പാചക വാതകത്തിനും പെട്രോൾ ഉല്പന്നങ്ങൾക്കും അനിയന്ത്രിതമായി വില വർദ്ധിപ്പിച്ച് ജനജീവിതം ദു:സഹമാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ അധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റിയംഗം എൽ.മാഗി,കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.സുനിൽകുമാർ, കെ.എസ്.ടി.എ.സംസ്ഥാന വൈ: പ്രസിഡന്റ് കെ.വി.ബെന്നി, കെ.ജി.ഒ.എ.സംസ്ഥാന വൈ: പ്രസിഡന്റ് ടി.എൻ.മിനി, FSETO ജില്ലാ സെക്രട്ടറി ജോഷി പോൾ, പ്രസിഡന്റ് ഏലിയാസ് മാത്യു,കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ,സംസ്ഥാന കമ്മിറ്റിയംഗം രാജമ്മ രഘു, ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ, ട്രഷറർ കെ.വി.വിജൂ, കെ.എം.സി.എസ്.യു.ജില്ലാ കമ്മിറ്റിയംഗം എൻ.ഇ.സൂരജ് തുടങ്ങിയവർ സംസാരിച്ചു.