക്കാനും കൂട്ടായി വില പേശാനും ഉള്ള ഭരണഘടനാപരമായുള്ള അവകാശങ്ങൾ പോലും ഹനിക്കപ്പെടുന്ന സാഹചര്യത്തിൽ പണി മുടക്കവകാശം നിയമം മൂലം തൊഴിലവകാശമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2022 ജൂൺ 16 ന്1000 കേന്ദ്രങ്ങളിൽ ആക്ഷൻ കൗൺസിലിന്റേയും സമരസമിതിയുടെയും നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. സൗത്ത് ജില്ലയിൽ 69 കേന്ദ്രങ്ങളിലായി 4805 പേർ പങ്കെടുത്തു.

ജെ.അജിത്ത് കുമാറിന് യാത്രയപ്പ്.

മേയ് 31 ന് സർവ്വീസിൽ നിന്നും വിരമിച്ച കേരളാ എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലയുടെ മുൻ ട്രഷറർ സ: ജെ.അജിത്ത് കുമാറിന് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡൻ്റ് സ: ബി.അനിൽകുമാർ ഉപഹാരം സമർപ്പിച്ചു.

സാന്ത്വനം: പഠനോപകരണ വിതരണവും ഭക്ഷ്യ കിറ്റ് കൈമാറലും

സാന്ത്വനം കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയുടെ നേതൃത്വത്തിൽ വിതുര ചെമ്പിക്കുന്ന് ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ഭക്ഷ്യകിറ്റ് കൈമാറലും 09.06.2022 ന് ബഹു.പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ജില്ലാ സെക്രട്ടറി സ.സജീവ്കുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡണ്ട് സ.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജി. സ്റ്റീഫൻ എം.എൽ.എ, ജനറൽ സെക്രട്ടറി സ. എം.എ.അജിത് കുമാർ, സംസ്ഥാന വൈസ് പ്രസിഡണ്ട് സ. ബി. അനിൽകുമാർ എന്നിവർ […]

ഔഷധ സസ്യ ഉദ്യാനം : ഉദ്ഘാടനം

എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയിൽ ഒരുക്കിയ ഔഷധ ഉദ്യാനം മന്ത്രി സ:വി.ശിവൻകുട്ടി ഇന്ന് (ജൂൺ 5) ഉദ്ഘാടനം ചെയ്തു. 22 ൽ പരം വ്യത്യസ്ത ഇനങ്ങളിൽ പെട്ട ഔഷധ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചത്. ഈ ഉദ്യാനത്തിൻ്റെ തുടർ പരിപാലനവും ഉറപ്പു വരുത്തിയാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന പ്രസിഡൻറ് എം.വി.ശശിധരൻ വൈസ് പ്രസിഡൻ്റ് ബി. അനിൽകുമാർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: ഗോപകുമാർ.എസ് എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡൻ്റ് […]

മഴക്കാലപൂർവ ശുചീകരണം

കേരള എൻ.ജി.ഒ യൂണിയൻ മഴക്കാല പൂർവ്വ ശുചീകരണം നടത്തി കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയുടെ നേതൃത്വത്തിൽ 2022 ജൂൺ 4ന് ജില്ലയിലുടനീളം മഴക്കാല പൂർവ്വ ശുചീകരണം നടത്തി. പബ്ലിക് ഓഫീസിൽ അഡ്വ:വി.കെ.പ്രശാന്ത്, എം.എൽ.എ, കോട്ടൂർ ആയൂർവ്വേദ ആശുപത്രിയിൽ അഡ്വ:ജി.സ്റ്റീഫൻ, എം.എൽ.എ,തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഡി.സുരേഷ് കുമാർ, ,പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ: ഷൈലജാ ബീഗം, ,നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷനിൽ മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്മോഹൻ, […]

ജലസേചന വകുപ്പ് ചീഫ് എൻജിനീയർ ഓഫീസിനു മുന്നിൽ പ്രകടനം

കേരള എൻജിഒ യൂണിയൻ ജീവനക്കാരുടെ നിരവധിയായ ആവശ്യങ്ങളുന്നയിച്ച് ജലസേചന വകുപ്പ് ചീഫ് എൻജിനീയർ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി. മിനി സ്റ്റീരിയൽ,ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക. അസിസ്റ്റൻ്റ് എൻജിനീയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക. താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകുക. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക. ജില്ലാതല നിയമന തസ്തികകളുടെ നിയമനാംഗീകാരം, പൊബേഷൻ, സ്ഥലം മാറ്റം എന്നിവ ജില്ലാതലത്തിൽ നടപ്പിലാക്കാൻ അധികാരപ്പെടുത്തുക. എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കേരള എൻ ജി ഒ യൂണിയൻ […]

സെക്രട്ടറിയേറ്റ് മാർച്ചും ധർണയും

തലസ്ഥാന നഗരിയെ ചെങ്കടലാക്കി ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് സമൂഹവും സിവിൽ സർവീസും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാർച്ച് അക്ഷരാർത്ഥത്തിൽ തലസ്ഥാനനഗരിയെ ചെങ്കടലാക്കി. തിരുവനന്തപുരം നോർത്ത് – സൗത്ത് ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന പ്രകടനം പബ്ലിക് ഓഫീസ് കോമ്പൗണ്ടിൽ നിന്നും ആരംഭിച്ചു. ചെങ്കൊടികളും പ്ലക്കാർഡുകളും സ്കൈ ബാനറുകളുമായി മൂന്ന് വരിയായി നീങ്ങിയ പ്രകടനം സെക്രട്ടറിയേറ്റിനു മുന്നിലെ ധർണ്ണാ കേന്ദ്രത്തിലെത്തിയിട്ടും പിൻനിര ചലിച്ചു തുടങ്ങിയിരുന്നില്ല. വനിത ജീവനക്കാരുടെ വർദ്ധിച്ച […]

SPARK പരിശീലന ക്ലാസ്

“സ്പാർക്ക് അറിയേണ്ടതെല്ലാം” കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രവർത്തിക്കുന്ന സർവ്വീസ് സെൻ്ററിൻ്റെ ഭാഗമായി ജീവനക്കാർക്ക് സ്പാർക്കുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. “സ്പാർക്ക് അറിയേണ്ടതെല്ലാം ” എന്ന പേരിൽ നടത്തിയ പരിശീലന പരിപാടിയിൽ ഇരുന്നൂറോളം ജീവനക്കാർ പങ്കെടുത്തു. സ്പാർക്ക് മുൻ ഫാക്കൽറ്റിയായ ഷെമീർ ക്ലാസ്സുകൾ നയിച്ചു. ശമ്പള ബില്ലുകൾ, ക്ഷാമബത്ത കുടിശ്ശിക പ്രോസസ്സിംഗ് തുടങ്ങിയവക്കും സ്പാർക്കുമായി ബന്ധപ്പെട്ട ജീവനക്കാരുടെ സംശയങ്ങൾക്കും മറുപടി നൽകി. എൻ‌.ജി.ഒ […]

ജനകീയാസൂത്രണം: സ്മാരക മന്ദിരോദ്ഘാടനം

കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിർമ്മിച്ച സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ചു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജനകീയാസൂത്രണ സ്മരണ പുതുക്കുന്ന വ്യത്യസ്ത സംരംഭങ്ങൾ നിർമ്മിച്ചു നൽകുവാൻ സംഘടന തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് സൗത്ത് ജില്ലാ കമ്മറ്റി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ക്യാൻസർ വാർഡിന് മുന്നിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ആധുനിക സൗകര്യങ്ങളോടു കൂടിയ […]