Kerala NGO Union

അവശ്യ വസ്തുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജി എസ് ടി നിരക്ക് പിന്‍വലിക്കുക, വിലക്കയറ്റം തടയുക – FSETOപ്രതിഷേധം

  അവശ്യ വസ്തുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജി എസ് ടി നിരക്ക് പിന്‍വലിക്കുക, വിലക്കയറ്റം തടയുക – FSETOപ്രതിഷേധം ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ജി.എസ്.ടി നിരക്ക് പിൻവലിക്കുക – വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ അധ്യാപകരും –ജീവനക്കാരും പ്രകടനവും പൊതുയോഗവും നടത്തി. ജില്ലയിൽ കളക്ട്രേറ്റിൽ നടന്ന യോഗം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.

ജീവനക്കാരുടെ ചെസ്സ് – കരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു.

കേരള എൻജിഒ യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെയും സർഗ്ഗവേദി ജില്ലാ കലാകായിക സമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ജീവനക്കാരുടെ ചെസ്സ് – കാരംസ് മത്സരം സംഘടിപ്പിച്ചു. മത്സരങ്ങൾ അന്തർദേശിയ ചെസ്സ് താരം ശ്രീ ജോ പാറപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പ്രഫുൽ അഭിവാദ്യം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.വരദൻ ആദ്ധ്യക്ഷം വഹിച്ച യോഗത്തിന് ജില്ലാ സിക്രട്ടറി പി.ബി.ഹരിലാൽ സ്വാഗതവും ജില്ലാ ട്രഷറർ ഒ.പി. ബിജോയ് നന്ദിയും പറഞ്ഞു. ഏരിയതലത്തിൽ സംഘടിപ്പിച്ച […]

ജനകീയസൂത്രണത്തിന്റെ 25 വർഷങ്ങൾ ഓൺലൈൻ സേവന കേന്ദ്രവും കുട്ടികൾക്കുള്ള ലൈബ്രറിയും സമർപ്പിച്ചു,

ജനകീയ ആസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ തവളക്കുഴിപ്പാറ ആദിവാസി കോളനിയിൽ ജനങ്ങൾക്കായി ഓൺലൈൻ സേവന കേന്ദ്രം സ്ഥാപിച്ചു നൽകി. കോളനിയിലെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വേഗത്തിൽ ലഭിക്കുന്നതിനായുള്ള ഇടപെടലാണ് യൂണിയൻ ജില്ലാ കമ്മറ്റി നടത്തിയത്. കമ്പ്യൂട്ടർ, പ്രിൻറർ, ഇൻറർനെറ്റ് കണക്ഷൻ ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളാണ് കോളനിയിലെ ജനങ്ങൾക്കായി കേരള എൻ ജി ഒ യൂണിയൻ സ്ഥാപിച്ചു നൽകിയത്. കൂടാതെ […]

ജൂലൈ 3 അവധി വേണ്ടെന്ന് വെച്ച് ജീവനക്കാരെത്തി- സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവർത്തിച്ചു*

ജൂണ്‍ 15 മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി മാസത്തിൽ ഒരു അവധി ദിനം പ്രവർത്തി ദിനമായി കുടിശ്ശിക ഫയലുകൾ തീര്‍പ്പാക്കുന്നതിനായി ഉപയോഗിക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ മൂന്നിന് ജില്ലയിലെ ബഹുഭൂരിപക്ഷം ഓഫീസുകളും തുറന്നു പ്രവർത്തിച്ചു. ജീവനക്കാർ വളരെ ക്രിയാത്മകമായി സർക്കാർ നിർദ്ദേശത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസുകൾ അടക്കം ആയിരത്തിലധികം ഓഫീസുകളിൽ ജീവനക്കാർ ഞായറാഴ്ച ജോലിക്ക് ഹാജരാവുകയും കുടിശ്ശിക ഫയലുകൾ തീർപ്പാക്കുകയും ചെയ്തു തൃശൂർ […]

*മെഡിസെപ്പ് നിലവില്‍ വന്നു – സ്ഥാപനങ്ങളില്‍ ആഹ്ലാദം അലയടിച്ചു*

2022 ജൂലൈ ഒന്നു മുതൽ സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ചിരകാല അഭിലാഷമായ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് പ്രാബല്യത്തിൽ വന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ആക്ഷൻ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെയും നേതൃത്വത്തിൽ ജില്ലയിലെ ഓഫീസ് കോംപ്ലക്സുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചു കൊണ്ട് ആഹ്ലാദ പ്രകടനങ്ങളും […]

മെഡിസെപ്പ് പ്രഖ്യാപനം സർക്കാർ ജീവനക്കാരും അധ്യാപകരും LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ചു.

ജനപക്ഷ ബദൽ നയങ്ങളുടെ നിർവ്വഹണത്തിൽ മികച്ചൊരു മാതൃക തീർത്ത് 2022 ജൂലൈ 1 മുതൽ മെഡിസെപ്പ് നടപ്പിലാക്കുകയാണ്. 30 ലക്ഷത്തോളം പേരുടെ ആരോഗ്യ സുരക്ഷയാണ് ഈ ബൃഹ്ത്തായ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പൊതുമേഖല സ്ഥാപനമായ ഓറിയൻറൽ ഇൻഷ്യുറൻസിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ദീർഘനാളെത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ എന്ന ആശയം അംഗീകരിച്ച ഇടതുപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജില്ലയിൽ ഓഫീസുകൾ കേന്ദ്രികരിച്ച്‌ പ്രകടനങ്ങൾ നടന്നു.

എട്ടാമത് സംസ്ഥാന ചെസ് കാരംസ് മത്സരം

സംസ്ഥാന ചെസ്സ് കാരംസ് മത്സരം സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച എട്ടാമത് സംസ്ഥാന ചെസ് കാരംസ് മത്സരങ്ങൾ ജൂലൈ 17 ന്  നടന്നു .   15 ജില്ലാ കമ്മിറ്റികൾ നടത്തിയ ജില്ലാതല മത്സരങ്ങളിൽ വിജയികളായവരാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. എറണാകുളം പള്ളിമുക്കിലെ സെൻ്റ് ജോർജ് പാരിഷ് ഹാളിൽ ആണ് മത്സരം നടന്നത് .അന്താരാഷ്ട്ര ചെസ് താരം അഡ്വ: അഭിജിത്ത് മോഹൻ ഉദ്ഘാടനം ചെയ്തു .ചെസ്സ് മത്സരത്തിൽ വി സാജൻ (എറണാകുളം) എസ്. […]

വകുപ്പുതല പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന ക്ലാസ്സ്

വകുപ്പുതല പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന ക്ലാസ്സ് ആരംഭിച്ചു വകുപ്പുതല പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ജീവനക്കാർക്കായി കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം സിവിൽ സ്റ്റേഷൻ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന ക്ലാസ്സുകൾ കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ ആരംഭിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ക്ലാസ്സുകളുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി വി.ആർ. അജു സംസാരിച്ചു. ഏരിയാ പ്രസിഡന്റ് ബി.കെ. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ആർ. ശ്രീജിത് സ്വാഗതവും […]

ഹരിത ഗാഥ – തൈക്കാട് ഏരിയ

കേരളാ എൻ.ജി.ഒ യൂണിയൻ തൈക്കാട് ഏര്യയുടെ ആഭിമുഖ്യത്തിൽ ഹരിത ഗാഥ ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.സുരേഷ് ബാബു,ജി.എസ്. ടി വകുപ്പ് ഡപ്യൂട്ടി കമ്മീഷണർ ശിശിർ,ജില്ലാ ജോ.സെക്രട്ടറിമാരായ ജി.ഉല്ലാസ്കുമാർ, കെ.ആർ.സുഭാഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഏരിയാ പ്രസിഡന്റ് ആർ.എസ് മായ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയാ സെക്രട്ടറി എ.അശോക് സ്വാഗതവും ഏരിയാ ട്രഷറർ എസ്. സജീവ് നന്ദിയും പറഞ്ഞു.ഓണത്തിന് ഒരു മുറം പച്ചക്കറി […]

എഫ്.എസ്.ഇ.ടി.ഒ. മധ്യമേഖലാ സെമിനാർ

ഇന്ത്യൻ തൊഴിൽ നിയമങ്ങളെ തകർത്തു കൊണ്ട് തൊഴിലാളികളുടെ വിലപേശൽ ശക്തിയെ തകർത്ത് സാമ്പത്തികാസ്വമത്തം നാട്ടിൽ നടപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. അതിലൂടെ മുതലാളിത്തം ശക്തിപ്പെടുന്നതായി CITU ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള അഭിപ്രായപ്പെട്ടു.ചരിത്രം അറിയുക സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി FSETO സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മധ്യമേഖലാ സെമിനാർ കലൂർ എ.ജെ.ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ സ്വാതന്ത്ര്യ സമരവും തൊഴിലാളി വർഗത്തിന്റെ പങ്കും എന്ന വിഷയത്തെ ആസ്പദമാക്കി സുനിൽ പി.ഇളയിടം പ്രഭാഷണംനടത്തി.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മൂല്യങ്ങളെ മറച്ചുവെച്ചും […]