Kerala NGO Union

മഹാപ്രളയം; അതിജീവനത്തിന്‍റെ കേരള മാതൃക

നൂറ്റാണ്ട കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട് അതിജീവനത്തിന്‍റെ പുതിയ കേരള മാതൃക സൃഷ്ടിച്ചിരിക്കുന്നു. 2018 ആഗസ്റ്റ് 9 മുതല്‍ 12 ദിനരാത്രങ്ങള്‍ കേരളം അതുവരെ കണ്ടിട്ടില്ലാത്ത മഹാപ്രളയത്തിന്‍റെ പിടിയിലായിരുന്നു. നഷ്ടങ്ങളുടെ കണക്കുകള്‍ പൂര്‍ണമായും തിട്ടപ്പെടുത്തുക അസാധ്യം. 55 ലക്ഷം  ജനങ്ങളുടെ ജീവിത്തെ സാരമായി ബാധിച്ചു. 500-ഓളം മനുഷ്യജീവിതങ്ങള്‍ പൊലിഞ്ഞുപോയി. 15 ലക്ഷത്തിലധികം മനുഷ്യര്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കേരളമാകെത്തന്നെ ദുരിതാശ്വാസക്യാമ്പുകളായി മാറിയ ദിനങ്ങള്‍….. 57,000 ഹെക്ടര്‍ കൃഷി ഭൂമി നശിച്ചു. ഭൂമിയും വീടും അടിസ്ഥാന സൗകര്യങ്ങളും […]

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും

ലോകമാകെ പടര്‍ന്നുപിടിച്ച കോവിഡ് – 19 മഹാമാരി കവര്‍ന്നെടുത്ത ജീവനും ജീവനോപാധിയും എല്ലാകണക്കുകൂട്ടലുകള്‍ക്കുമപ്പുറത്താണ്. ഗുരുതരമായ സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി സര്‍വ്വമേഖലകളിലും ദീര്‍ഘകാല പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് കോവിഡ് – 19 ന്‍റെ വ്യാപനം. വൈദ്യശാസ്ത്രരംഗത്ത് അസൂയാവഹമായ നോട്ടങ്ങള്‍ കൈവരിച്ച വികസിത രാഷ്ട്രങ്ങള്‍പോലും കൊറോണ വൈറസിന് മുന്നില്‍ തകര്‍ന്നു വീഴുന്ന കാഴ്ച ലോകം കണ്ടു. അവിടെ നടപ്പിലാക്കിയ നവ ഉദാരവത്കരണ നയങ്ങളാണ് ഇതിന്‍റെ പ്രധാനകാരണം. ആരോഗ്യമേഖല പൂര്‍ണമായും സ്വകാര്യവല്‍കരിച്ചതിന്‍റെ ഫലമായി മാഹാമാരിയെപോലും ലാഭം കൊയ്യാനുള്ള അവസരമായി മുതലാളിത്തം […]

സംയോജിത പച്ചക്കറി കൃഷി – ജില്ലാതല നടീൽ ഉദ്ഘാടനം

സംയോജിത പച്ചക്കറി കൃഷി – ജില്ലാതല നടീൽ ഉദ്ഘാടനം സംസ്ഥാന സർക്കാർ ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായി ജനകീയമായി സംഘടിപ്പിച്ചു വരുന്ന ‘സുഭിക്ഷ കേരളം’ പദ്ധതിയോടൊപ്പം ചേർന്ന് കേരള എൻ.ജി.ഒ. യൂണിയനും സംസ്ഥാന വ്യാപകമായി സംയോജിത പച്ചക്കറി കൃഷി നടത്തിവരികയാണ്. സംയോജിത പച്ചക്കറി കൃഷിയുടെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ പുറച്ചേരി വയലിൽ  ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ നിർവ്വഹിച്ചു. പരിപാടിയിൽ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.ശശിധരൻ , ജില്ലാ സെക്രട്ടറി എ […]

ഹരിത ഗാഥ: കൊയ്ത്തുൽസവം

കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കാട്ടാക്കട പ്ലാവൂർ ഏലായിൽ ഹരിത ഗാഥയുടെ ഭാഗമായി ചെയ്ത നെൽ കൃഷിയുടെ കൊയ്ത്തുത്സവം ഇന്ന് രാവിലെ 9 മണിക്ക് കാട്ടാക്കടയുടെ ജനപ്രതിനിധി അഡ്വ.ഐ ബി സതീഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി R സാജൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം B അനിൽ കുമാർ , ജില്ലാ സെക്രട്ടറി S.സജീവ് കുമാർ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം […]

തെർമൽ സ്കാനർ വിതരണോദ്ഘാടനം

എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല പൊതു വിദ്യാലയങ്ങൾക്കായി നൽകുന്ന 200 തെർമൽ സ്കാനറുകളുടെ വിതരണോദ്ഘാടനം 2021 നവംബർ 1 വൈകു: 3 മണിക്ക് പേരൂർക്കട ഗവ:ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ബഹു:വട്ടിയൂർക്കാവ് MLA സ: വി.കെ.പ്രശാന്ത് നിർവ്വഹിക്കുന്നു.

ഹരിത ഗാഥ – നടീൽ ഉൽസവം

August 24 2021 നൂറ് മേനിക്കായ് ഞാറ് നട്ട് വിജയഗാഥ രചിക്കാൻ  ഹരിത ഗാഥയുമായി എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി. കാട്ടാക്കട പ്ലാവൂർ ഏലായിൽ ഒരുക്കിയ നിലത്തിൽ ഞാറ് നടീൽ ഉദ്ഘാടനം ബഹു:പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി സ:വി.ശിവൻകുട്ടി നിർവ്വഹിച്ചു. ഐ.ബി.സതീഷ് MLA, ജനറൽ സെക്രട്ടറി എം എ അജിത് കുമാർ, ജില്ലാ സെക്രട്ടറി സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഡിജിറ്റൽ പഠനോപകരണ വിതരണം

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് എൻ ജി ഒ യൂണിയന്റെ കൈത്താങ്ങ്. ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്ക് പോലും ഓൺലൈൻ ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ പൊതു സമൂഹം ജാഗ്രത പുലർത്തണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർത്ഥനക്ക് പ്രതികരണമായാണ് കേരള എൻജിഒ യൂണിയൻ രണ്ടര കോടി രൂപയുടെ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ചത്. മഹാപ്രളയത്തേയും മഹാമാരിയേയും സധൈര്യം നേരിടാൻ മലയാളിയെ പ്രാപ്തനാക്കിയത് മാനവികതയിൽ അടിയുറച്ച സംഘടിത ബഹുജന പ്രസ്ഥാനങ്ങളുടെ സമാനതകളില്ലാത്ത ഇടപെടലുകളാണ്. മഹാമാരിയെ ചെറുക്കാൻ ലോകത്തിന് മാതൃകയായ നിരവധി നവീനാശയങ്ങൾ […]

പേരൂര്‍ക്കട വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിച്ചു

കേരള എന്‍.ജി.ഒ. യൂണിയന്‍ നിര്‍മ്മിച്ച തിരുവനന്തപുരം പേരൂര്‍ക്കട വില്ലേജ് ഓഫീസ് കെട്ടിടം 2021 ഫെബ്രുവരി 17-ന് ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആഫീസുകളിലൊന്നായ വില്ലേജ് ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് 100 വര്‍ഷത്തിലേറെ പഴക്കമുള്ള പേരൂര്‍ക്കട വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്. 45 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിന് ചെലവഴിച്ചത്. എല്ലാ ജില്ലകളിലും വില്ലേജ് ഓഫീസിലെത്തുന്ന ജനങ്ങള്‍ക്ക് ഭൗതിക സാഹചര്യമൊരുക്കാന്‍ യൂണിയന്‍ ഇടപെട്ടിട്ടുണ്ട്. ലൈഫ് […]

ലൈഫ് – ഒന്നേകാല്‍ കോടിയുടെ ഭവനസമുച്ചയം

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് സമ്പൂര്‍ണ്ണ ഭവനപദ്ധതിയുടെ ഭാഗമായി കേരള എന്‍.ജി.ഒ. യൂണിയന്‍ നിര്‍മ്മിച്ച ഭവന സമുച്ചയത്തിന്‍റെ ഉദ്ഘാടനം 2020 സെപ്റ്റംബര്‍ 7 ന് ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 1962-ല്‍ സംഘടന രൂപീകരിച്ചതിന് ശേഷം ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ സാമൂഹിക സേവന പദ്ധതിയാണിത്. 1.26 കോടി രൂപയാണ് ഇതിനായി സംഘടന ചെലവഴിച്ചത്. നവകേരള മിഷന്‍റെ ഭാഗമായി കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച സ്വപ്ന പദ്ധതിയാണ് ഭവനരഹിതര്‍ക്ക് സുരക്ഷിത ഭവനവും ജീവിതോപാധിയും ഉറപ്പുവരുത്തുന്ന ലൈഫ് […]