യൂണിയന്‍ ജില്ലാതല ചെസ്സ് – കാരംസ് ടൂര്‍ണ്ണമെന്റ് 2021 നവംബര്‍ 21

കേരള എന്‍.ജി.ഒ യൂണിയന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ ഗ്രാന്മ കലാ കായിക വേദി നേതൃത്വത്തില്‍ നടന്ന ചെസ്സ്, കാരംസ് മത്സരങ്ങള്‍ ദേശീയ സിവില്‍ സര്‍വ്വീസ് മീറ്റ് ജേതാവ് ശ്രീ ഹോബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് സ. കെ ആനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സ.എസ് അജയകുമാര്‍ സംസാരിച്ചു, ജില്ലാ സെക്രട്ടറി സ.ടി.കെ അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും ഗ്രാന്മ കണ്‍വീനര്‍ സ.ടി ബി സന്തോഷ് നന്ദിയും പറഞ്ഞു.

വയനാട് ജില്ലാ സു.ബത്തേരി ഏരിയ സമ്മേളനം 2021 നവംബര്‍ 19

യൂണിയൻ സുൽത്താൻ ബത്തേരി ഏരിയയുടെ 41-ാം വാർഷിക സമ്മേളനം 20 21 നവംബർ 19 ന് സുൽത്താൻ ബത്തേരി CSI ചർച്ച് ഹാളിൽ വെച്ച് ചേർന്നു. രാവിലെ ഏരിയ പ്രസിഡന്റ് സ: കെ.എം റോയി പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. ഏരിയ പ്രസിഡന്റ് സ: കെ.എം. റോയി രക്തസാക്ഷി പ്രമേയവും, ജോ.സെക്രട്ടറി സ: പി.എം. പ്രകാശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 2020-21 വർഷത്തെ ഏരിയയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വി.കെ. മനോജ് കുമാറും, വരവ് – ചിലവ് […]

വയനാട് ജില്ലാ കൽപ്പറ്റ സിവില്‍ സ്റ്റേഷന്‍ ഏരിയ സമ്മേളനം 2021 നവംബര്‍ 18

എൻ.ജി.ഒ.യൂണിയൻ വയനാട് ജില്ലാ ഏരിയ സമ്മേളനങ്ങൾ കൽപ്പറ്റ സിവില്‍ സ്റ്റേഷന്‍ ഏരിയ സമ്മേളനം 2021 നവംബര്‍ 18 ന് കൽപ്പറ്റ ചന്ദ്രഗിരി ഒഡിറ്റോറിയത്തിൽ ചേര്‍ന്നു. യൂണിയന്‍ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു. രാവിലെ ഏരിയ പ്രസിഡന്റ് സ: ഹയറുന്നിസ എ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. ഏരിയ വൈസ് പ്രസിഡന്റ് സ: ടി ടി ഷീജ രക്തസാക്ഷി പ്രമേയവും, ജോ.സെക്രട്ടറി സ: സുരജ് എച്ച് അനുശോചന പ്രമേയവും അവതരിപ്പിച്ചു. 2020-21 വർഷത്തെ ഏരിയയുടെ പ്രവർത്തന റിപ്പോർട്ട് […]

വയനാട് ജില്ലാ മാനന്തവാടി ഏരിയ സമ്മേളനം

2021 നവംബർ 11 ന് രാവിലെ മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന മാനന്തവായി ഏരിയ സമ്മേളനം NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഒ കെ രാജു അധ്യക്ഷനായി ഏരിയ സെക്രട്ടറി കെ.വി ജഗദീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പ്രീതി.കെ.ആർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറിമാരായ സി.കെ. മനോജ് രക്തസാക്ഷി പ്രമേയവും, രാജേഷ് കുമാർ ടി.ബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം ഭാരവാഹികളായി […]

സർവ്വീസിൽ നിന്നും വിരമിച്ച യൂണിയന്‍ വൈസ് ജില്ലാ പ്രസിഡണ്ട് സ.വി.വേണുഗോപാലിന് യാത്രയയപ്പ്

സർവ്വീസിൽ നിന്നും വിരമിച്ച കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന സ.വി.വേണുഗോപാലിന് കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി.യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.ആനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു. എ.കെ.രാജേഷ് നന്ദി പറഞ്ഞു.