Kerala NGO Union

ഇറിഗേഷൻ വകുപ്പിലെ മിനിസ്റ്റീരിയൽ ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം ഉടൻ നടപ്പിലാക്കുക: പ്രകടനം

ഇറിഗേഷൻ വകുപ്പിലെ മിനിസ്റ്റീരിയൽ ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പബ്ലിക്ക് ഓഫീസിൽ 8.11.2022 ന് പ്രകടനം നടത്തി.

ക്ഷാമബത്തയും, ലീവ് സറണ്ടറും അനുവദിക്കുക – FSETO

ക്ഷാമബത്തയും, ലീവ് സറണ്ടറും അനുവദിക്കുക എന്ന മുദ്രാവാക്യമുയർത്തി  FSETO  നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും കൽപ്പറ്റ സിവില്‍ സ്റ്റേഷനു ‍ മുമ്പിൽ നടന്ന യോഗം എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.

ക്ഷാമബത്തയും ലീവ് സറണ്ടറും അനുവദിക്കുക

സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ നാല് ഗഡു ക്ഷാമബത്തയും ഗ്രൂപ്പ് ഡി, പാർട്ട് ടൈം സ്വീപ്പർ ഒഴികെയുള്ള ജീവനക്കാർക്ക് ലഭിക്കാനുള്ള ലീവ് സറണ്ടർ ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ധ്യാപകരും ജീവനക്കാരും FSETO നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ ഉദ്ഘാടനം ചെയ്തു.  FSETO ജില്ലാ പ്രസിഡൻറ സജീഷ് നാരായണൻ അദ്ധ്യക്ഷനായി. FSETO ജില്ലാ സെക്രട്ടറി പി.സി. ഷജീഷ് […]

ക്ഷാമബത്തയും ലീവ് സറണ്ടറും അനുവദിക്കുക;എഫ്.എസ്.ഇ.ടി.ഒ. പ്രകടനം.

സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ നാല് ഗഡു ക്ഷാമബത്തയും ഗ്രൂപ്പ് ഡി,പാർട്ട്ടൈം സ്വീപ്പർ ഒഴികെയുള്ള ജീവനക്കാർക്ക് ലഭിക്കാനുള്ള ലീവ് സറണ്ടർ ആനുകൂല്യവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കനാട് സിവിൽ സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി.പ്രകടനത്തിന് ശേഷം നടന്ന യോഗം കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ ഉദ്‌ഘാടനം ചെയ്തു.എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി ജോഷി പോൾ,ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു, കെ.ജി.ഒ.എ. ജില്ലാ ജോ.സെക്രട്ടറി വി.ഐ.കബീർ,കെ.ജി.എൻ.എ.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉണ്ണി ജോസ്,കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റി […]

കേരളത്തെ ഭ്രാന്തുല്പാദന കേന്ദ്രമാക്കാൻ ഗൂഢ ശക്തികൾ ശ്രമിക്കുന്നു; പി.കെ.പ്രേംനാഥ്

  നവോത്ഥാന കേരളത്തെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ ഭ്രാന്തുല്പാദന കേന്ദ്രമാക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നതായി പി.കെ.പ്രേംനാഥ് അഭിപ്രായപ്പെട്ടു.അന്ധവിശ്വാസം ആപത്ത്; ശാസ്ത്രം പഠിക്കുക, യുക്തിബോധം വളർത്തുക എന്ന വിഷയത്തെ ആസ്പദമാക്കി കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാകായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ ആലുവ എഫ്. ബി.ഒ.എ. ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സെക്രട്ടറി കെ.എ.അൻവർ സ്വാഗതവും സംഘസംസ്കാര കൺവീനർ എൻ.ബി.മനോജ് […]

ഭിന്നശേഷി സൗഹൃദ റാമ്പ് ഉദ്ഘാടനം

കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല കമ്മിറ്റി സിവിൽ സ്റ്റേഷനിൽ നിർമ്മിച്ച ഭിന്നശേഷി സൗഹൃദ റാമ്പ് ഉദ്ഘാടനവും വീൽചെയർ വിതരണവും യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി. അനിൽ കുമാർ നിർവഹിച്ചു. ജില്ലാ ഭരണകൂടത്തിനു വേണ്ടി ഡെപ്യൂട്ടി കളക്ടർ ജയാ ജോസ് രാജ് വീൽ ചെയർ ഏറ്റുവാങ്ങി.

ചാൻസലറുടെ നടപടിയിൽ പ്രതിഷേധം

സർവകലാശാലാ നിയമം കാറ്റിൽ പറത്തി  സാങ്കേതിക സർവ്വകലാശാലയിൽ വൈസ് ചാൻസലർ നിയമനം നടത്തിയ ചാൻസലറുടെ  ജനാധിപത്യ വിരുദ്ധ നീക്കങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളിലും സർവ്വകലാശാല ആസ്ഥാനത്തും FSETO പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോഴിക്കോട് ഗവ: എഞ്ചിനിയറിംഗ് കോളേജിൽ നടത്തിയ പ്രകടനത്തിൽ നൂറ് കണക്കിന് ജീവനക്കാർ പങ്കെടുത്തു. പ്രതിഷേധ യോഗം FSETO സംസ്ഥാന കമ്മറ്റിയംഗം പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ ജില്ലാ സെക്രട്ടറി ഹംസാ കണ്ണാട്ടിൽ ,FSETO ജില്ലാ സെക്രട്ടറി പി.സി ഷജീഷ് […]

പണിമുടക്ക്‌ അവകാശം സംരക്ഷിക്കുക

  നവ ലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച്‌ നടപ്പിലാക്കിയ ജനദ്രോഹ -തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളുമടക്കമുള്ള സമസ്‌തജനവിഭാഗങ്ങളും സമരരംഗത്താണ്‌. കേന്ദ്രസര്‍ക്കാര്‍ ഇത്തരം നയങ്ങള്‍തീവ്രമാക്കിയതിന്റെ ഭാഗമായി ജനജീവിതം അത്യന്തം ദുസ്സഹമായ സാഹചര്യത്തിലാണ്‌ 2022 മാര്‍ച്ച്‌ 28, 29 തീയതികളില്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി ദ്വിദിന പണിമുടക്കിന്‌ ആഹ്വാനം നല്‍കിയത്‌. ശക്തമായ പ്രചാരണങ്ങളും ക്യാമ്പയിനുകളുമാണ്‌ പണിമുടക്കിന്റെ ഭാഗമായി ഓരോ മേഖലയിലും നടന്നത്‌. 25 കോടിയിലധികം തൊഴിലാളികള്‍ പണിമുടക്കില്‍ അണിനിരക്കുകയുണ്ടായി. രാജ്യം കണ്ട ശക്തമായ തൊഴിലാളി മുന്നേറ്റം കൂടിയായിരുന്നു ഈ പണിമുടക്കം. […]

പണിമുടക്ക്‌ അവകാശം സംരക്ഷിക്കുക പ്രതിഷേധ കൂട്ടായ്മയും ബാഡ്ജ്ധാരണവും

പണിമുടക്ക്‌ അവകാശം സംരക്ഷിക്കുക പ്രതിഷേധ കൂട്ടായ്മയും ബാഡ്ജ്ധാരണവും   നവ ലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച്‌ നടപ്പിലാക്കിയ ജനദ്രോഹ -തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളുമടക്കമുള്ള സമസ്‌തജനവിഭാഗങ്ങളും സമരരംഗത്താണ്‌. കേന്ദ്രസര്‍ക്കാര്‍ ഇത്തരം നയങ്ങള്‍ തീവ്രമാക്കിയതിന്റെ ഭാഗമായി ജനജീവിതം അത്യന്തം ദുസ്സഹമായ സാഹചര്യത്തിലാണ്‌ 2022 മാര്‍ച്ച്‌ 28, 29 തീയതികളില്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി ദ്വിദിന പണിമുടക്കിന്‌ ആഹ്വാനം നല്‍കിയത്‌. ശക്തമായ പ്രചാരണങ്ങളും ക്യാമ്പയിനുകളുമാണ്‌ പണിമുടക്കിന്റെ ഭാഗമായി ഓരോ മേഖലയിലും നടന്നത്‌. 25 കോടിയിലധികം തൊഴിലാളികള്‍ പണിമുടക്കില്‍അണിനിരക്കുകയുണ്ടായി. രാജ്യം കണ്ട […]

ലഹരി വിമുക്ത കേരളം – ക്യാമ്പയിൻ – ജാഗ്രതാ സദസ്സ്

ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി “ലഹരിക്കെതിരായ പോരാട്ടത്തിൽ ഒന്നിക്കാം നാടിനൊപ്പം” എന്ന മുദ്രാവാക്യമുയർത്തി FSETO ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.കാക്കനാട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച സദസ്സ് സംഗീത സംവിധായകൻ ബിജി ബാൽ ഉദ്ഘാടനം ചെയ്തു.കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.സുനിൽകുമാർ, KSTA സംസ്ഥാന വൈ.പ്രസിഡന്റ് കെ.വി.ബെന്നി എന്നിവർ അഭിവാദ്യം ചെയ്തു.FSETO ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ജോഷി പോൾ സ്വാഗതവും ട്രഷറർ ഡയന്യൂസ് […]