സാമ്പത്തിക അടിയന്തിരാവസ്ഥ പിന്‍വലിക്കുക – FSETO
കരിയർ ഗൈഡൻസ് ഓറിയൻ്റേഷൻ
നാലു വർഷ ബിരുദ സമ്പ്രദായം കേരളത്തിൽ നടപ്പിലാക്കുകയാണ് ഉന്നത വിദ്യഭ്യാസ രംഗത്തെ മാറ്റങ്ങളെ പരിയപ്പെടുത്തുന്നതിൻ്റെ ഭാഗമായി എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മറ്റിയും പി ആർ രാജൻ സ്മാരക ലൈബ്രറിയും ചേർന്ന് നാലു വർഷ ബിരുദവും മാറുന്ന ഉന്നത വിദ്യാഭ്യാസ രംഗവും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ.പ്രദീപ് കുമാർ കെ ക്ലാസ്സ് നയിച്ചു. കരിയർ ഗൈഡൻസ് & അഡോള സെൻറ് ‘ കൗൺസിലർ പ്രകാശ് ബാബു […]
ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന തരത്തിൽ പാചക വാതക വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാരും ,അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ. നേത്യത്ത്വത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. ആലപ്പുഴക്ക് കളക്ട്രേറ്റിനു സമീപം കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ.ഷിബു, എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി ബി.സന്തോഷ് ,കെ.എസ്.ടി.എ.ജില്ലാ പ്രസിഡൻ്റ് വിജയലക്ഷ്മി, എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി.സി.ശ്രീകുമാർ, കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. ചേർത്തലയിൽ കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി പി.ഡി. ജോഷി ,സി.സിലീഷ് ,എം.എൻ.ഹരികുമാർ ,എൽ.ജ്യോതിഷ്കുമാർ എന്നിവർ സംസാരിച്ചു. മങ്കൊമ്പ് മിനിസിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ്.ഉഷാകുമാരി ,ബൈജു പ്രസാദ് ,സൂരജ് എന്നിവരും ഹരിപ്പാട്ട് എൻ.ജി.ഒ.യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് പി.പി.അനിൽകുമാർ, എ.എസ്.മനോജ്, എസ്. ഗുലാം, ജൂലി ബിനു എന്നിവരും മാവേലിക്കരയിൽ കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയംഗം സി. ജ്യോതികുമാർ , വൈ. ഇർഷാദ്, ആർ.രാജീവ്, എസ്.മനോജ് എന്നിവരും ചെങ്ങന്നൂരിൽ കെ.ജി.ഒ.എ.ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. ശ്രീകല ,സുരേഷ് പി ഗോപി ,എം പി .സുരേഷ് കുമാർ എന്നിവരും സംസാരിച്ചു.
കേരള എൻജിഒ യൂണിയൻ സി എച്ച് അശോകൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എല്ലാം തകർക്കുന്ന കേന്ദ്ര ബജറ്റും ഏവർക്കും തണലാകുന്ന കേരള ബജറ്റും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ നടന്ന പരിപാടിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു വിഷയം അവതരിപ്പിച്ചു സംസാരിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി എല്‍ മായ എന്നിവർ സംസാരിച്ചു യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും എം എസ് പ്രിയലാൽ നന്ദിയും പറഞ്ഞു
Elementor #15210
കാഷ്വൽ സ്വീപ്പർമാരുടെ കൂട്ടധർണ്ണ നടത്തി
കൊല്ലം .സിവിൽ സർവ്വീസിലെ തുഛവരുമാനക്കാരായ കാഷ്വൽ സ്വീപ്പർമാരുടെ സേവന-വേതന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ.യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ കേന്ദ്രത്തിൽ കൂട്ട ധർണ്ണ നടത്തി. കാഷ്വൽ സ്വീപ്പർമാരെയും പാർട്ട് ടൈം ജീവനക്കാരാക്കുക, സ്ഥാപനക്രമീകരണത്തിന്റെ ഭാഗമായി പുറത്താവുന്ന കാഷ്വൽ സ്വീപ്പർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടന്ന ധർണ്ണ ജില്ലയിൽ കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ […]
കേരള എൻജിഒ യൂണിയൻ – പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു.
2024 മാർച്ച് 16, 17 തീയതികളിലായി താരേക്കാട് ഇഎംഎസ് ഓഡിറ്റോറിയത്തിൽ ചേര്‍ന്ന കേരള എൻജിഒ യൂണിയൻ – പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു. രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരതവ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ അറുപത്തിയൊന്നാം ജില്ലാ സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു സുഹൃദ് സമ്മേളനത്തില്‍ കെ എസ് ടി എ ജില്ലാ പ്രസിഡന്റ് കെ. അജില, കെജിഒഎ […]
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക: കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം
2024 മാർച്ച് 16, 17 തീയതികളിലായി താരേക്കാട് ഇഎംഎസ് ഓഡിറ്റോറിയത്തിൽ ചേര്‍ന്ന കേരള എൻജിഒ യൂണിയൻ – പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു. രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരതവ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ അറുപത്തിയൊന്നാം ജില്ലാ സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു സുഹൃദ് സമ്മേളനത്തില്‍ കെ എസ് ടി എ ജില്ലാ പ്രസിഡന്റ് കെ. അജില, കെജിഒഎ […]
കേരള എന്‍ജിഒ യൂണിയന്‍ – പാലക്കാട് ജില്ലാ സമ്മേളനം കെ. മഹേഷ് പ്രസിഡന്റ്; കെ. സന്തോഷ് കുമാര് സെക്രട്ടറി
പാലക്കാട്: താരേക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തില് വെച്ച് ചേർന്ന കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല അറുപത്തിയൊന്നാം സമ്മേളനം ജില്ലാ പ്രസിഡന്റായി കെ. മഹേഷിനേയും, ജില്ലാ സെക്രട്ടറിയായി കെ സന്തോഷ് കുമാറിനേയും തെരഞ്ഞെടുത്തു. എം.പ്രസാദാണ് ജില്ല ട്രഷറര്. വൈസ് പ്രസിഡന്റ്മാരായി ജി.ജിഷ, ടി.പി.സന്ദീപ് എന്നിവരേയും, ജോയിന്റ് സെക്രട്ടറമാരായി ബി.രാജേഷ്, എസ്. കൃഷ്ണനുണ്ണി എന്നിവരേയും ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായി കെ. പ്രവീൺകുമാർ, മനോജ് വി, കെ. ഇന്ദിരദേവി, കെ. പി. ബിന്ദു, പി.എം. ബിജു, സി.ശിവദാസ്, സി.മുഹമ്മദ് റഷീദ്, പി.കെ.രാമദാസ്, ബി.മോഹന്ദാസ്, ടി.രാധാകൃഷ്ണന് […]
കേരള എന്‍ജിഒ യൂണിയന്‍ – പാലക്കാട് ജില്ലാ സമ്മേളനം
കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ പോരട്ടങ്ങളിൽ അണിനിരക്കുക; കേരളത്തെ സാമ്പത്തികമായി തകര്ക്കുന്ന കേന്ദ്ര സര്ക്കാര് നയത്തിനെതിരെ അണിചേരുക – കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട്: 16 മാർച്ച് 2024 കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല സമ്മേളനം താരേക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തില് വെച്ച് ചേർന്നു. സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ്പ്രസിഡന്റ് എ. കെ. ബാലന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. മഹേഷ് അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ.സന്തോഷ് കുമാര് സ്വാഗതവും, ട്രഷറര് എം.പ്രസാദ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.സുരേഷ് […]