*ജനജീവിതം പൊള്ളിക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ സിവിൽ സ്റ്റേഷനിൽ വെച്ച് FSETO നേത്യത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.*
*FSETO ജനറൽ സെക്രട്ടറി സ. എം എ അജിത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ പ്രസിഡൻ്റ് സ. എം ടി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ഇ മുഹമ്മദ് ബഷീർ, സ. കെ സന്തോഷ് കുമാർ, സ. കെ മഹേഷ്, KPSCEU നേതാവ് സ. രമേഷ് എന്നിവർ സംസാരിച്ചു. FSETO താലൂക്ക് സെക്രട്ടറി സ വി ഉണ്ണികൃഷ്ണൻ സ്വാഗതവും, KGOA ജില്ലാ ട്രഷറർ സ. പി ഹരിപ്രസാദ് നന്ദിയും പറഞ്ഞു.*
*ചിറ്റൂരിൽ KSTA നേതാവ്’ സ. മനു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. KMCSU നേതാവ് സ. മണികണ്ഠൻ, KGOA നേതാവ് സ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.*
*ആലത്തൂരിൽ NGO യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. മേരി സിൽവസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സ. പി സിനോജ് അദ്ധ്യക്ഷത വഹിച്ചു.*
*ഒറ്റപ്പാലത്ത് KSTA ജില്ലാ സെക്രട്ടറി സ. എം ആർ മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ സ. സി ശിവദാസ്, സ. എം അജയകുമാർ എന്നിവർ സംസാരിച്ചു. KGOA നേതാവ് സ. കെ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.*
*പട്ടാമ്പിയിൽ KSTA നേതാവ് സ. പ്രസാദ് ഉദ്ഘാടനം ചെയ്തു. NGOU ജില്ലാ സെക്രട്ടേറിയേറ്റംഗം സ. മുഹമ്മദ് ഇസഹാഖ് അധ്യക്ഷത വഹിച്ചു. KSTA നേതാവ് സ. ഷാജു സ്വാഗതവും, NGOU ജില്ലാ കമ്മറ്റി അംഗം സ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.*
*മണ്ണാർക്കാട്ടിൽ KSTA നേതാവ് സ. ലത ടീച്ചർ ഉദ്ഘാടനം ചെയ്തു. NGOU ജില്ലാ കമ്മിറ്റി അംഗം സ. അനിതകുമാരി ഇ വി സംസാരിച്ചു. KSTA നേതാവ് സ. മധു മാസ്റ്റർ അധ്യക്ഷത വഹിച്ചു.*