ജനജീവിതം പൊള്ളിക്കുന്ന അനിയന്ത്രിതമായ ഇന്ധന – പാചകവാതക വിലക്കയറ്റത്തിനെതിരെ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

കഴിഞ്ഞ 10 മാസത്തിനിടെ പാചകവാതക വില വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1120 വർധിപ്പിച്ച് 2378 രൂപയാക്കി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് മൂന്നുമാസത്തിനിടെ 281 രൂപ കൂട്ടി 1009 രൂപയാക്കി. പാചക വാതക സബ്സിഡി നിർത്തലാക്കി. പെട്രോൾ, ഡീസൽ വില കഴിഞ്ഞ ഒരു മാസത്തിനിടെ 13 രൂപയാണ് കൂട്ടിയത്. പെട്രോൾ വില ലിറ്ററിന് 117 ഉം ഡീസൽ വില 103 ഉം രൂപയാക്കി വർധിപ്പിച്ചു. മണ്ണെണ്ണ വില ലിറ്ററിന് 22 രൂപയാണ് കഴിഞ്ഞ മാസം വർധിപ്പിച്ചത്.

ഇന്ധന നികുതി അനിയന്ത്രിതമായി വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയാണ് പെട്രോളിനും , ഡീസലിനും ലോകത്തിലെ ഏറ്റവും ഉയർന്ന വില ഈടാക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയത് . കഴിഞ്ഞ ആറു വർഷം കൊണ്ട് 23 ലക്ഷം കോടി രൂപയാണ് ഇന്ധന നികുതിയിലൂടെ കേന്ദ്രസർക്കാർ നേടിയത്.നികുതി വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുന്നത് ഒഴിവാക്കാൻ സെസുകളും സർചാർജ്ജുകളും വർധിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.
മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ ഇനത്തിൽ 3 രൂപയുണ്ടായിരുന്ന നികുതികൾ 31 രൂപയാണ് വർധിപ്പിച്ചത്.കേരളമാവട്ടെ, കഴിഞ്ഞ ആറു വർഷത്തിനിടെ പെട്രോൾ, ഡീസൽ നികുതി വർധിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

സർവ്വ വസ്തുക്കളുടെയും വിലക്കയറ്റത്തിന് ഇടയാക്കുന്ന ഇന്ധന- പാചകവാതക വിലവർദ്ധനവ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ. ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ജ്വാല കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് എ കെ ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ അദ്ധ്യക്ഷനായി. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ എ ബഷീർ, ജില്ലാ സെക്രട്ടറി എ രതീശൻ, കെ ജി ഒ എ ജില്ലാ സെക്രട്ടറി ടി ഒ വിനോദ് കുമാർ, പി വി മനോജ് കുമാർ, കെ വി പുഷ്പജ, എ എം സുഷമ
എന്നിവർ സംസാരിച്ചു.

പയ്യന്നൂരിൽ നടന്ന പരിപാടി എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ.വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എം. അനീഷ് കുമാർ, പി.വി.സുരേന്ദ്രൻ , ടി.പി. സോമനാഥൻ എന്നിവർ പ്രസംഗിച്ചു.

തളിപ്പറമ്പിൽ കെ ജി ഒ എ ജില്ലാ പ്രസിഡണ്ട് കെ പ്രകാശൻ , ടി സന്തോഷ് കുമാർ, സീബ ബാലൻ, ഇ കെ വിനോദൻ, പി ആർ ജി ജേഷ് എന്നിവർ സംസാരിച്ചു.

ഇരിട്ടിയിൽ കെ രതീശൻ, ജി നന്ദനൻ, പി എ ലെനിഷ്, എ സി വിനോദ്, ജയപ്രകാശൻ പന്തക്ക എന്നിവർ സംസാരിച്ചു.

തലശ്ശേരിയിൽ കെ എം സി എസ് യു ജില്ലാ സെക്രട്ടറി കെ സുധീർ , കെ രഞ്ജിത്ത്, ടി എം സുരേഷ് കുമാർ, കെ എം ബൈജു , സന്തോഷ് കുമാർ, വി പ്രസാദ് എന്നിവർ സംസാരിച്ചു.