റവന്യൂ വകുപ്പിലെ പൊതുസ്ഥലമാറ്റം ഉടന്‍ നടപ്പിലാക്കുക – കൂട്ടധര്‍ണ്ണ

റവന്യൂ വകുപ്പിലെ പൊതുസ്ഥലമാറ്റം ഉടന്‍ നടപ്പിലാക്കുക – കൂട്ടധര്‍ണ്ണ റവന്യൂ വകുപ്പിലെ സ്ഥലം മാറ്റങ്ങൾ പൊതുമാനദണ്ഡപ്രകാരം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ ധർണ്ണ നടത്തി. 2022 മാര്‍ച്ച് 21 ന് കളക്ടറേറ്റിനു മുന്നിൽ നടന്ന കൂട്ടധർണ്ണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു.  

ദേശീയ പണിമടക്കം – സായാഹ്ന ധർണ്ണകൾ

ദേശീയ പണിമടക്കം – സായാഹ്ന ധർണ്ണകൾ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണത്തിന്റെ ഭാഗമായി 2022 മാര്‍ച്ച് 15,16,17 തിയതികളില്‍ ആക്ഷൻ കൗൺസിൽ സമരസമിതി സംയുക്ത മുന്നണിയുടെ നേത്യത്വത്തിൽ പഞ്ചായത്ത് – മുൻസിപ്പൽ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രാദേശിക സായാഹ്ന ധർണ്ണകളും – പൊതുയോഗങ്ങളും നടത്തി. ജില്ലയിൽ 36 കേന്ദ്രങ്ങളിലാണ് ധർണ്ണകൾ സംഘടിപ്പിച്ചത്. കാട്ടിക്കുളത്ത് നടന്ന ധർണ്ണ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.എജയകുമാറും കല്‍പ്പറ്റയില്‍ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മയും, കൈനാട്ടിയിൽ […]

ജനപക്ഷ ബജറ്റിനെ അഭിവാദ്യം ചെയ്ത് ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി.

ജനപക്ഷ ബജറ്റിനെ അഭിവാദ്യം ചെയ്ത് ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി. ജനക്ഷേമ ബജറ്റിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് എഫ്എസ്ഇടിഒ യുടെ ആഭിമുഖ്യത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. മാനന്തവാടി മിനി സിവിലില്‍ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ദ്വിദിന ദേശീയ പണിമുടക്ക് – പണിമുടക്ക് നോട്ടീസ് നല്‍കുന്നു

    ദ്വിദിന ദേശീയ പണിമുടക്ക് – പണിമുടക്ക് നോട്ടീസ് നല്‍കുന്നു മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി പണിമുടക്ക് നോട്ടീസ് നല്‍കി. വയനാട് കളക്ടറേറ്റിനു മുന്നില്‍ ആക്ഷൻ കൗൺസിലിന്റെയും അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തില്‍ പ്രകടനം നടന്നു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.  

സാർവ്വദേശിയ വനിതാദിനം

2022 മാര്‍ച്ച് 8 സാർവ്വദേശിയ വനിതാദിനം ജില്ലാതല സെമിനാർ ഡോ.മിനി പ്രസാദ് പു.ക.സ.സംസ്ഥാന കമ്മിറ്റി അംഗം ഉദ്ഘാടനം നടത്തി സംസാരിക്കുന്നു.

2022 മാര്‍ച്ച് 28,29 ദ്വിദിന ദേശിയപണിമുടക്ക് വൈത്തിരി താലൂക്ക് കൺവെൻഷൻ

2022 ഫെബ്രുവരി 28 ന്റെ ദ്വിദിന ദേശിയ പണിമുടക്ക്  വൈത്തിരി താലൂക്ക് കൺവെൻഷൻ കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ദേശീയ പണിമുടക്ക് – സംയുക്ത ജില്ലാ കൺവൻഷൻ

ദേശീയ പണിമുടക്ക് – സംയുക്ത ജില്ലാ കൺവൻഷൻ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കാളികളാകാനും, പണിമുടക്ക് പ്രചാരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനും ആക്ഷൻ കൗൺസിലിന്റെയും അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും സംയുക്ത ജില്ലാ കൺവൻഷൻ ജീവനക്കാരോടും, അധ്യാപകരോടും ആഹ്വാനം ചെയ്തു. ഓഫീസ് തല പ്രചാരണ സ്കോഡുകൾ, കോർണർ യോഗങ്ങൾ, പ്രാദേശിക ധർണ്ണകൾ തുടങ്ങിയ വിപുലമായ പ്രചാരണ പ്രവർത്തനങ്ങക്ക് കൺവൻഷൻ രൂപം നൽകി. കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 22 ന് യൂണിയന്‍ ജില്ലാ സെന്ററില്‍ […]

മേട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ക്ക് മുമ്പില്‍ യൂണിയന്‍ പ്രകടനം.

മേട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ക്ക് മുമ്പില്‍ എന്‍.ജി.ഒ. യൂണിയന്‍ പ്രകടനം നടത്തി. മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് ആര്‍.ടി.ഒ തസ്തികയിലേക്കുള്ള മിനിസ്റ്റീരിയന്‍ ജീവനക്കാരുടെ ബൈട്രാന്‍സ്ഫര്‍&പ്രൊമോഷന്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കമ്മീഷണറേറ്റിലും/ആര്‍.ടി.ഒ ഓഫീസുകള്‍ക്ക് മുമ്പിലും എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. 2022 ഫെബ്രുവരി 17 ന് കല്‍പ്പറ്റ ജില്ലാ ആര്‍.ടി.ഒ ഓഫീസില്‍ മുമ്പില്‍ നടന്ന പ്രകടനത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധര്‍ണ്ണ

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. സാമാന്യ ജനവിഭാഗത്തിനും, തൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കും എതിരായ നയങ്ങള്‍ നടപ്പിലാക്കുന്ന – കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ കേന്ദ്ര ബജറ്റില്‍ പ്രതിഷേധിച്ച് എഫ് എസ് ഇ ടി യുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും സംസ്ഥാന വ്യാപകമായി മേഖലാ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. 2022 ഫെബ്രുവരി 15 ന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ എച്ച്.ഐ.എം. സ്കൂളിനു സമീപത്തു നടന്ന […]

റവന്യു വകുപ്പിൽ മാനദണ്ഡ വിധേയമായി സ്ഥലം മാറ്റങ്ങൾ നടപ്പിലാക്കുക.

റവന്യു വകുപ്പിൽ മാനദണ്ഡ വിധേയമായി സ്ഥലം മാറ്റങ്ങൾ നടപ്പിലാക്കുക എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി. റവന്യു വകുപ്പിൽ നടത്തിക്കൊണ്ടിരിക്കുന്ന മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾ അടിമയന്തിരമായി അവസാനിപ്പിച്ച് 2017-ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പൊതു സ്ഥലം മാറ്റ ഉത്തരവിന് വിധേയമായി റവന്യു വകുപ്പിലെ സ്ഥലം മാറ്റങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുമ്പിലും, താലൂക്ക് ഓഫീസുകൾക്ക് മുമ്പിലും പ്രകടനം നടത്തി. മാനന്തവാടി താലൂക്ക് ഓഫീസിനു മുമ്പിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറി […]