സംസ്ഥാന ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണയും
കേന്ദ്ര ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, പി.എഫ്.ആര്.ഡി.എ. നിയമം പിന്‍വലിക്കുക, എല്ലാ ജീവനക്കാര്‍ക്കും നിര്‍വ്വചിക്കപ്പെട്ട പെന്ഷന് ഉറപ്പുവരുത്തുക, പതിനഞ്ചാം ധനകാര്യകമ്മീഷന്റെ പ്രതിലോമകരമായ നിലപാടുകള്‍ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തു പകരുക, അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍ സര്‍വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുക, വര്‍ഗ്ഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള എന്‍.ജി.ഒ. യൂണിയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ എന്നീ മേഖലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
മലപ്പുറത്ത് ധര്‍ണ യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.ശശിധരനും, പെരിന്തല്‍മണ്ണയില്‍ യൂണിയന് സംസ്ഥാനകമ്മിറ്റി അംഗം പി. സരളയും, തിരൂരില്‍ സംസ്ഥാന കമ്മിറ്റി അംഗം പി.വി. ഏലിയാമ്മയും ഉദ്ഘാടനം ചെയ്തു.