Kerala NGO Union

അഖിലേന്ത്യാ അവകാശ ദിനം

2022 മെയ് 28 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ അദ്ധ്യാപകരും, ജീവനക്കാരും FSETO യുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തില്‍ എന്‍.‍ജി.ഒ. യൂണിയന്‍ സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്യുന്നു.

വിലക്കയറ്റത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ ജ്വാല

പെട്രോൾ, ഡീസൽ, പാചകവാതകങ്ങൾക്ക് വിലവർദ്ധിപ്പിച്ച് വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും, അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ വിലക്കയറ്റത്തിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് ഓഫീസിനു മുമ്പിൽ നടന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു. വയനാട് കളക്ട്രേറ്റിനു മുമ്പിൽ എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു.

റവന്യൂ വകുപ്പിലെ പൊതുസ്ഥലമാറ്റം ഉടന്‍ നടപ്പിലാക്കുക – കൂട്ടധര്‍ണ്ണ

റവന്യൂ വകുപ്പിലെ പൊതുസ്ഥലമാറ്റം ഉടന്‍ നടപ്പിലാക്കുക – കൂട്ടധര്‍ണ്ണ റവന്യൂ വകുപ്പിലെ സ്ഥലം മാറ്റങ്ങൾ പൊതുമാനദണ്ഡപ്രകാരം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ ധർണ്ണ നടത്തി. 2022 മാര്‍ച്ച് 21 ന് കളക്ടറേറ്റിനു മുന്നിൽ നടന്ന കൂട്ടധർണ്ണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു.  

ദേശീയ പണിമടക്കം – സായാഹ്ന ധർണ്ണകൾ

ദേശീയ പണിമടക്കം – സായാഹ്ന ധർണ്ണകൾ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണത്തിന്റെ ഭാഗമായി 2022 മാര്‍ച്ച് 15,16,17 തിയതികളില്‍ ആക്ഷൻ കൗൺസിൽ സമരസമിതി സംയുക്ത മുന്നണിയുടെ നേത്യത്വത്തിൽ പഞ്ചായത്ത് – മുൻസിപ്പൽ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രാദേശിക സായാഹ്ന ധർണ്ണകളും – പൊതുയോഗങ്ങളും നടത്തി. ജില്ലയിൽ 36 കേന്ദ്രങ്ങളിലാണ് ധർണ്ണകൾ സംഘടിപ്പിച്ചത്. കാട്ടിക്കുളത്ത് നടന്ന ധർണ്ണ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.എജയകുമാറും കല്‍പ്പറ്റയില്‍ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മയും, കൈനാട്ടിയിൽ […]

ജനപക്ഷ ബജറ്റിനെ അഭിവാദ്യം ചെയ്ത് ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി.

ജനപക്ഷ ബജറ്റിനെ അഭിവാദ്യം ചെയ്ത് ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി. ജനക്ഷേമ ബജറ്റിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് എഫ്എസ്ഇടിഒ യുടെ ആഭിമുഖ്യത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. മാനന്തവാടി മിനി സിവിലില്‍ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ദ്വിദിന ദേശീയ പണിമുടക്ക് – പണിമുടക്ക് നോട്ടീസ് നല്‍കുന്നു

    ദ്വിദിന ദേശീയ പണിമുടക്ക് – പണിമുടക്ക് നോട്ടീസ് നല്‍കുന്നു മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി പണിമുടക്ക് നോട്ടീസ് നല്‍കി. വയനാട് കളക്ടറേറ്റിനു മുന്നില്‍ ആക്ഷൻ കൗൺസിലിന്റെയും അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തില്‍ പ്രകടനം നടന്നു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.  

സാർവ്വദേശിയ വനിതാദിനം

2022 മാര്‍ച്ച് 8 സാർവ്വദേശിയ വനിതാദിനം ജില്ലാതല സെമിനാർ ഡോ.മിനി പ്രസാദ് പു.ക.സ.സംസ്ഥാന കമ്മിറ്റി അംഗം ഉദ്ഘാടനം നടത്തി സംസാരിക്കുന്നു.

2022 മാര്‍ച്ച് 28,29 ദ്വിദിന ദേശിയപണിമുടക്ക് വൈത്തിരി താലൂക്ക് കൺവെൻഷൻ

2022 ഫെബ്രുവരി 28 ന്റെ ദ്വിദിന ദേശിയ പണിമുടക്ക്  വൈത്തിരി താലൂക്ക് കൺവെൻഷൻ കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.