Kerala NGO Union

സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കരുത് – ജില്ലാ കേന്ദ്രത്തില്‍ പ്രകടനം

സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കരുത് – ജില്ലാ കേന്ദ്രത്തില്‍ കൽപ്പറ്റ സിവില്‍ സ്റ്റേഷനു ‍ മുമ്പിൽ നടന്ന പ്രതിഷേധ‍ യോഗം യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. വി ഏലിയാമ്മ ഉദ്ഘാടനം ചെയ്യുന്നു.

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി – 06-12-2021

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി       സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജില്ലയിൽ ജോയിന്റ് രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകൾക്ക്  മുന്നിൽ പ്രകടനം നടത്തി. നവലിബറൽ നയങ്ങളുടെ ഭാഗമായി സഹകരണ മേഖലയിലും കോർപ്പറേറ്റ് താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പരിഷ്ക്കാരങ്ങളും നിയമനിർമ്മാണവുമാണ് കേന്ദ്രസർക്കാർ തുടർച്ചയായി നടത്തുന്നത്. സഹകരണം സംസ്ഥാന വിഷയമായിട്ടും, ഭരണഘടനാ വിരുദ്ധമായ ഇടപെടലിലൂടെ സഹകരണ മേഖലയെ കേന്ദ്രസർക്കാരിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കേന്ദ്രതലത്തിൽ […]

കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ സ്പോർട്സ് മീറ്റ്. – തലശ്ശേരി ഏരിയ ചാമ്പ്യന്മാർ

കേരള എൻ.ജി.ഒ. യൂണിയൻ കണ്ണൂർ ജില്ലാ 7 -മത് സ്പോർട്സ് മീറ്റ് കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്നു. ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത് ഉൽഘാടനം ചെയ്തു. എൻ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗവ. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ വൈ വി അശോക് കുമാർ , എ.എം. സുഷമ, കെ .രഞ്ജിത്ത്, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എ. രതീശൻ സ്വാഗതവും, പി.പി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. തലശ്ശേരി ഏരിയ 88 പോയിന്റോടെ […]

ആക്ഷൻ കൗൺസിൽ ജില്ലാ കൺവൻഷൻ ജില്ലാ കൺവൻഷൻ

ആക്ഷൻ കൗൺസിൽ ജില്ലാ കൺവൻഷൻ ജില്ലാ കൺവൻഷൻ എൻ.ജി.ഒ. അസോസിയേഷൻ [എസ് ] സംസ്ഥാന പ്രസിഡണ്ട് കെ.വി.ഗിരീഷ് ഉദ്ഘാടനം ചെയ്തു.ആക്ഷൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.അജയകുമാർ അഭിവാദ്യം ചെയ്തു.

രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായുള്ള “ജില്ലാ കൺവെൻഷൻ” -FSETO

  “ജില്ലാ കൺവെൻഷൻ” ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ രാജ്ഭവനിലേയ്ക്ക് മാർച്ച് ഡിസംബർ 20 ന് നടക്കുകയാണ് . രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായുള്ള “ജില്ലാ കൺവെൻഷൻ” FSETO സംസ്ഥാന ജനറൽ സെക്രട്ടറി സ.എം.എ.അജിത് കുമാർ BTR ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കെജിഒഎ സംസ്ഥാന സെക്രട്ടറി സ.എം.ഷാജഹാൻ, മറ്റു ഘടക സംഘടനാ നേതാക്കന്മാർ പങ്കെടുത്തു സംസാരിച്ചു.  

കൃഷി വകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനം

കൃഷി വകുപ്പിലെ സ്ഥലം മാറ്റങ്ങൾ മാനദണ്ഡം പാലിച്ച് നടപ്പിലാക്കണം എന്ന മുദ്രാവാക്യമുയർത്തി കൃഷി വകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനം സംസ്ഥാന സെക്രട്ടറി സ. ആർ സാജൻ ഉദ്ഘാടനം ചെയ്തു.