Kerala NGO Union

ജില്ലാ ഭാരവാഹികള്‍ – 2022

പ്രസിഡന്റ് : ടി. കെ അബ്ദുല്‍ ഗഫൂര്‍    വൈസ് പ്രസിഡന്റ് 1.വൈസ് പ്രസിഡന്റ് : വി. ജെ ഷാജി   2.വൈസ് പ്രസിഡന്റ് : ബി.  സുധ   സെക്രട്ടറി : എ. കെ രാജേഷ്‌      ജോയിന്റ് സെക്രട്ടറി :  1.ജോയിന്റ് സെക്രട്ടറി :  എ. എന്‍ ഗീത 2.ജോയിന്റ് സെക്രട്ടറി : എ. പി മധുസൂദനന്‍     ട്രഷറർ : കെ. എം നവാസ്    സെക്രട്ടറിയേറ്റംഗങ്ങൾ: കെ. ആനന്ദന്‍ […]

എൻ.ജി.ഒ. യൂണിയൻ വയനാട്  – ജില്ലാ സമ്മേളനം

      എൻ.ജി.ഒ. യൂണിയൻ വയനാട് – ജില്ലാ സമ്മേളനം 2022 ഒക്ടോബർ 16 നു രാവിലെ 9 മണിക്ക് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു. ടി.കെ.അബ്ദുൾ ഗഫൂർ, ബി.സുധ, വി.കെ.പ്രശാന്തൻ  എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. സമ്മേളനം സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.എം.നവാസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് വി.ജെ. ഷാജി രക്തസാക്ഷി പ്രമേയവും, ജില്ലാ […]

കേരളത്തോടുള്ള കേന്ദ്ര അവഗണനയും ശത്രുതാപരമായ സമീപനവും അവസാനിപ്പിക്കുക- അൻപത്തി ഒൻപതാം ജില്ലാ സമ്മേളനം

കേരളത്തിൻറെ വികസനത്തെയും പുരോഗതിയെയും അട്ടിമറിക്കുന്ന തരത്തിൽ കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാർ നിരന്തരമായ ഇടപെടലുകളാണ് വിവിധ തരത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തോടുള്ള കേന്ദ്ര അവഗണനയും ശത്രുതാപരമായ സമീപനങ്ങളും അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ 59-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാരപ്പറമ്പ് ഗവ. ഹയർ സെക്കൻറററി സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. […]

ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക,നവകേരള നിര്‍മ്മിതിയില്‍ പങ്കാളികളാവുക:എൻജിഒ യൂണിയൻ

കേരള എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സമ്മേളനം മുന്‍ എം.പി. എന്‍.എന്‍. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു പൈനാവ് :കേന്ദ്ര ഗവണ്‍മെന്‍റ് പിന്തുടര്‍ന്നുവരുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ കൃത്യമായ ബദല്‍ മാതൃക സൃഷ്ടിക്കുന്ന കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന് കരുത്തുപകരുവാനും 25 വര്‍ഷങ്ങള്‍ക്കപ്പുറം മുന്‍പില്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന നവകേരള നിര്‍മ്മിതിയില്‍ പങ്കാളികളാകുവാനും കേരളാ എൻ.ജി.ഒ. യൂണിയന്‍ ഇടുക്കി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പൈനാവ് കുയിലിമല ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം മുന്‍ എം.പി. എന്‍.എന്‍ കൃഷ്ണപ്രസാദ് ഉദ്ഘാടനം […]

വി.ഉണ്ണികൃഷ്ണന്‍ പ്രസിഡന്റ്. കെ.സന്തോഷ് കുമാര്‍ സെക്രട്ടറി

താരേക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന കേരള എൻ.ജി.ഒ യൂണിയൻ 59-ാം പാലക്കാട് ജില്ല സമ്മേളനം ജില്ല പ്രിസിഡന്റായി വി.ഉണ്ണികൃഷ്ണനേയും, ജില്ലാ സെക്രട്ടറിയായി കെ സന്തോഷ് കുമാറിനേയും തെരഞ്ഞെടുത്തു. എം.പ്രസാദാണ് ജില്ല ട്രഷറര്‍. വൈസ് പ്രസിഡന്റ്മാരായി പി.ജയപ്രകാശ്, മേരി സിൽവർസ്റ്റർ എന്നിവരേയും, സെക്രട്ടറി കെ സന്തോഷ്കുമാർ, ജോയിന്റ് സെക്രട്ടറമാരായി കെ.രാജേഷ്, ജി.ജിഷ എന്നിവരേയും ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായി മുഹമ്മദ്ഇസ്ഹാക്ക്. കെ,ടി.സുകുകൃഷ്ണൻ, എ.സിദ്ധാർത്ഥൻ, ടി.പി.സന്ദീപ്, വിശ്വംഭരൻ.എൻ, കെ.പ്രവീൺകുമാർ, മുരളീധരൻ.ആർ, മനോജ്.വി, കെ.ഇന്ദിരദേവി, കെ.പി.ബിന്ദു എന്നിവരേയും സമ്മേളനം തെരഞ്ഞടുത്തു.

സര്‍ക്കാര്‍ ജീവനക്കാര്‍ ജനസേവകരാവണം-കെചന്ദ്രന്‍ പിള്ള.

ജീവല്‍പ്രശ്നങ്ങളുമായി ദൈനംദിനം സര്‍ക്കാര്‍‌ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് നല്ല ജനസേവകരാവണം സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന് സി.ഐ.ടിയു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള പറഞ്ഞു. കേരള എൻ.ജി.ഒ യൂണിയൻ 59 -ആം പാലക്കാട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാര്‍വ്വദേശീയ രാഷ്ട്രീയം സാധാരണക്കാരന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉക്രൈന്‍ റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്തെ വിദ്യാര്‍ത്ഥികളു‍ടെ അനുഭവം ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ സമരശക്തിയെ […]

കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരട്ടങ്ങളിൽ അണിനിരക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക- കേരള എൻ.ജി.ഒ യൂണിയൻ

കേരള എൻ.ജി.ഒ യൂണിയൻ 59-ാം പാലക്കാട് ജില്ല സമ്മേളനം താരേക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.ഉണ്ണിക‍ൃഷ്ണന്‍ അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ.സന്തോഷ് കുമാര്‍ സ്വാഗതവും, ട്രഷറര്‍ എം.പ്രസാദ് നന്ദിയും പറഞ്ഞു.  സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഉഷ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.ഗോപകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.മുഹമ്മദ് ബഷീര്‍, കെ.മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വി.ഉണ്ണികൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും, പി.ജയപ്രകാശ് അനുശോചന […]

ജനാധിപത്യ സംരക്ഷണ സദസ്സ് – ജില്ലയിൽ 100 കേന്ദ്രങ്ങളിൽ

ക്ഷൻ കൗൺസിലിൻ്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ “പണിമുടക്ക് അവകാശം – തൊഴിലവകാശം”  എന്ന മുദ്രാവാക്യം ഉന്നയിച്ച് കൊണ്ട് പാലക്കാട് സിവിൽ സ്‌റ്റേഷൻ പോർട്ടികോയിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സ. കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. KGOA ജില്ലാ ട്രഷറർ സ. പി ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ, KGOA സംസ്ഥാന കമ്മിറ്റി അംഗം സ.പി സെയ്തലവി എന്നിവർ സംസാരിച്ചു. […]

മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച്  അപായപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് FSETO പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം

*ബഹു: മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് FSETO നേതൃത്വത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.* പാലക്കാട് സിവിൽ സ്റ്റേഷനിൽ പോർട്ടികോയിൽ വെച്ച്  നടന്ന പ്രതിഷേധ പ്രകടനം KSTA സംസ്ഥാന സെക്രട്ടറി സ. M K  നൗഷാദലി പ്രകടനം ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ സിവിൽ സ്‌റ്റേഷൻ ഏരിയ പ്രസിഡൻ്റ് സ. പി കെ രാമദാസ് അദ്ധ്യക്ഷത വഹിച്ചു. KSTA സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സ. എം എ അരുൺകുമാർ, NGO […]