Kerala NGO Union

 

 
സർക്കാർ ജീവനക്കാർക്കും , അദ്ധ്യാപകർക്കും , പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന മെഡിസെപ് നടപ്പാക്കിയതിൽ ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ട് അധ്യാപകരും ജീവനക്കാരും  F.S.E.T.O  നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി . 2022 ജനുവരി 1 മുതലാണ് പദ്ധതി നടപ്പാക്കുന്നത് . പ്രതിമാസം 300/-  രൂപ പ്രീമിയം നിശ്ശ്ചയിച്ച മെഡിസെപ് പദ്ധതിയിലൂടെ പ്രതിവർഷം 3 ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷയാണ് ലഭിക്കുന്നത് . മെഡിസെപ് യാഥാർഥ്യമാക്കിയ LDF  സർക്കാരിൻറെ തീരുമാനത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ട് വിവിധ ഓഫീസ് കേന്ദ്രങ്ങൾക്ക് മുന്നിൽ ആഹ്ളാദ പ്രകടനം നടന്നു . കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനത്തിൽ  N.G.O യൂണിയൻ സംസ്ഥാന പ്രെസിഡൻറ് ഇ .പ്രേംകുമാർ , K.S.T.A സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി.രാജീവൻ ,  F.S.E.T.O ജില്ലാ സെക്രട്ടറി പി.പി സന്തോഷ് എന്നിവർ സംസാരിച്ചു . N.G.Oയൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ . രാജചന്ദ്രൻ , സംസ്ഥാന കമ്മിറ്റി അംഗം പി. സത്യൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി .
P.W.D കോംപ്ലക്സിൽ നടന്ന പ്രകടനത്തിൽ N.G.O UNION ജില്ലാ ജോയൻറ്  സെക്രട്ടറി പി.സി.ഷജീഷ്  കുമാർ , സഹകരണ ഭവന് മുന്നിൽ  N.G.O യൂണിയൻ ജില്ലാ വൈസ് പ്രെസിഡൻറ് എം . ദയിത്യേന്ദ്ര കുമാർ , മെഡിക്കൽ കോളേജിൽ  K.G.N.A  ജില്ലാ സെക്രട്ടറി ബിന്ദു , കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ K.S.T.A ജില്ലാ സെക്രട്ടറി ആർ .എം . രാജൻ , ജിതേഷ് ശ്രീധർ , വടകര താലൂക്കിൽ  N.G.O യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ .പി . ബാബു , കുന്ദമംഗലത്തു K.S.T.A  ജില്ലാ പ്രെസിഡൻറ് എൻ . സന്തോഷ്‌കുമാർ , താമരശ്ശേരിയിൽ N.G.O  യൂണിയൻ  ജില്ലാ ജോയൻറ് സെക്രട്ടറി അനൂപ് തോമസ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *