Kerala NGO Union

ജനകീയാസൂത്രണം – ര‍ജത ജൂബിലി സ്മാരകം

വയനാട് ജില്ലയിൽ കളക്ട്രേറ്റ് പരിസരത്ത് കേരള എൻ.ജി.ഒ. യൂണിയൻ വയനാട് ജില്ലാ കമ്മറ്റി നിർമ്മിച്ച ഭിന്നശേഷിക്കാർക്കുള്ള വാഹന പാർക്കിംഗ് കേന്ദ്രത്തിന്റെ  ഉദ്ഘാടനം  കേരള സഹകരണ വികസന ക്ഷേമനിധി ബോഡ് വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എ.ടി.ഷൺമുഖൻ ജില്ലാ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു.  ടി.കെ.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ട്രഷറർ കെ.എം.നവാസ് നന്ദിയും പറഞ്ഞു.

ഹരിത ഗാഥ – സിവിൽ സ്റ്റേഷൻ ഏരിയ

ഓണത്തിന് ഒരു മുറം പച്ചക്കറി-ഹരിതഗാഥ – KERALA NGO UNION സിവിൽ സ്‌റ്റേഷൻ ഏര്യയുടെ സിവിൽ സ്‌റ്റേഷനിലെ പച്ചക്കറിത്തോട്ടത്തിൻ്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ: ഡി.സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു..

വീല്‍ചെയര്‍ നല്‍കി.

കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ കമ്മിറ്റി ഭിന്നശേഷി ജീവനക്കാര്‍ക്കായി വീല്‍ചെയര്‍ സംഭാവനയായി നല്‍കി. മലപ്പുറം ജില്ലാ പി.എസ്.സി.ഓഫീസില്‍ വരുന്ന ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികളുടെ ഉപയോഗത്തിനു വേണ്ടിയാണ് വീല്‍ചെയര്‍ നല്‍കിയത്. ജില്ലാ പി.എസ്.സി.ഓഫീസിനു സമീപം നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത, ജില്ലാ പി.എസ്.സി.ഓഫീസര്‍ വി.ശശികുമാറിനു വീല്‍ചെയര്‍  കൈമാറി. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍, മനേഷ് എന്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു. (2022 ജൂലൈ 12)

കലാ- കായിക വിഭാഗമായ പ്രോഗ്രസീവ് ആർട്ട്സിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാതല ചെസ് കാരംസ് മത്സരം നടത്തി

ചെസ്-കാരംസ് മത്സരം നടത്തി.കേരള എൻ ജി ഒ യൂണിയൻ  പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കലാ- കായിക വിഭാഗമായ പ്രോഗ്രസീവ് ആർട്ട്സിന്റെ  നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാതല ചെസ് കാരംസ് മത്സരം നടത്തി. മത്സരങ്ങൾ സ്പോർട്ട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് S. ബിനു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ . ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാസെക്രട്ടറി കെ.പി. പ്രസന്നകുമാർ , മാത്യു […]

മഹാകവി എം.പി.അപ്പൻ പുരസ്കാര ജേതാവ്  സരസ്വതിക്ക് ആദരം

2022 ലെ എം.പി.അപ്പൻ പുരസ്കാര ജേതാവ് ശ്രീമതി. സരസ്വതിയെ ഇ.പത്മനാഭൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. എഴുത്തുകാരൻ ഡോ: പി.മുരളി ഉദ്ഘാടനം ചെയ്തു. ശ്രീ.രാജേഷ് മേനോൻ അധ്യക്ഷത വഹിച്ചു. NGO യൂണിയൻ ജില്ല വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ ആശംസകൾ അർപ്പിച്ചു. നിർമ്മൽ ദാസ് സ്വാഗതവും അനൂപ് നന്ദിയും രേഖപ്പെടുത്തി.

കേരള എൻ ജി ഒ യൂണിയൻ ചെസ് – കേരംസ് മത്സരം -2022 ജൂലൈ 10

കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ കായിക വിഭാഗമായ സംഘവേദിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ ജീവനക്കാർക്കായി ചെസ് , കേരംസ് (ഡബിൾസ് ) മത്സരങ്ങൾ നടത്തി.  കണ്ണൂർ എൻ ജി ഒ യൂണിയൻ ബിൽഡിംഗിലെ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന മത്സരം സംസ്ഥാന B ചെസ് മുൻ ചാമ്പ്യൻ ഡോ. കെ വി ദേവദാസൻ  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ, കെ […]

കേരള എൻ ജി ഒ യൂണിയൻ ചെസ് – കേരംസ് മത്സരം

കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ കായിക വിഭാഗമായ സംഘവേദിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ ജീവനക്കാർക്കായി ചെസ് , കേരംസ് (ഡബിൾസ് ) മത്സരങ്ങൾ നടത്തി.  കണ്ണൂർ എൻ ജി ഒ യൂണിയൻ ബിൽഡിംഗിലെ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന മത്സരം സംസ്ഥാന B ചെസ് മുൻ ചാമ്പ്യൻ ഡോ. കെ വി ദേവദാസൻ  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ, കെ […]