Kerala NGO Union

ഹിന്ദിയിലേക്ക് ചുരുക്കുന്ന കേന്ദ്ര സിവിൽ സർവീസ് – പ്രഭാഷണം

സി.എച്ച്. അശോകൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തൈക്കാട് എൻജിഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ “ഹിന്ദിയിലേക്ക് ചുരുക്കുന്ന കേന്ദ്ര സിവിൽ സർവീസ് ” എന്ന വിഷയത്തെ അധികരിച്ച് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം സ: നൃപൻ ദാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ: ബി.അനിൽകുമാർ അഭിവാദ്യ പ്രസംഗം നടത്തി. യൂണിയൻ ജില്ലാ പ്രസിഡൻ്റ് സ: എം.സുരേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി സ: എസ്.സജീവ് കുമാർ […]

ലഹരിക്കെതിരെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പ്രതിരോധശൃംഖല

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രതിരോധ ശൃംഖല തീര്‍ത്തു. സമൂഹത്തിന്‍റെ സമസ്ത മേഖലയെയും ബാധിക്കുന്ന തരത്തില്‍ ലഹരി മാഫിയ പടര്‍ന്നു പിടിക്കുകയാണ്. മുമ്പില്ലാത്ത വിധം പുതുതലമുറ ലഹരി പദാര്‍ത്ഥങ്ങള്‍ സംസ്ഥാനത്തിനകത്ത് ഭയാനകമാംവിധം പ്രചരിക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പോലും ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. ദിനംപ്രതി മയക്കുമരുന്ന് പിടികൂടുന്ന വാര്‍ത്തകള്‍ വരുന്നു. നിയമങ്ങള്‍ കൊണ്ടു മാത്രം ഈ വിപത്തിനെ നേരിടാന്‍ കഴിയില്ല. ജനകീയമായ ജാഗ്രതയും ഇടപെടലും ആവശ്യമാണ്. അതിന് വലിയ തരത്തിലുള്ള […]

ബോണസ് പ്രകടനം – എഫ്.എസ്.ഇ.റ്റി.ഒ.

പരിധിയില്ലാതെ എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക;  എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനം നടത്തി സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, കെ.എസ്.റ്റി.എ. സംസ്ഥാന എക്‌സിക്യുട്ടീവ് […]

വയനാട് ജില്ലാ കലോത്സവം

        വയനാട് ജില്ലാ കലോത്സവം മാനന്തവാടി ഗവ.യു.പി.സ്കളില്‍ വെച്ച് നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രശസ്ത യുവ കവിയിത്രി ശ്രീക്കുട്ടി മുഖ്യാധിഥിയായി യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ സമ്മാനദാനം നടത്തി. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ, ഗ്രാന്മ കലാ വേദി കണ്‍വീനര്‍ ടി.ബി.സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുര്‍ ഗഫൂര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ജില്ലാ ജോ.സെക്രട്ടറി മധുസൂദനന്‍ .എ.പി.നന്ദിയും പറഞ്ഞു.

എൻ ജി ഒ യൂണിയൻ സർഗോത്സവം കണ്ണൂർ നോർത്ത്    ഏരിയ ചാമ്പ്യന്മാർ 2022 ആഗസ്ത് 7

എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സർക്കാർ ജീവനക്കാരുടെ ഏഴാമത് ജില്ലാ കലോത്സവം തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. യൂണിയന്റെ പത്ത് ഏരിയകളിൽ നിന്നായി സർക്കാർ ജീവനക്കാർ പങ്കെടുത്ത മത്സരം രാവിലെ 10 മണിക്ക് പ്രശസ്ത സിനിമ – സീരിയൽ – നാടക പ്രവർത്തകൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത നാടകകൃത്ത് സുരേഷ് ബാബു […]

ജി.എസ്.ടി. വകുപ്പ് പുന:സംഘടന – ജീവനക്കാര്‍ ആഹ്ളാദ പ്രകടനം നടത്തി

ജി.എസ്.ടി. വകുപ്പ് പുന:സംഘടന – ജീവനക്കാര്‍ ആഹ്ളാദ പ്രകടനം നടത്തി   സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പി തസ്തിക ഉയര്‍ത്തലിലൂടെ പുതുതായി 24 ഡെപ്യൂട്ടി കമ്മീഷണര്‍, 24 അസിസ്റ്റന്‍റ് കമ്മീഷണര്‍ / സ്റ്റേറ്റ് ടാക്സ് ഓഫീസര്‍, 380 അസിസ്റ്റന്‍റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചും 140 ആഡിറ്റ് ടീമുകള്‍ രൂപീകരിച്ചും വകുപ്പിനെ ശക്തിപ്പെടുത്തിയും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുന:സംഘടിപ്പിച്ച എ .ഡി.എഫ്. സര്‍ക്കാര്‍ തീരുമാനത്തി ആഹ്ളാദം പ്രകടിപ്പിച്ച് തിരുവനന്തപുരം സൗത്ത് ജില്ലയി […]

ടി.കെ.ബാലൻ സ്മാരക ലൈബ്രറി – പുസ്തക ചർച്ച – 2022 ജൂലൈ 26

          എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ടി.കെ.ബാലൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ മാസത്തെ കേരള സർവീസ് മാസികയുടെ ഉള്ളടക്കം സംബന്ധിച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു.    എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ. രഞ്ജിത്ത് വിഷയാവതരണം നടത്തി. എ.എ. ബഷീർ, എ.രതീശൻ, എ.എം.സുഷമ.കെ.അജയകുമാർ എന്നിവർ സംസാരിച്ചു.വി.വി.വനജാക്ഷി സ്വാഗതവും പി.പി.അജിത്ത് കുമാർ നന്ദിയും പറഞ്ഞു

സിവിൽ സപ്ലൈസ് ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം

     സിവിൽ സപ്ലൈസ് വകുപ്പിൽ ഡപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വെക്കുക,    ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.ജി.ഒ.യൂണിയൻ ആഭിമുഖ്യത്തിൽ ജില്ലാ.. താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം നടത്തി.           കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിനു മുമ്പിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. കെ.പി.വിനോദൻ, ടി.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു.. […]

സിവിൽ സപ്ലൈസ് ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം – 2022 ജൂലൈ 26

     സിവിൽ സപ്ലൈസ് വകുപ്പിൽ ഡപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വെക്കുക,    ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.ജി.ഒ.യൂണിയൻ ആഭിമുഖ്യത്തിൽ ജില്ലാ.. താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം നടത്തി.           കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിനു മുമ്പിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. കെ.പി.വിനോദൻ, ടി.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു.. […]

സിവിൽ സപ്ലൈസ് ഓഫീസ് ധർണ

സിവിൽ സപ്ലൈസ് വകുപ്പിലെ ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തിവയ്ക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റ്, ജില്ലാ – താലൂക്ക് സപ്ലൈ ഓഫീസുകൾ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നടത്തിയ പ്രകടനം നടത്തി.