കാര്യക്ഷമമായ ജന പക്ഷ സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ കേരള എന്‍ ജി ഓ യൂണിയന്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടമ വില്ലേജ് ഓഫീസില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ യൂണിയന്‍ ഒരുക്കിക്കൊടുത്തു. പദ്ധതിയുടെ ജില്ലാ തല ഉദ് ഘാടനം ജി സി ഡി എ ചെയര്‍മാന്‍ അഡ്വ. വി സലിം നിര്‍വഹിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ചന്ദ്രിക ദേവി , യൂണിയന്‍ സംസ്ഥാ. സെക്രട്ടറിയറ്റ് അംഗം സി എസ് സുരേഷ്കുമാര്‍ , കണയന്നൂര്‍ തഹസില്‍ദാര്‍ രാധിക എല്‍ ആര്‍ തഹസില്‍ദാര്‍ ശ്രീമതി വൃന്ദാദേവി ജോയിന്‍ കൌണ്‍സില്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ബ്രഹ്മഗോപാല്‍ , യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് കെ എ അന്‍വര്‍ , ജില്ലാ സെക്രട്ടറി കെ കെ സുനില്‍ കുമാര്‍, ജില്ലാ ജോ. സെക്രട്ടറി കെ എസ് ഷാനില്‍ എന്നിവര്‍ സംസാരിച്ചു.