സമരം ചെയ്യാനുള്ള ജീവനക്കാരുടെ അവകാശത്തെ നിഷേധിക്കാനുള്ള രാജഭവൻ നീക്കത്തിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ പ്രതിഷേധ പ്രകടനം

സമരം ചെയ്യാനുള്ള ജീവനക്കാരുടെ അവകാശത്തെ നിഷേധിക്കാനുള്ള രാജഭവൻ നീക്കത്തിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു പ്രതിഷേധിക്കാനും സമരം ചെയ്യാനും ഉള്ള ജീവനക്കാരുടെ ജനാധിപത്യ അവകാശത്തിൻ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് എഫ് എസ് ഇ ടി ഒ അഭിപ്രായപ്പെട്ടു വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നവംബർ 15ന് നടന്ന രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത ഒരു വിഭാഗം ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ രാജ്ഭവൻ കേന്ദ്രീകരിച്ച് […]
ജില്ലാതല കായികമേള

കേരള എൻ ജി ഒ യൂണിയൻ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കായികമേള തൃശ്ശൂർ ഗവൺമെൻറ് എൻജിനിയറിങ് ഗ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്നു. മത്സരങ്ങൾ തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്യ്തു കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ, ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, പ്രസിഡണ്ട് പി വരദൻ, സർഗ്ഗ വേദി കലാകായിക സമിതി കൺവീനർ എം കെ […]
കൃഷിവകുപ്പിലെ മാനദണ്ഡവിരുദ്ധ സലമാറ്റത്തിനെതിരെ പ്രതിഷേധ പ്രകടനം.

കൃഷി വകുപ്പിൽ നടക്കുന്ന മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ. യൂണിയന്റെയും , കെ.ജി.ഒ .എ യുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കൃഷി ഡയറക്ട്രേറ്റിനു മുമ്പിലും, ജില്ലകളിൽ പ്രിൻസിപ്പൽ കൃഷി ഓഫീസുകൾക്ക് മുമ്പിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പൊതു സ്ഥലം മാറ്റ മാനദണ്ഢത്തിനു വിരുദ്ധമായാണ് കഴിഞ്ഞ ദിവസം കൃഷി അസിസ്റ്റൻറ് മാരുടെ സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയത്. വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ […]
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്വല മാർച്ച്

PFRDA നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ടആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക ഫെഡറലിസം സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക,സർവ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക,വർഗീയതയെ ചെറുക്കുക,കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൌൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ രാജ് ഭവനിലേക്കും, ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ആഫീസുകൾക്കു മുന്നിലേക്കും മാർച്ചും ധർണയും നടത്തി. പത്തനംതിട്ടയിൽ ജില്ലാ കളക്ടറേറ്റ് […]
ദ്രോഹ നയങ്ങള്‍ക്ക് താക്കീതായി പതിനായിരങ്ങൾ അണിചേർന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും രാജ്ഭവൻ/ ജില്ലാമാര്‍ച്ച്

ദ്രോഹ നയങ്ങള്‍ക്ക് താക്കീതായി പതിനായിരങ്ങൾ അണിചേർന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും രാജ്ഭവൻ/ ജില്ലാമാര്‍ച്ച് സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതുമായ കേന്ദ്രസര്‍ക്കാര്‍ നയ ങ്ങള്‍ക്കെതിരായ ശക്തമായ താക്കീതായി ജീവനക്കാരുടെയും അധ്യാപകരുടെയും രാജ്ഭവന്‍ /ജില്ലാ മാര്‍ച്ച് മാറി. പി..എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക; സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്ന കേന്ദ്ര സർക്കാർ നയങ്ങള്‍ തിരുത്തുക, ഫെഡറലിസം സംരക്ഷിക്കുക, ദേശീയവിദ്യാഭ്യാസനയം പിന്‍വലിക്കുക, സര്‍വ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, വര്‍ഗ്ഗീയതയെ ചെറുക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് […]
ആക്ഷൻ കൗൺസിൽ ജില്ലാ മാർച്ചും ധർണ്ണയും നടത്തി.

പി.എഫ് ആർ ഡി എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, സിവിൽ സർവ്വീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, ഫെഡറലിസം സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, വിലക്കയറ്റം തടയുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവനക്കാരും അദ്ധ്യാ പകരും രാജ്ഭവനിലേക്കും / കണ്ണൂർ ജില്ലയിൽ ഹെഡ് പോസ്റ്റോഫീസിനു മുന്നിലേക്കും മാർച്ചും ധർണ്ണയും നടത്തി. കണ്ണൂർ കലക്ടറേറ്റ് പരിസരത്തു നിന്നും രാവിലെ 11 ന് ആരംഭിച്ച മാർച്ച് ഹെഡ് […]
സംസ്ഥാന ജീവനക്കാരുടെ ജില്ലാ കായിക മേള കൊച്ചി ഏരിയയ്ക്ക് കിരീടം

കേരള എൻ.ജി.ഒ. യൂണിയൻ കലാകായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ കായിക മേളയിൽ കൊച്ചി ഏരിയ ചാമ്പ്യൻമാരായി. കോതമംഗലം മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായിക മേള കോതമംഗലം എം.എൽ.എ. ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. സമാപന യോഗത്തിൽ എഫ്.ഐ. ടി. ചെയർമാൻ ആർ.അനിൽകുമാർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി കെ.എ. അൻവർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം […]
പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക;ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്വല ജില്ലാ മാർച്ചും ധർണ്ണയും

പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക നിർവ്വചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, ഫെഡറലിസം സംരക്ഷിക്കുക,ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക,സർവ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, വർഗ്ഗീയതയെ ചെറുക്കുക,കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്വല ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഹൈക്കോടതി കവലയിൽ നിന്നുമാരംഭിച്ച് ബോട്ട്ജെട്ടി ബി എസ് എൻ […]
ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്ജ്വല മാർച്ച് – ഡിസംബര്‍ 20

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്ജ്വല മാർച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയ്സ് & ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റ് ജില്ലകളിൽ ജില്ലാ കേന്ദ്രങ്ങളിലേക്കും അധ്യാപകരുടെ ജീവനക്കാരുടെയും മാർച്ച് സംഘടിപ്പിച്ചു. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക. സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക. ഫെഡറലിസം സംരക്ഷിക്കുക. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക. സർവ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക. വിലക്കയറ്റം തടയുക. വർഗ്ഗീയതയെ ചെറുക്കുക. […]
കേരള എൻജിഒ യൂണിയൻ മാനന്തവാടി ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം

കേരള എൻജിഒ യൂണിയൻ മാനന്തവാടി ഏരിയ കമ്മറ്റിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം ഡിസംബർ 11 ന് വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൂർണ്ണമായും ജീവനക്കാരിൽ നിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് പത്ത് മാസം കൊണ്ടാണ് കെട്ടിടനിർമാണം പൂർത്തീകരിച്ചത്. മാനന്തവാടി ഏരിയയിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സർവീസ് സംബന്ധമായ വിഷയങ്ങളുടെ ഒരു സേവനകേന്ദ്രമായി ഓഫീസ് മാറും. ചടങ്ങിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത്ത് കുമാർ അധ്യക്ഷത വഹിക്കും. സ. ഇ പദ്മനാഭൻ്റെ ഫോട്ടോ […]