Kerala NGO Union

സൗജന്യ മത്സരപരീക്ഷാ പരീക്ഷ പരിശീലനം 

പാലക്കാട് : കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താരേക്കാടുള്ള യൂണിയൻ ജില്ലാ കമ്മിറ്റി  ഓഫീസിൽ വെച്ച് മത്സര പരീക്ഷ പരിശീലനം നൽകുന്നു. പി.എസ്.സി ഡിഗ്രി ലെവൽ പ്രിലിമിനറി, മെയിൻ പരീക്ഷകൾ, കെ.എ.എസ് പ്രിലിമിനറി പരീക്ഷ എന്നിവയ്ക്കാണ് സൗജന്യ പരിശീലനം നൽകുന്നത്.. മികച്ച പരിശീലകർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്സ്. 2022 ജൂൺ 11 മുതൽ ക്ലാസ്സുകൾ ആരംഭിക്കും. പരിശീലനത്തിൽ പങ്കടുക്കാൻ താത്പര്യമുള്ളവർ രജിസ്ട്രേഷനായി വിളിക്കേണ്ട നമ്പറുകൾ 9496837683, 8547083065

ലോക പരിസ്ഥിതി ദിനം

കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ തിരുവല്ല, വളളംകുളം ആയുര്‍വേദ ഡിസ്പെന്‍സറിയിൽ സ്ഥാപിക്കുന്ന ഔഷധ സസ്യത്തോട്ടത്തിന്റെ ഉദ്ഘാടനം അഡ്വ ഓമല്ലൂർ ശങ്കരൻ, (പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ്) നിർവഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിളള , മെഡിക്കൽ ഓഫീസർ ഡോ. അഖില എസ് എന്നിവർ ആശംസ പ്രസംഗം നടത്തി.യൂണിയൻ ജില്ലാ പ്രസിഡണ്ട് എസ്.ബിനു അധ്യക്ഷത […]

ഔഷധോദ്യാനം ഉദ്ഘാടനം ചെയ്തു.

ലോകപരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ജില്ലാ കമ്മിറ്റി ഭാരതീയ ചികില്‍സാ വകുപ്പ് ജില്ലാ ഓഫീസ് പരിസരത്ത് ഔഷധോദ്യാനം ഒരുക്കി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.ഷെറോണ റോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസഡന്‍റ് എം.പി.കൈരളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത, ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍, ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

റവന്യു വകുപ്പിൽ പൊതു സ്ഥലം മാറ്റം, പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തീരുമാനിച്ചത് പ്രകാരം മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം ഉടൻ റവന്യു വകുപ്പിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ.യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ.സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് എസ് ബിനു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി സുഗതൻ സ്വാഗതവും ജില്ലാ ട്രഷറർ ജി ബിനുകുമാർ […]

ദ്വിദിന ദേശീയ പണിമുടക്ക്….. സായാഹ്ന ധർണ്ണകൾ

ദ്വിദിന ദേശീയ പണിമുടക്ക്…..
സായാഹ്ന ധർണ്ണകൾ സമാപിച്ചു.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ പണിയെടുത്ത് ഉപജീവനം നടത്തുന്ന എല്ലാ വിഭാഗം ജനങ്ങളും മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം മാർച്ച് 15 മുതൽ 17 വരെ ജില്ലയിലെ 65 പ്രാദേശിക കേന്ദ്രങ്ങളിൽ നടത്തിയ സായാഹ്ന ധർണ്ണകൾ സമാപിച്ചു. 2022 മാർച്ച് 28, 29 ന് നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ
സംസ്ഥാന ജീവനക്കാരും അധ്യാപകരും പങ്കെടുക്കുകയാണ്.
ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുക, കരാർ പുറം കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, ലേബർ കോഡുകളും പ്രതിരോധ മേഖലയിലെ പണിമുടക്ക് നിരോധനവും പിൻവലിക്കുക, പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വല്ക്കരണം അവസാനിപ്പിക്കുക, ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ദ്വിദിന പണിമുടക്കിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിൽ സായാഹ്ന ധർണ്ണകൾ നടത്തി.
റാന്നി ഇട്ടിയപ്പാറ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി വി സുരേഷ് കുമാർ, ഇളമണ്ണൂർ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്, കലഞ്ഞൂർ ജില്ലാ പ്രസിഡന്റ് എസ് ബിനു, പറക്കോട് ജില്ലാ ട്രഷറർ ജി ബിനുകുമാർ, തെക്കേമല ജില്ലാ ജോയിന്റ് സെക്രട്ടറി ജി അനീഷ് കുമാർ,
അത്തിക്കയം ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് കുമാർ , തിരുവല്ല ഓതറ ജില്ലാ വൈസ് പ്രസിഡന്റ് ആർ പ്രവീൺ, വായ്പ്പൂര് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം കെ സാമുവേൽ, ആനിക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി രാജേന്ദ്രൻ,
പെരുനാട് സമരസമിതി ജില്ലാ കൺവീനർ കെ പ്രദീപ് കുമാർ, എഴുമറ്റൂർ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ മനോജ് കുമാർ, ഓമല്ലൂർ കെ ജി എൻ എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ടി സുധ, തിരുവല്ല പൊടിയാടി കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സി ബിന്ദു, പറപ്പട്ടി ജില്ലാ വൈസ് പ്രസിഡന്റ് സാബിറ ബീവി, തിരുവല്ല മുത്തൂർ എ കെ പി സി ടി എ ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു , മേലേ വെട്ടിപ്പുറത്ത് പി എസ് സി ഇ എ ജില്ലാ സെക്രട്ടറി റോണി വർഗ്ഗീസ്
തുടങ്ങിയവർ ധർണ്ണകൾ ഉദ്ഘാടനം ചെയ്തു.

വഞ്ചനാദിനം

കർഷക സമര ഉടമ്പടിയിൽ നിന്നും പിന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ.വഞ്ചനാദിനം.സിവിൽ സ്റ്റേഷനിൽ കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ സംസാരിക്കുന്നു.2022 ജനുവരി 31

ജലസേചന വകുപ്പ് ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രകടനവും യോഗവും

ജലസേചന വകുപ്പിൽ മിനിസ്റ്റീരിയൽ, ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ പ്രമോഷൻ അനുവദിക്കുക, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് സ്ഥാനകയറ്റത്തിന് തടസ്സങ്ങൾ നീക്കുക, താല്‍ക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നല്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് റേഷ്യോ പ്രമോഷൻ അനുവദിക്കുക, ജില്ലാ തല നിയമന തസ്തികകളുടെ സർവീസ് സംബന്ധമായ നടപടികൾ ജില്ല തലത്തിൽ നടപ്പാക്കാൻ അധികാരപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ പത്തനംതിട്ട യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം […]

2022 മാർച്ച് 28,29, ദ്വിദിന ദേശീയ പണിമുടക്ക്….. സായാഹ്ന ധർണ്ണകൾ

ദ്വിദിന ദേശീയ പണിമുടക്ക്….. സായാഹ്ന ധർണ്ണകൾ സമാപിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ പണിയെടുത്ത് ഉപജീവനം നടത്തുന്ന എല്ലാ വിഭാഗം ജനങ്ങളും മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം മാർച്ച് 15 മുതൽ 17 വരെ ജില്ലയിലെ 65 പ്രാദേശിക കേന്ദ്രങ്ങളിൽ നടത്തിയ സായാഹ്ന ധർണ്ണകൾ സമാപിച്ചു.