“സ്പാർക്ക് അറിയേണ്ടതെല്ലാം”
കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രവർത്തിക്കുന്ന സർവ്വീസ് സെൻ്ററിൻ്റെ ഭാഗമായി ജീവനക്കാർക്ക് സ്പാർക്കുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
“സ്പാർക്ക് അറിയേണ്ടതെല്ലാം ” എന്ന പേരിൽ നടത്തിയ പരിശീലന പരിപാടിയിൽ ഇരുന്നൂറോളം ജീവനക്കാർ പങ്കെടുത്തു. സ്പാർക്ക് മുൻ ഫാക്കൽറ്റിയായ ഷെമീർ ക്ലാസ്സുകൾ നയിച്ചു.
ശമ്പള ബില്ലുകൾ, ക്ഷാമബത്ത കുടിശ്ശിക പ്രോസസ്സിംഗ് തുടങ്ങിയവക്കും സ്പാർക്കുമായി ബന്ധപ്പെട്ട ജീവനക്കാരുടെ സംശയങ്ങൾക്കും മറുപടി നൽകി. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ , ജില്ലാ പ്രസിഡൻ്റ്
എം.സുരേഷ് ബാബു, ജില്ലാ ഭാരവാഹികളായ കെ.ആർ സുഭാഷ്, ഷിനു റോബർട്ട്, ജി ഉല്ലാസ് കുമാർ, കെ മഹേശ്വരൻ നായർ, എസ് കെ ചിത്രാ ദേവി, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി എം സജിലാൽ, എം ജെ ഷീജ തുടങ്ങിയവർ സംസാരിച്ചു.
ജീവനക്കാർക്കും പൊതുജനങ്ങൾക്കും സർവ്വീസ് സംബന്ധമായുള്ള സംശയ നിവാരണത്തിന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരവും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഉച്ചയ്ക്കും സർവ്വീസ് സെൻ്റർ പ്രവർത്തിക്കും.
തുടർന്നും വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കും.