(no subject) Inbox NGOUNION ALAPPUZHA Attachments 25 Feb 2024, 19:17 to deshalpy, mathrubhumi, mm.manoramaalpy നാം ഇന്ത്യയിലെ ജനങ്ങൾ കലാജാഥ പര്യടനം ആരംഭിച്ചു. നന്മകൾ തച്ചുതകർക്കുന്ന ആസുര ഇന്ത്യൻ വർത്തമാനകാലത്ത് പോർനിലങ്ങളിലെ തീപ്പന്തമാകാൻ എൻ.ജി.ഒ.യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നാം ഇന്ത്യയിലെ ജനങ്ങൾ കലാജാഥ പൂച്ചാക്കൽ നിന്നും പര്യടനം ആരംഭിച്ചു. അഡ്വ.എ.എം.ആരിഫ് എം.പി.ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം എ.എ. ബഷീർ, സ്വാഗത സംഘം ചെയർമാൻ എൻ.നവീൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ് സ്വാഗതം ആശംസിച്ചു. എഫ്.എസ്.ഇ.റ്റി.ഒ.ജില്ലാ പ്രസിഡൻ്റ് പി.ഡി. ജോഷി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഉഷാകുമാരി, എൽ.മായ, പി.സി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ചേർത്തല ഏരിയ സെക്രട്ടറി എസ്.ജോഷി നന്ദി പറഞ്ഞു. നവോത്ഥാന കേരളം ഇന്നലെ ഇന്ന് പ്രതിപാദിക്കുന്ന സമര സാക്ഷ്യം എന്ന സംഗീതശില്പം,സമകാലിക ഇന്ത്യൻ രാഷ്ട്രീയ പരിസരം തുറന്നു കാട്ടുന്ന ചായ സ്കിറ്റ്, മനുഷ്യപക്ഷം സംഗീതശില്പം ,പരിണാമസിദ്ധാന്തം നാടകം എന്നിവയാണ് അവതരിപ്പിക്കുന്ന പരിപാടികൾ .തിങ്കളാഴ്ച രാവിലെ 9.30ന് ചേർത്തല താലൂക്ക് ഓഫീസ് ജംഗ്ഷൻ, 12 ന്ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ, 3 മണിക്ക് നീർക്കുന്നം, വൈകിട്ട് 5 ന് ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും