ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ കൂട്ടധര്‍ണ്ണ നടത്തി

വനിത-ശിശു വികസന വകുപ്പ് പൂര്‍ണ്ണതലത്തില്‍ താഴെത്തട്ടില്‍ വരെ പ്രവര്‍ത്തനക്ഷമമാക്കുക, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍മാരുടെ ജോലിഭാരം ലഘൂകരിക്കുക, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുക. പദ്ധതി നിര്‍വ്വഹണ ചുമതലയുള്ള ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ ജില്ലാ കേന്ദ്രത്തില്‍ ധര്‍ണ്ണ നടത്തി.. മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ്ണ കേരള എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുജാത കൂടത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് ടി.എം.ഋഷികേശന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് സംസാരിച്ചു. പി. സാവിത്രി, ഷാജിത അറ്റാശ്ശേരി, ഷിഫ താഴത്ത് വീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.വിജയകുമാര്‍ സ്വാഗതവും കെ.മോഹനന്‍ നന്ദിയും പറഞ്ഞു.