എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം ജില്ലാ 55 -ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 17, 18 തിയതികളിൽ വൈലോപ്പിളളി സംസ്‌കൃതിഭവനിൽ വച്ച് നടന്നു. 17ന് രാവിലെ 9.30 ന് പ്രസിഡന്റ് കെ. എ. ബിജുരാജ് പതാക ഉയർത്തി. തുടർന്ന് 2017 ലെ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി യു.എം. നഹാസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ. സോമൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ ബി. പത്മം, നിഷാദ് റ്റി.എ, മഹിഷ മാഹീൻ, സന്ദീപ് ഗോപിനാഥ്, ഗിരീഷ് കുമാർ ആർ, ബിനേഷ് ബി, എസ്സ്. സന്തോഷ് കുമാർ, ഹേമലത ഒ, എ. നാദിയ, ബിന്ദു. എസ്സ്, അനുമോൾ.ഡി എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു. റിപ്പോർട്ടും കണക്കും സമ്മേളനം അംഗീകരിച്ചു.
ഉച്ചയ്ക്കു ശേഷം കെ. സോമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന 2018 ലെ കൗൺസിൽ ഭാരവാഹികളെയും കമ്മറ്റിയെയും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സഖാവ്. കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. എ. ബിജുരാജ് അദ്ധ്യക്ഷനായി എഫ്.എസ്സ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് എ. നജീബ് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി എസ്സ്. അശോക് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എം.വി. ശശിധരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
18 ന് രാവിലെ 9.30 ന് സംഘടനാ റിപ്പോർട്ടി•േൽ നടന്ന ചർച്ചയിൽ സഖാക്കളായ കവിതാ മോഹൻദാസ്, ആശാ പി. നായർ, വിനോദ് കുമാർ എസ്സ്, ബിനുഷ ജെ, രതീഷ് കുമാർ പി, അശ്വതി കെ, സിനി ഐ, സവിതാ ദേവി ആർ, എച്ച്. സഫറുളള, എൻ. സുരേഷ്, കുമാർ.പി, എം. ആർ. രാജേഷ് എന്നിവർ പങ്കെടുത്തു. ചർച്ചയ്ക്ക് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സ. എ. അബ്ദു റഹിം മറുപടി പറഞ്ഞു. വർത്തമാന കാല ഇന്ത്യ, പ്രതിസന്ധികളും പ്രതിരോധവും എന്ന വിഷയത്തിൽ കെ.എസ്സ്.ഇ.ബി ഡയറക്ടർ ഡോ. വി. ശിവദാസൻ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് സ. സി. ജയൻബാബു ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു. 19 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പ്രസിഡന്റിന്റെ ഉപസംഹാര പ്രസംഗത്തോടെ 5.15 ന് സമ്മേളനം അവസാനിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് : കെ. എ. ബിജുരാജ്
വൈസ് പ്രസിഡന്റ് : ടി. എസ്സ്. ഷാജി
ടി. അജിത
സെക്രട്ടറി : യു. എം. നഹാസ്
ജോയിന്റ് സെക്രട്ടറി : കെ.പി. സുനിൽകുമാർ
ജി. ശ്രീകുമാർ
ട്രഷറർ : കെ. എം. സക്കീർ
സെക്രട്ടറിയേറ്റംഗങ്ങൾ: എസ്സ്. രാജൻ, എ. ഷാജഹാൻ, ആർ. അനിൽ, വി. ബൈജുകുമാർ, ബി.കെ. ഷംജു, എസ്സ്. രാജ്കുമാർ, സി.വി. ഹരിലാൽ, എസ്സ്.ശ്രീകുമാർ, അരുൺ ആറെൻസി, പി.എസ്സ്. അശോക്
ജില്ലാ കമ്മിറ്റി അംഗങ്ങൾ : ബി. വിജീന്ദ്രൻ, സി. ജയകുമാർ, കെ. ജോണിക്കുട്ടി, സി. ജയപ്രസാദ്, പി.കെ. വിനുകുമാർ, കെ.എസ്സ്. ലാൽ, രഞ്ജിത്ത് എസ്സ്. നായർ, സി. രമേഷ് കുമാർ, പി.ബി. ബിജു, ഐ. ഷൈലജകുമാരി, എസ്സ്. മുരളീധരൻ നായർ. കെ. എൻ. രതീഷ്‌കുമാർ, അജിത് സേവ്യർ വർഗ്ഗീസ്, ഡി.പി. സെൻകുമാർ, എസ്സ്. പ്രീതി, വി.കെ.മാധവൻ നായർ, എസ്സ്. സതീഷ് കുമാർ, പി.വി.താര, എ.എസ്സ്. മനോജ്, ബി. അരുൺ, ആർ. വേണു നായർ, കെ.എസ്സ്. ജ്യോതികുമാർ, അർച്ചന ആർ, പ്രസാദ്, കെ.കെ. ഷിബു, രാജേഷ് എം, എം. രഞ്ജിനി.
വനിതാ സബ്കമ്മിറ്റി
കൺവീനർ : എസ്സ്. പ്രീതി
ജോയിന്റ് കൺവീനർമാർ : ബി. പത്മം
എ. നാദിയ