ലഹരിക്കെതിരെ ഗോൾ നിറയ്ക്കൽ: പെനാൽറ്റി ഷൂട്ടൗട്ട്

ഖത്തർ ലോകകപ്പ് ആവേശത്തിനൊപ്പം ജീവനക്കാരും …. ബഹു: കേരള മുഖ്യമന്ത്രി ആഹ്വാനം ചെയ്ത ലഹരിക്കെതിരെ രണ്ട് കോടി ഗോൾ നിറയ്ക്കലിൻ്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല നവംബർ 17 ന് തൈക്കാട് ബി എഡ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മുൻ ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ടീം കോച്ച് സതീവൻ ബാലൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി.ശശിധരൻ സമ്മാനം വിതരണം ചെയ്തു.
ജില്ലാ കൗൺസിൽ യോഗം
അന്ധവിശ്വാസം അനാചാരം സാമൂഹ്യ പ്രതിരോധം – പ്രഭാഷണം

കേരള എൻജിനീയർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും സർഗ്ഗ വേദി ജില്ലാ കലാകായിക സമിതിയുടെയും നേതൃത്വത്തിൽ അന്ധവിശ്വാസം അനാചാരം സാമൂഹ്യ പ്രതിരോധം എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു യോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അശോകൻ ചെരുവിൽ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ നവീന മുഖം അട്ടിമറിക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രതിരോധം കുടുംബങ്ങളിൽ നിന്ന് ഉയർന്നുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ യൂണിയൻ ജില്ലാ സെക്രട്ടറി പി […]
ക്ഷാമബത്തയും ലീവ് സറണ്ടറും അനുവദിക്കുക- FSETO

ക്ഷാമബത്തയും ലീവ് സറണ്ടറും അനുവദിക്കുക- ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി* സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ നാല് ഗഡു ക്ഷാമബത്തയും ഗ്രൂപ്പ് ഡി, പാർട്ട് ടൈം സ്വീപ്പർ ഒഴികെയുള്ള ജീവനക്കാർക്ക് ലഭിക്കാനുള്ള ലീവ് സറണ്ടർ ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ തൃശ്ശൂർ താലൂക്ക് ഓഫീസിന് മുന്നിൽ പ്രകടനം നടത്തി പ്രകടനത്തിനുശേഷം നടന്ന പൊതുയോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ. […]
പണിമുടക്ക് അവകാശം സംരക്ഷിക്കുക-പ്രതിഷേധ കൂട്ടായ്മ

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ, അധ്യാപക സർവീസ് സംഘടന സമരസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു 2022 മാർച്ച് 28 29 തീയതികളിൽ നടത്തിയ ദേശീയ പണിമുടക്കിന്റെ ഭാഗമായി പണിമുടക്കിയ കോടതി ജീവനക്കാരെ എതിരെ സ്വീകരിച്ച അച്ചടക്ക നടപടിയിൽ പിൻവലിക്കുക, പണിമുടക്ക് അവകാശം സംരക്ഷിക്കുക എന്ന മുദ്രവാക്യമുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ, അധ്യാപക സർവീസ് സംഘടന സമരസമിതി യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ […]
ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു – FSETO

സാമൂഹ്യ വിപത്തായി മാറിയ ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 മുതല്‍ നവമ്പര്‍ 1 വരെ സംഘടിപ്പിക്കുന്ന. തീവ്ര പ്രചരണ പരിപാടികളില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും അണിചേരുകയാണ്. പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.എസ്.ഷാജി മുഖ്യ പ്രഭാഷണം നടത്തി.സിവില്‍ എക്സൈസ് ഓഫീസില്‍ വിജേഷ് കുമാര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിചേരുക, കേരളത്തിന്‍റെ ജനകീയ ബദല്‍ ശക്തിപ്പെടുത്തുക-കേരള NGO യൂണിയൻ ജില്ലാ കൗൺസിൽ

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിചേർന്ന് കേരളത്തിന്റെ ജനകീയ ബദല്‍ ശക്തിപ്പെടുത്താൻ ഓരോ ജീവനക്കാരും രംഗത്തിറങ്ങാൻ കേരള NGO യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. എറണാകുളം അധ്യാപക ഭവനിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എ.അൻവർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.സുശീലയും അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചകൾക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരനും മറുപടി നല്കി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു, […]
ക്ഷാമബത്ത ലീവ് സറണ്ടർ അനുവദിക്കാൻ ജില്ലാ കേന്ദ്രങ്ങൾ പ്രകടനം നടത്തി

വയനാട് ജില്ല കൗണ്‍സില്‍ യോഗം

വയനാട് യൂണിയന് ജില്ല കൗണ്‍സില്‍ യോഗം യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി ഉഷ ഉദ്ഘാടനം ചെയ്യുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുക-കോഴിക്കോട് ജില്ലാ കൗൺസിൽ

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുക ഉന്നതമായ അക്കാദമിക് ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളാണ് സർവ്വകലാശാലകൾ. ഗവേഷണ പഠനങ്ങൾക്കും ജ്ഞാനോത്പാദനത്തിനുമുള്ള കേന്ദ്രങ്ങളായി സർവ്വകലാശാലകളെ പരിവർത്തിപ്പിക്കുന്നതിനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പരിശ്രമിക്കുന്നത്. സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ തകർക്കുന്ന നടപടികളാണ് കഴിഞ്ഞ കുറെ നാളുകളായി നടക്കുന്നത്. ഈ സാഹചര്യത്തിൽ സർവ്വകലാശാലകളുടെ ജനാധിപത്യാവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ യോജിച്ച് അണിനിരക്കാൻ കേരള എൻ.ജി.ഒ. യൂണിയൻ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം മുഴുവൻ ജീവനക്കാരോടും അഭ്യർത്ഥിച്ചു. എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേർന്ന യോഗം യൂണിയൻ സംസ്ഥാന […]