NGOUNION ALAPPUZHA Attachments Fri, 21 Jul 2023, 19:48 to deshalpy മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ തായ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.നേത്യത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ആലപ്പുഴ കളക്ടറേറ്റിനു സമീപം നടന്ന പ്രതിഷേധ കൂട്ടായ്മ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അനിത ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന സെക്രട്ടറി എം എൻ ശരത്ചന്ദ്രലാൽ, പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു എന്നിവർ സംസാരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷത വഹിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതം പറഞ്ഞു